Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

തോറ്റ്‌…തോറ്റ്‌…തോറ്റ്‌…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2014, 09:05 pm IST
inSports

ഹാമില്‍ട്ടണ്‍: ഇല്ല, രക്ഷയില്ല, ഈ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം രക്ഷപ്പെടുമെന്ന്‌ തോന്നുന്നില്ല. നാട്ടിലെ പുലികള്‍ എന്ന്‌ അവകാശപ്പെടുന്ന ടീം ഇന്ത്യ വിദേശ മണ്ണില്‍ തുടര്‍ച്ചയായ രണ്ടാം ഏകദിന പരമ്പരയും പരാജയപ്പെട്ടിരിക്കുന്നു. ന്യൂസിലാന്റിനെതിരായ അഞ്ച്‌ മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ നാലാം മത്സരവും പരാജയപ്പെട്ടാണ്‌ ഇന്ത്യ പരമ്പര നഷ്ടമാക്കിയത്‌. മൂന്നാം ഏകദിനം സമനിലയില്‍ കലാശിച്ചിരുന്നു. ഒരു മത്സരം ബാക്കിനില്‍ക്കേ ന്യൂസിലാന്റ്‌ 3-0ന്‌ മുന്നിലാണ്‌. നേരത്തെ ദക്ഷിണാഫ്രിക്കയോടും ഏകദിന പരമ്പര തോറ്റിരുന്നു.

ആദ്യം ബാറ്റ്‌ ചെയ്ത ഇന്ത്യ 50 ഓവറില്‍ അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 278 റണ്‍സെടുത്തു. 79 റണ്‍സ്‌ നേടിയ രോഹിത്‌ ശര്‍മ്മയും പുറത്താകാതെ 79 റണ്‍സ്‌ നേടിയ ക്യാപ്റ്റന്‍ ധോണിയും രവീന്ദ്ര ജഡേജയും (62 നോട്ടൗട്ട്‌), അമ്പാട്ടി റായിഡു (37) എന്നിവര്‍ മാത്രമാണ്‌ ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്‌. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റ്‌ 11 പന്തുകള്‍ ബാക്കിനില്‍ക്കേ മൂന്ന്‌ വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി 280 റണ്‍സെടുത്തു. പുറത്താകാതെ 112 റണ്‍സെടുത്ത റോസ്‌ ടെയ്‌ലറാണ്‌ ന്യൂസിലാന്റിന്റെ വിജയശില്‍പി. ടെയ്‌ലറാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌. കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ ടീമില്‍ നിന്ന്‌ രണ്ട്‌ മാറ്റങ്ങളുമാണ്‌ ഇന്ത്യ ഇന്നലെ മൈതാനത്തിനിറങ്ങിയത്‌. ശിഖര്‍ ധവാന്‌ പകരം അമ്പാട്ടി റായിഡുവും സുരേഷ്‌ റെയ്നക്ക്‌ പകരം അരങ്ങേറ്റക്കാരന്‍ സ്റ്റുവര്‍ട്ട്‌ ബിന്നിയും ഇറങ്ങി.

ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത ഇന്ത്യക്ക്‌ തുടക്കത്തില്‍ തന്നെ പ്രഹരമേറ്റു. ശിഖര്‍ ധവാന്‌ പകരം ഓപ്പണറുടെ റോളിലിറങ്ങിയ വിരാട്‌ കോഹ്ലി (2) പുറത്താകുമ്പോള്‍ സ്കോര്‍ബോര്‍ഡില്‍ വെറും അഞ്ച്‌ റണ്‍സ്‌ മാത്രമാണുണ്ടായിരുന്നത്‌. പിന്നീട്‌ സ്കോര്‍ 22-ല്‍ എത്തിയപ്പോള്‍ മൂന്ന്‌ റണ്‍സെടുത്ത രഹാനെയും മടങ്ങി. തുടര്‍ന്ന്‌ രോഹിത്‌ ശര്‍മ്മയും അമ്പാട്ടി റായിഡുവും ചേര്‍ന്ന്‌ സ്കോര്‍ 101 റണ്‍സിലെത്തിച്ചു. എന്നാല്‍ 37 റണ്‍സെടുത്ത റായിഡുവിനെ ബെന്നറ്റിന്റെ പന്തില്‍ റോഞ്ചി പിടികൂടിയതോടെ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞു. സ്കോര്‍ 142-ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റും ഇന്ത്യക്ക്നഷ്ടമായി. 94 പന്തുകളില്‍ നിന്ന്‌ ആറ്‌ ബൗണ്ടറികളും നാല്‌ സിക്സറുകളുമടക്കം 79 റണ്‍സെടുത്ത രോഹിത്‌ ശര്‍മ്മ വില്ല്യംസണിന്റെ പന്തില്‍ റോഞ്ചിക്ക്‌ ക്യാച്ച്‌ നല്‍കി മടങ്ങി. ഒമ്പത്‌ റണ്‍സ്‌ കൂടി സ്കോര്‍ബോര്‍ഡില്‍ ചേര്‍ന്നപ്പോഴേക്കും അഞ്ചാം വിക്കറ്റും നഷ്ടമായി. കഴിഞ്ഞ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക്‌ സമനില നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അശ്വിനാണ്‌ ഇന്നലെ അഞ്ച്‌ റണ്‍സെടുത്ത്‌ മടങ്ങിയത്‌. സൗത്തിക്കാണ്‌ വിക്കറ്റ്‌. പിന്നീട്‌ ധോണിയും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ്‌ ഇന്ത്യയെ മികച്ച സ്കോറിലേക്ക്‌ നയിച്ചത്‌. തുടക്കത്തില്‍ പതുക്കെയാണെങ്കിലും നിലയുറപ്പിച്ചതോടെ ഇരുവരും മികച്ച സ്ട്രോക്ക്‌ പ്ലേ പുറത്തെടുത്തതോടെ ഇന്ത്യ ഭേദപ്പെട്ട സ്കോറിലേക്ക്‌ നീങ്ങി. 16.5 ഓവറില്‍ 127 റണ്‍സാണ്‌ ഇരുവരും കൂട്ടിച്ചേര്‍ത്തത്‌. ഇതിനിടെ ഇരുവരും അര്‍ദ്ധസെഞ്ച്വറി പിന്നിടുകയും ചെയ്തു. ഒടുവില്‍ ഇന്ത്യന്‍ ഇന്നിംഗ്സ്‌ അവസാനിക്കുമ്പോള്‍ 73 പന്തുകളില്‍ നിന്ന്‌ ആറ്‌ ഫോറും മൂന്ന്‌ സിക്സറുകളുമടക്കം ധോണി 79 റണ്‍സെടുത്തും രവീന്ദ്ര ജഡേജ 54 പന്തുകളില്‍ നിന്ന്‌ എട്ട്‌ ബൗണ്ടറികളും രണ്ട്‌ സിക്സറുകളുമടക്കം 62 റണ്‍സെടുത്തും പുറത്താകാതെ നിന്നു. ന്യൂസിലാന്റിന്‌ വേണ്ടി സൗത്തി രണ്ടു വിക്കറ്റുകള്‍ വീഴ്‌ത്തി.

279 റണ്‍സെന്ന വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ന്യൂസിലാന്റിന്‌ ഭേദപ്പെട്ട തുടക്കം ഓപ്പണര്‍മാരായ ജെസ്സി റൈഡറും മാര്‍ട്ടിന്‍ ഗുപ്റ്റിലും ചേര്‍ന്ന്‌ സമ്മാനിച്ചു. സ്കോര്‍ 54-ല്‍ എത്തിയപ്പോള്‍ 19 റണ്‍സെടുത്ത ജെസ്സി റൈഡറെ വരുണ്‍ ആരോണ്‍ ബൗള്‍ഡാക്കി. സ്കോര്‍ 58-ല്‍ എത്തിയപ്പോള്‍ ഗുപ്റ്റിലും മടങ്ങി. 35 റണ്‍സെടുത്ത ഗുപ്റ്റിലിനെ മുഹമ്മദ്‌ ഷാമി വിക്കറ്റിന്‌ മുന്നില്‍ കുടുക്കുകയായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ കീന്‍ വില്ല്യംസണും റോസ്‌ ടെയ്‌ലറും ഒത്തുചേര്‍ന്നതോടെ ഇന്ത്യയുടെ സന്തോഷവും കെട്ടടങ്ങി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന്‌ 130 റണ്‍സാണ്‌ കൂട്ടിച്ചേര്‍ത്തത്‌. ഒടുവില്‍ സ്കോര്‍ 34.2 ഓവറില്‍ 188 റണ്‍സിലെത്തിയപ്പോഴാണ്‌ ഈ കൂട്ടുകെട്ട്‌ പിരിക്കാന്‍ ഇന്ത്യക്ക്‌ കഴിഞ്ഞത്‌. 82 പന്തുകളില്‍ നിന്ന്‌ രണ്ട്‌വീതം ബൗണ്ടറികളും സിക്സറുകളുമുള്‍പ്പെടെ 60 റണ്‍സെടുത്ത വില്ല്യംസണിനെ രവീന്ദ്ര ജഡേജ റണ്ണൗട്ടാക്കി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം ടെയ്‌ലര്‍ക്ക്‌ മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന്‌ 11 പന്തുകള്‍ ബാക്കിനില്‍ക്കേ ടീമിനെ പരമ്പര വിജയത്തിലേക്ക്‌ നയിച്ചു. ഇതിനിടെ റോസ്‌ ടെയ്‌ലര്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. തന്റെ കരിയറിലെ ഒമ്പതാം സെഞ്ച്വറിയായിരുന്നു ഇത്‌. ഇന്നിംഗ്സ്‌ സമാപിക്കുമ്പോള്‍ ടെയ്‌ലര്‍ 127 പന്തില്‍ നിന്ന്‌ 15 ബൗണ്ടറികളോടെ 112 റണ്‍സെടുത്തും ബ്രണ്ടന്‍ മക്കല്ലം 36 പന്തില്‍ നിന്ന്‌ നാല്‌ ബൗണ്ടറികളും മൂന്ന്‌ സിക്സറുകളുമടക്കം 49 റണ്‍സെടുത്തും പുറത്താകാതെ നിന്നു. പരമ്പരയിലെ അവസാന മത്സരം 31ന്‌ വെല്ലിംഗ്ടണില്‍ നടക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.