Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

കാഥിക നഴ്സാണ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2014, 06:49 pm IST
inLifestyle

ആതുരസേവനത്തിനിടയിലും കണ്ഠമിടറാതെ കഥപറയുകയാണ്‌ കൊല്ലം വിജയലക്ഷ്മി. ഒന്നര ദശാബ്ദങ്ങളായി ഉത്സവപറമ്പുകളിലും സാംസ്കാരികസദസുകളിലും പള്ളിപ്പറമ്പുകളിലും കഥ പറയുന്ന വ്യത്യസ്തയായ വനിത. പടിഞ്ഞാറെകല്ലട പെരുവേലിക്കര ഐശ്വര്യദീപ്തത്തില്‍ വിജയലക്ഷ്മി എന്ന അമ്പതുകാരി കൊല്ലം നീണ്ടകര ഫൗണ്ടേഷന്‍ ആശുപത്രിയില്‍ ഹെഡ്നഴ്സായി സേവനമനുഷ്ഠിക്കുകയാണ്‌.

പ്രൊഫഷണല്‍ കഥാപ്രസംഗരംഗത്ത്‌ മേറ്റ്ല്ലാ കലാകാരന്മാരും വന്‍വെല്ലുവിളികള്‍ നേരിടുമ്പോള്‍ എതിര്‍പ്പുകളും പ്രതിസന്ധികളും പിന്‍ബലമാക്കിയാണ്‌ കൊല്ലം വിജയലക്ഷ്മി സ്വന്തം കഥാപ്രസംഗം ശ്രോതാക്കളില്‍ എത്തിച്ചത്‌. 15 വര്‍ഷം മുമ്പ്‌ ശ്രീബുദ്ധന്റെ ജീവിതകഥ പറയുന്ന ദുഃഖമെന്ന സത്യം ആയിരുന്നു അരങ്ങേറ്റ കഥാപ്രസംഗം. വെള്ളനാതുരുത്ത്‌ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ നിറഞ്ഞുകവിഞ്ഞ സദസിനുമുമ്പിലായിരുന്നു ഇത്‌. ആദ്യത്തെ കഥാവതരണം നല്‍കിയ പ്രോത്സാഹനം വിജയലക്ഷ്മി ഇന്നും ഒളിമങ്ങാതെ ഓര്‍ക്കുന്നു. ഇതിന്റെ കരുത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സധൈര്യം കഥാപ്രസംഗം നടത്തിയ കാഥിക കൂടിയാണിവര്‍.

തിരുവനന്തപുരത്ത്‌ കഥാപ്രസംഗഅക്കാദമിയില്‍ നിന്നും കഥാപ്രസംഗകലയില്‍ പ്രാവീണ്യം നേടിയാണ്‌ കൊല്ലം വിജയലക്ഷ്മി ഈ രംഗത്തേക്ക്‌ കടന്നുവന്നത്‌. തൊടിയൂര്‍ വസന്തകുമാരിയാണ്‌ വിജയലക്ഷ്മിക്ക്‌ ഗുരുസ്ഥാനീയ. വടക്കന്‍വീരഗാഥകള്‍ കോര്‍ത്തിണക്കിയ കുത്തുവിളക്ക്‌ എന്ന കഥയാണ്‌ ഏറ്റവും കൂടുതല്‍ വേദികളില്‍ അവതരിപ്പിച്ചിട്ടുള്ളത്‌. വിപ്ലവകാരിയായ നേതാവിനെ അടിച്ചമര്‍ത്തുന്ന മുതലാളിത്തവ്യവസ്ഥിതിയെ ശക്തമായി പ്രതിപാദിക്കുന്ന നിലാവുദിക്കാത്ത രാത്രി എന്ന കഥാപ്രസംഗം വിജയലക്ഷ്മിയുടെ സ്വന്തം രചനയാണ്‌. കൂടാതെ ലളിതാംബിക അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷി, ഇതിഹാസകഥയായ മഹാഭാരതത്തിലെ കര്‍ണന്‍, തമിഴ്‌നാടിന്റെ സ്പന്ദനം പറയുന്ന കണ്ണകി എന്നിവയും വിജയലക്ഷ്മിയുടെ വിജയപാതയിലെ കഥകളാണ്‌. തിരുവനന്തപുരത്ത്‌ ടൂറിസം വാരാഘോഷത്തില്‍ കഥാപ്രസംഗം ഉള്‍പ്പെടുത്താന്‍ പ്രമുഖ സാമൂഹ്യരാഷ്‌ട്രീയ നേതാക്കളോടെല്ലാം അഭ്യര്‍ത്ഥന നടത്തിയത്‌ വിജയലക്ഷ്മിയാണ്‌. അതിന്റെ ഫലമായി ഇപ്പോള്‍ കഥാപ്രസംഗം ഉള്‍പ്പെടുത്തിയെങ്കിലും വിജയലക്ഷ്മിയെ അവസാനനിമിഷം കഥ പറയുന്നതില്‍ നിന്നും ഒഴിവാക്കാനുള്ള ശ്രമം തകൃതിയാണ്‌. ഇതിനെ ചെറുത്ത്‌ ആദ്യം മുതല്‍ക്കെ കഥാപ്രസംഗം നടത്തുന്നത്‌ കൊല്ലം വിജയലക്ഷ്മിക്ക്‌ മറക്കാനാവാത്ത അനുഭവമാണ്‌. എട്ടുവര്‍ഷമായി ട്രൂപ്പിന്‌ ശക്തിയേകി തബലിസ്റ്റ്‌ പത്മചന്ദ്രന്‍, കീബോര്‍ഡില്‍ റോയി ശാസ്താംകോട്ട, ടൈമിംഗില്‍ ജോസ്‌ കടമ്പനാട്‌, ഗിത്താറില്‍ ആനന്ദന്‍ കടമ്പനാട്‌, പാട്ടില്‍ ശ്രീകല എന്നിവരും വിജയലക്ഷ്മിക്കൊപ്പമുണ്ട്‌.

കഥാപ്രസംഗം അന്യം നിന്നുപോകുന്നു എന്ന പതിവുപല്ലവിയോട്‌ വിജയലക്ഷ്മിക്ക്‌ യോജിപ്പില്ല. അതേസമയം യുവതലമുറ ഈ രംഗത്തേക്ക്‌ കടന്നുവരുന്നില്ലെന്നും അവര്‍ കഥാപ്രസംഗത്തിന്‌ അര്‍ഹമായ സ്ഥാനം നല്‍കുന്നില്ലെന്നും അഭിപ്രായമുണ്ട്‌. അഞ്ഞൂറിലധികം വേദികളില്‍ കഥ പറഞ്ഞതിന്റെ അനുഭവസമ്പത്തിലും വിനയാന്വിതയായി മാത്രം കാണപ്പെടുന്ന കൊല്ലം വിജയലക്ഷ്മിക്ക്‌ അര്‍ഹമായ അംഗീകാരം ലഭിച്ചിട്ടില്ലെന്നതാണ്‌ വാസ്തവം. കാഥിക എന്നതിനൊപ്പം കവയിത്രി കൂടിയാണ്‌ വിജയലക്ഷ്മി. ഏറ്റവും പുതിയ കവിതാ സമാഹാരമായ ‘നിഴലും നിലാവും’ യുവമേള പബ്ലിക്കേഷന്‍സ്‌ അടുത്തമാസം പുറത്തിറക്കും. കഥാപ്രസംഗപരിപോഷകസമിതി, ജനകീയ കവിതാവേദി എന്നീ സംഘടനകളുടെ നേതൃനിരയിലുള്ള വിജയലക്ഷ്മി സ്കൂള്‍ ഓഫ്‌ സ്പിരിച്വല്‍ സയന്‍സ്‌ എന്ന സംഘടനയുടെ ഡയറക്ടറുമാണ്‌. രണ്ടു പെണ്‍കുട്ടികളുള്ള വിജയലക്ഷ്മി വിവാഹമോചിതയാണ്‌.

എ. ശ്രീകാന്ത്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

Kerala

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)
India

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

Kerala

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

Kerala

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

ലീഗ് എംഎല്‍എമാരുടെ വീടുകളില്‍നിന്ന് 100 കോടിയുടെ ഹവാല രേഖകള്‍ ലഭിക്കുമെന്ന് കെ.ടി. ജലീല്‍

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പേര് മാറ്റം: വിയോജിപ്പ് അറിയിച്ച് ഹൈബി ഈഡന്‍ എംപി

കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എ. ഡാങ്കെ ചെരുപ്പുനക്കിയാണോ ബ്രിട്ടാസേ എന്ന ചോദ്യമുയര്‍ത്തി ബിജെപി നേതാവ് ശ്യാംരാജ്

അറസ്റ്റില്‍ ഇരവാദമുയര്‍ത്തി ജാന്‍മണി, പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.