കൊച്ചി: ഫെഡറേഷന് കപ്പ് ഗ്രൂപ്പ് എയില്‍ കളിച്ച മൂന്നു മത്സരങ്ങളും ജയിച്ച് ചര്‍ച്ചില്‍ ബ്രദേഴ്സ് സെമി ഫൈനല്‍ പ്രവേശനം ആധികാരികമാക്കി.
യുണൈറ്റഡ് സ്പോര്‍ട്സ് ക്ലബ്ബിനെയും ഈഗിള്‍സ് എഫ്സിയെയും തോല്‍പ്പിച്ചതോടെ തന്നെ സെമിഫൈനല്‍ ഉറപ്പാക്കിയിരുന്ന ഗോവന്‍ ക്ലബ്ബ് അപ്രസക്തമായ ഇന്നലത്തെ മത്സരത്തില്‍ പൂനെ എഫ്സിയെ 3-2നാണു പരാജയപ്പെടുത്തിയത്. ചര്‍ച്ചിലിനു വേണ്ടി അന്തോണി വോള്‍ഫും പൂനെയ്ക്കു വേണ്ടി ഗബ്രിയേല്‍ ഫെര്‍ണാണ്ടസും രണ്ടു ഗോള്‍ വീതം നേടി. ലെന്നി റോഡ്രിഗസ് ചര്‍ച്ചിലിന്റെ മറ്റൊരു ഗോള്‍ നേട്ടക്കാരന്‍. ഒരു കളിയും ജയിക്കാതെയാണ് പൂനെയുടെ മടക്കം.
















