ചങ്ങനാശ്ശേരി: വിദ്യാഭ്യാസ,സാംസ്‌കാരിക,സാമുദായിക,കാര്‍ഷിക,സഹകരണ മേഖലകളില്‍ നിറഞ്ഞുനിന്ന എന്‍. പി. ഉണ്ണിപ്പിള്ളസാര്‍ പുതുതലമുറയ്‌ക്ക്്് മാതൃകയാണെന്ന്്് വനം ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന്‍ പറഞ്ഞു.എന്‍.പി.ഉണ്ണിപിളള അനുസ്മരണസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ എന്‍.പി. ഉണ്ണിപ്പിള്ള അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്‍. പി. ഉണ്ണിപ്പിള്ള സ്മാരക സ്റ്റാമ്പ് പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രൊഫ.പി.മാധവന്‍പിളള,ഡോ.രാധാകൃഷ്ണന്‍,കെ.എ.ലത്തീഫ്,ദൃശ്യ തമ്പി,അഡ്വ.പി.രവീന്ദ്രനാഥ്,എസ്്്.സച്ചിന്‍,സഞ്ജയ്് ലാല്‍ എന്നിവരെയും അവയവദാന പ്രവര്‍ത്തനങ്ങള്‍ക്ക്്് നേതൃത്വം നല്‍കുന്ന മീഡിയാ വില്ലേജിനെയും ചടങ്ങില്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. സി. എഫ്. തോമസ് എം. എല്‍.എ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. എന്‍. എസ്. എസ്. കരയോഗം രജിസ്ട്രാര്‍ കെ. എന്‍ .വിശ്വനാഥപിള്ള അനുസ്മരണ പ്രഭാഷണം നടത്തി. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്്് വി.കെ.വിശ്വനാഥന്‍,പ്രൊഫ.പി.കെ.ബാലകൃഷ്ണക്കുറുപ്പ്്്,എന്‍.പി.കൃഷ്ണകുമാര്‍,എം.ബി.രാജഗോപാല്‍,എന്‍.പി.കൃഷ്പ്രസാദ്,അഡ്വ.ടോമി കണയംപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനശേഷം ഡോ. സക്കീര്‍ ഹുസൈന്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളുടെ സ്വാതി തിരുനാള്‍ സംഗീത നൃത്തനാടകം അരങ്ങേറി.
















