ന്യൂദല്‍ഹി: രാജ്യത്തിന്റെ കിഴക്കന്‍ തീരങ്ങളില്‍ കഴിഞ്ഞ വര്‍ഷം കൊടുങ്കാറ്റ് ആഞ്ഞടിച്ച പശ്ചാത്തലത്തില്‍ കൊടുങ്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ആധുനിക സജ്ജീകരണങ്ങളോട് കൂടിയുള്ള വിമാനം നാസയില്‍ നിന്നും ഇന്ത്യ വാങ്ങുന്നു.
സമുദ്രനിരപ്പില്‍ നിന്നും ഉയരത്തിലുള്ള കാറ്റിന്റെ ഗതി പഠിച്ച് കൊടുങ്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന എംസിഡോണെല്‍ ഡഗ്ലസ് ഡിസി 8 (McDonnell Dsougla DC8) വിമാനമാണ് ഇന്ത്യ നാസയില്‍ നിന്നും വാങ്ങുന്നത്.2015-16 ഓടെ വിമാനം ഇന്ത്യക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഭൗമശാസ്ത്ര മന്ത്രാലയ സെക്രട്ടറി ശൈലേഷ് നായക് പറഞ്ഞു. കാറ്റിന്റെ ഗതി പഠിക്കാന്‍ സഹായിക്കുന്ന അത്യാധുനിക ലബോറട്ടി വിമാനത്തിലുണ്ട്. രാജ്യത്തെ, പ്രത്യേകിച്ചും ബംഗാള്‍ ഉള്‍ക്കടലിലെ കാലാവസ്ഥ വ്യതിയാനങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് ഇന്ത്യയും അമേരിക്കയിലെ മാസാച്ചുസെറ്റ്സ് യൂണിവേഴ്സിറ്റിയുമായി ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്ത് കഴിഞ്ഞ വര്‍ഷം ആഞ്ഞടിച്ച ഫൈലിനും ഹെലനും ഉള്‍പ്പെടെ അഞ്ചോളം കൊടുങ്കാറ്റുകള്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് രൂപംകൊണ്ടതെന്ന് നേരത്തെ ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് തലവന്‍ ലക്ഷ്മണ സിംഗ് റാത്തോര്‍ പറഞ്ഞിരുന്നു. കാറ്റിന്റെ ഗതി പഠിക്കാനായാല്‍ കൊടുങ്കാറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ തന്നെ മനസിലാക്കാന്‍ സാധിക്കുമെന്നാണ് മുതിര്‍ന്ന കാലാവസ്ഥ അധികൃതരുടെ നിഗമനം.
പറക്കുന്ന ലബോറട്ടറി’ എന്ന നിലയിലാണ് നാസ ഡിസി 8 വിമാനം ഉപയോഗിക്കുന്നത്. റിമോട്ട് സെന്‍സറിലൂടെ ഡിസി 8 ശേഖരിക്കുന്ന വിവരങ്ങള്‍ നിരവധി പഠനങ്ങള്‍ക്ക് ഉപയോഗിച്ചുവരുന്നുണ്ട്.
















