ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ അഞ്ചാം വിജയത്തോടെ കരുത്തരായ ഗണ്ണേഴ്സ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ സാന്റി കാസറോളയുടെഇരട്ട ഗോളുകള്‍ക്ക് ഫുള്‍ഹാമിനെ തകര്‍ത്താണ് 22 മത്സരങ്ങളില്‍ നിന്ന് 51 പോയിന്റുമായി ആഴ്സണല്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 57, 62മിനിറ്റുകളിലാണ് കാസറോള ആഴ്സണലിന്റെ ഗോളുകള്‍ നേടിയത്.
ആഴ്സണലിന് കനത്ത വെല്ലുവിളി ഉയര്‍ത്തി തകര്‍പ്പന്‍ വിജയം സ്വന്തമാക്കി സിറ്റി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് സിറ്റി കാര്‍ഡിഫിനെ പരാജയപ്പെടുത്തിയത്. സിറ്റിക്ക് വേണ്ടി 14-ാം മിനിറ്റില്‍ ഈഡന് സെക്കോ, 33-ാം മിനിറ്റില്‍ ജീസസ് നവാസ്, 76-ാം മിനിറ്റില്‍ യായാ ടൂറേ, 79-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോ എന്നിവര്‍ ലക്ഷ്യം കണ്ടു. കാര്‍ഡിഫിന്റെ ആശ്വാസഗോളുകള്‍ നേടിയത് 29-ാം മിനിറ്റില്‍ ക്രെയ്ഗ് നൂനും ഇഞ്ച്വറി സമയത്ത് കാംപെല്ലുമാണ്.
മറ്റൊരു മത്സരത്തില്‍ കരുത്തരായ ലിവര്‍പൂളിനെ ആസ്റ്റണ്‍ വില്ല സമനിലയില്‍ തളച്ചു. ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. രണ്ട് ഗോളുകള്‍ക്ക് പിന്നിട്ടുനിന്നശേഷമാണ് ലിവര്‍പൂള്‍ സമനില പിടിച്ചത്. 25-ാം മിനിറ്റില്‍ ആന്ദ്രെ വീമാനും 36-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ ബെന്റക്കും നേടിയ ഗോളുകള്‍ക്ക് ആസ്റ്റണ്‍വില്ല മുന്നിലെത്തി. ആദ്യപകുതിയുടെ ഇഞ്ച്വറി സമയത്ത് ഡാനിയേല്‍ സ്റ്ററിഡ്ജും 53-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സ്റ്റീവന്‍ ജെറാര്‍ഡും ലിവര്‍പൂളിനായി ഗോളുകള്‍ നേടി. മറ്റ് മത്സരങ്ങളില്‍ ന്യൂകാസില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വെസ്താമിനെയും നോര്‍വിച്ച് 1-0ന്ഹള് സിറ്റിയെയും ക്രിസ്റ്റല്‍ പാലസ് 1-0ന് സ്റ്റോക്ക് സിറ്റിയെയും പരാജയപ്പെടുത്തിയപ്പോള്‍ സണ്ടര്‍ലാന്റ് സതാമ്പ്ടണ് പോരാട്ടം 2-2ന് സമനിലയില്‍ പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: