ന്യൂദല്‍ഹി: ദേശീയ രാഷ്‌ട്രീയത്തിലെ അഴിമതിക്കാരായ നേതാക്കളുടെ പട്ടിക തയ്യാറാക്കിയതിന് പിന്നാലെ സംസ്ഥാനങ്ങളിലെ അഴിമതിക്കാരുടെ പട്ടികയുണ്ടാക്കാന്‍ ആംആദ്മി ഒരുങ്ങുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്‌ട്രയിലും ഹരിയാനയിലും പ്രചരണം ശക്തമാക്കാനാണ് എഎപി തീരുമാനം.
നേരത്തെ സോണിയഗാന്ധി, രാഹുല്‍ ഗാന്ധി , പി ചിദംബരം തുടങ്ങിയ നേതാക്കളാണ് എഎപി പുറത്തുവിട്ട അഴിമതിക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്.
















