Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഭാഗവതാമൃതസത്രം ഭക്തിസാന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2014, 08:55 pm IST
inKottayam

കോട്ടയം: മള്ളിയൂര്‍ ശ്രീമഹാഗണപതിക്ഷേത്രത്തില്‍ നടന്നുവരുന്ന ശ്രീമദ് ഭാഗവതാമൃതസത്രത്തില്‍ അഞ്ചാം ദിവസമായ ഇന്നലെ ഗജേന്ദ്രമോക്ഷം, കൂര്‍മ്മാവതാരം, വാമനാവതാരം, മത്സ്യാവതാരം, ശ്രീരാമപരശുരാമാവതാരം, ശ്രീകൃഷ്ണാവതാരം എന്നീ ഭാഗങ്ങള്‍ പാരായണം ചെയ്ത് പ്രഭാഷണം നടന്നു. രാവിലെ 8.30ന് ആരംഭിച്ച ഭാഗവത പ്രഭാഷണപരമ്പരയില്‍ വെണ്‍മണി കൃഷ്ണന്‍ നമ്പൂതിരി, മുംബൈ ചന്ദ്രശേഖരവര്‍മ്മ, എളങ്കുന്നപ്പുഴ ദാമോദരശര്‍മ്മ, പെരുമ്പള്ളി കേശവന്‍ നമ്പൂതിരി, കല്ലാനിക്കാട്ട് ചന്ദ്രശേഖരന്‍ നമ്പൂതിരി എന്നിവര്‍ ഭാഗവത കഥകളിലൂടെ പങ്കാളികളായി.

ഗജേന്ദ്രമോക്ഷം, കൂര്‍മ്മാവതാരം എന്നീ ഭാഗവത കഥയുടെ ഭാഗങ്ങളാണ് വെണ്‍മണി കൃഷ്ണന്‍നമ്പൂതിരി പാരായണം ചെയ്തത്. ഗജേന്ദ്രമോക്ഷം കഥ സകലജീവജാലങ്ങളുടെയും കഥയാണ്. നമ്മുടെ കഥയാണ് ഗജേന്ദ്രമോക്ഷമെന്ന് നാമോരോരുത്തരും മനസ്സിലാക്കണം. മനുഷ്യനുമാത്രം ഉള്ള വിവേകം ആനയായി നിന്ന ഗജേന്ദ്രന് ഗുരുവായൂരപ്പന്‍ കൊടുത്തു. ലോകത്തുള്ള സകലര്‍ക്കും ആശ്രയിക്കാനുള്ള ഒരു കാരുണ്യമൂര്‍ത്തിയേയുള്ളൂ, അത് ഗുരുവായൂരപ്പനാണ്. ആരൊക്കെ ഉപേക്ഷിച്ചാലും തന്റെ ഭക്തരെ ഭഗവാന്‍ ഉപേക്ഷിക്കില്ലെന്ന് ഗജേന്ദ്രമോക്ഷം കഥയിലൂടെ മനസിലാകുമെന്ന് അദ്ദേഹം വിവരിച്ചു.

എളങ്കുന്നപ്പുഴ ദാമോദരശര്‍മ്മ വാമനാവതാരം, മത്സ്യാവതാരം എന്നീ ഭാഗവതകഥകളാണ് പാരായണം ചെയ്തത്. മന്വന്തരാവതാരമായതിനാല്‍ വാമനാവതാരം പ്രശസ്തമാണ്. അര്‍ഹതയില്ലാത്തവര്‍ക്ക് അറിവുകിട്ടിയാല്‍ അത് തര്‍ക്കിക്കാന്‍ ഉപയോഗിക്കും. അര്‍ഹതയില്ലാത്തവര്‍ക്ക് ധനം കിട്ടിയാല്‍ അഹങ്കാരികളാകും. എതുസമയത്തും വാമനാവതാരം കഥ പാരായണം ചെയ്യാം. എന്റെ മുമ്പില്‍ യാചിച്ചയാള്‍ മറ്റൊരാളുടെ മുമ്പില്‍ യാചിക്കാന്‍ പാടില്ലെന്ന ബലിക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു. മനസിന് തൃപ്തിയില്ലാത്തവന്‍ ദരിദ്രനാണ്. മൂന്നടിമണ്ണുകൊണ്ട് തൃപ്തിയാകാത്തവന് ത്രിലോകങ്ങള്‍ കിട്ടിയാലും തൃപ്തിയാകില്ല. ചിങ്ങമാസത്തിലെ തിരുവോണദിനത്തിലാണ് വാമനാവതാരം നടന്നതെന്ന് ചൂണ്ടിക്കാട്ടി.

അംബരീഷചരിതമാണ് കിഴക്കേടം ഹരിനാരായണന്‍ നമ്പൂതിരി പാരായണം ചെയ്തത്. മനുഷ്യന്‍ സത്യം പറഞ്ഞാല്‍ ഈശ്വരന്‍ സന്തോഷിക്കും. അസത്യം പറഞ്ഞാല്‍ എനിക്ക് ഭാരമാണ്. സത്യം ഈശ്വരന്‍ മാത്രമേയുള്ളൂ. ഈശ്വരനെ മുറുകെപ്പിടിച്ചാല്‍ സത്യത്തെ മുറുകെ പിടിക്കുന്നതു പോലെയാണ് എന്തുകണ്ടാലും അത് ഈശ്വരന്റെയാണ് എന്നാണ് അംബരീഷചരിതം നമ്മെ പഠിപ്പിക്കുന്നത്. എല്ലാം ഈശ്വരഭാവമായി കണ്ടാല്‍ അത് ത്യാഗമായി.

ഭാഗവതത്തിലെ മത്സ്യാവതാരമാണ് കുറുവല്ലൂര്‍ ഹരി നമ്പൂതിരി പാരായണം ചെയ്തത്. ഇതോടൊപ്പം രാമായണ സന്ദേശവും അദ്ദേഹം പ്രഭാഷണം നടത്തി. ജീവിതത്തിലെ കാറ്റിലും കോളിലും പെട്ട് തകരാതിരിക്കാന്‍ സത്യസ്വരൂപനായ ഈശ്വരനിലേക്ക് മനസിനെ സദാ ചേര്‍ത്തു നിര്‍ത്തണം. എന്നാല്‍ മത്സ്യാവതാരം കാണിച്ചുതരുന്നത് അങ്ങനെ ചെയ്യുന്നവര്‍ ഒരിക്കലും ദുഃഖിക്കുകയില്ലെന്നു ഉപനിഷത്തുകളിലൂടെ പറയുന്നു. സൂര്യവംശത്തിലെ രാജകഥകളും ശ്രീരാമ ചരിത്രവും അതുതന്നെ പറയുന്നു. ആത്മാവബോധത്തില്‍ സദാ മനസ്സ് അര്‍പ്പിച്ചതാണ് ശ്രീരാമന്റെ എല്ലാ വിജയങ്ങളുടെയും രഹസ്യം. അല്ലെങ്കില്‍ ശ്രീരാമന്‍ ജീവിത പ്രശ്‌നങ്ങളില്‍പ്പെട്ട് എന്നേ തകര്‍ന്നുപോയേനേ. അതാണ് രാമായണം നമുക്കു തരുന്ന ശരിയായ സന്ദേശം. കല്ലാനിക്കാട് ചന്ദ്രശേഖരന്‍ നമ്പൂതിരി പരശുരാമചരിതം പരായണം ചെയ്തു. ദുഷ്ടന്മാരായ ക്ഷത്രിയരില്‍ നിന്ന് ഭൂമിയുടെ അധികാരം ശിഷ്ടന്മാരായ ബ്രാഹ്മണരിലേക്ക് കൈമാറി. ഭരണകര്‍ത്താക്കള്‍ ജനങ്ങളുടെ നന്മയ്‌ക്കായല്ല, ഭരിയ്‌ക്കുന്നതെങ്കില്‍ പിന്നെ ഭഗവാന്‍ തന്നെ അവതരിച്ച് നന്മയെ പുനഃസ്ഥാപിക്കും.

വൈകുന്നേരം മഞ്ഞപ്രമോഹനന്റെ നേതൃത്വത്തില്‍ സമ്പ്രദായ ഭജന കലാമണ്ഡപത്തില്‍ അരങ്ങേറി. ഇന്ന് ചലച്ചിത്ര പിന്നണിഗായിക അഭിരാമി അജിത് സംഗീതസദസ്സ് അവതരിപ്പിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അജിത് ഡോവല്‍ ചൈനയിലേക്ക്; അതിര്‍ത്തിയിലെ വിഷയങ്ങള്‍ ചര്‍ച്ചയില്‍ പ്രധാന വിഷയമാകും

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് സമാപന സഭയില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ സേവാസന്ദേശം നല്‍കുന്നു. എ.ആര്‍. മോഹന്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, ജി. ഗിരീഷ് സമീപം
Kerala

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് 2026 കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി
മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രതാപ് ദിവാകരന്‍ പിള്ള, ടി.വി. വേണുഗോപാല്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, മുരളി കോവൂര്‍, എം. കെ. ജയചന്ദ്രന്‍ സമീപം
Kerala

സേവാ കുംഭ് 2026: ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു എസ്. നായര്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

Kerala

വണ്‍ എപിക്, മെനി സ്റ്റോറീസ്- രാമകഥ കോണ്‍ക്ലേവ്: പോസ്റ്റര്‍ കേന്ദ്രമന്ത്രി ശ്രീപദ് യശ്ശോ നായിക് പ്രകാശനം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട് അനുസ്മരണ ദിനം 25ന്

സാക്ഷാത്ക്കാരം

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.