Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

നെറ്റിയിലെ ചുവന്ന സൂര്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2014, 07:32 pm IST
inLifestyle

അടുത്തെന്നോര്‍ത്തു കൈതൊടുമ്പോള്‍ അകലെയാകുന്ന മരീചികപോലെയായിരുന്നു അച്ഛന്‍. ചേച്ചിക്ക്‌ അടുത്തായിരുന്നു പക്ഷേ. ഭാഗ്യവതി. അച്ഛനോടൊപ്പം എല്ലായിടത്തും പോയിട്ടുണ്ട്‌ ചേച്ചി. മൂവാറ്റുപുഴയിലും ശബരിമലയിലുമെല്ലാം. അസൂയയും വിഷമവും കൂട്ടാന്‍ ശബരിമല വിശേഷം ചേച്ചി വിസ്തരിച്ചു പറയുമായിരുന്നു. വര്‍ണന കൂടുമ്പോള്‍ കൂടിയ കലിയോടെ എണീറ്റു പോകും ലീല.

മലക്കമ്പം മലയേക്കാള്‍ വളര്‍ന്നിരുന്നു ഉള്ളില്‍. ഇന്ത്യന്‍ എക്സ്പ്രസില്‍ ലേഖികയായപ്പോള്‍ മലചവിട്ടി ശബരിമല വാര്‍ത്തകള്‍ ശേഖരിച്ചു വീട്ടിയത്‌ പഴയ അസൂയയുടെയും കലിപ്പിന്റേയും കടം. അപ്പോഴും കൂടെയില്ലാത്ത അച്ഛനേയും അകലെയായ ചേച്ചിയേയും ഓര്‍ത്ത്‌ കയറാനാകാത്തൊരു സങ്കടമല നെഞ്ചിനുള്ളില്‍ വളരുന്നുണ്ടായിരുന്നു.

മരണമുന്നോടിയായി അച്ഛനുമുണ്ടായിരുന്നു അവശത. പത്തിരുപത്തെട്ടു ദിവസം വേദന അച്ഛന്റെ ജീവനെ അങ്ങോട്ടും ഇങ്ങോട്ടും വലിച്ചു കളിച്ചു…

സേവ്യര്‍ ജെ.യുടെ, പ്രകാശനത്തിനൊരുങ്ങുന്ന പുതിയ നോവലാണ്‌ ‘വെയിലിലേക്ക്‌ മഴ ചാഞ്ഞു.’ പ്രശസ്ത പത്ര പ്രവര്‍ത്തകയും ജന്മഭൂമി എഡിറ്ററുമായ ലീലാ മേനോന്റെ ജീവിതകഥയാണ്‌ നോവല്‍. ലീലാ മേനോന്റെ ആത്മകഥയായ ‘നിലയ്‌ക്കാത്ത സിംഫണി’ യെ അധികരിച്ചാണ്‌ ഈ നോവലിന്റെ രചന.

അച്ഛന്റെ വാത്സല്യം ആവോളം നുകരാതെ പോയ മകളും ചേച്ചിയുണ്ടായിട്ടും അവരുടെ അസാന്നിധ്യമറിഞ്ഞ സഹോദരിയും ഇവിടെ ലീലാമേനോനാണ്‌. പത്രപ്രവര്‍ത്തനവും ജീവിതവും ഒരുപോലെ മാനവീയമാക്കിയ ലീലാ മേനോന്റെ അനവധി മാനങ്ങളുള്ള ആത്മകഥയില്‍നിന്നും നോവലിനുള്ളത്‌ വേര്‍തിരിച്ചെടുക്കാനുള്ള നോവലിസ്റ്റിന്റെ തീവ്ര ശ്രമം രചനയില്‍ പ്രകടമാണ്‌. ഇച്ഛാശക്തിയുടെ പ്രഹരമേറ്റ്‌ ദുരിതവും ദുഃഖവുമൊക്കെ ലീലാമേനോന്‌ ആത്മവിശ്വാസത്തിനുള്ള ഇന്ധനമാവുകയാണ്‌. ക്യാന്‍സറിന്റെ പേരില്‍ ജീവന്‍ ആറ്‌ മാസം മാത്രമെന്ന്‌ വിധിയെഴുതിയ വൈദ്യശാസ്ത്രത്തെ അമ്പരപ്പിച്ച്‌ ഈ പത്രപ്രവര്‍ത്തക മരണത്തെ തോല്‍പ്പിച്ചത്‌ ഇത്തരം ഇച്ഛാശക്തിയുടെ നെടുങ്കന്‍ മനസ്ഥിരത കൊണ്ടാണ്‌. ഇത്‌ അസാമാന്യ ഉള്‍ദൃഢതയോടെ നോവലില്‍ ഇങ്ങനെ:

ആശുപത്രിയിലോ വീട്ടിലോ മരണത്തിന്‌ പ്രത്യേക ഇടമില്ല. എവിടെയും അനുയോജ്യം. അതാണ്‌ മരണത്തിന്റെ എളുപ്പം. നടപ്പിലോ ഇരിപ്പിലോ ഉറക്കത്തിലോ. എവിടെവെച്ചും. എന്നും.

മരിക്കാന്‍ വീട്ടില്‍ പോണമെന്നില്ല.

എന്താണു ലീല ഉദ്ദേശിക്കുന്നത്‌

മരിക്കുന്നെങ്കില്‍ ഇവിടെക്കിടന്നുതന്നെയാകട്ടെ

വീട്ടിലാകുമ്പോള്‍ എല്ലാവരും തിങ്ങിക്കൂടി വട്ടം ചുറ്റി.. ഇവിടെ സാവകാശം കിട്ടും.

എന്റെ മരണം എന്റെകൂടി സ്വകാര്യാവകാശമല്ലേ.

ഡോക്ടറുടെ മൗനഭാഷ.

ഞാന്‍ ക്യാന്‍സറിനെ അതിജീവിക്കും. ഞാന്‍ മരിക്കില്ല ഡോക്ടര്‍.

സന്തോഷം. ഈ ആത്മവിശ്വാസമാണ്‌ രോഗത്തിനുള്ള മറുമരുന്ന്‌.

രോഗി മരിക്കുമെന്ന്‌ ആശങ്കപ്പെടുന്ന ഡോക്ടറെപ്പോലും ധൈര്യത്തിന്റെ ഊര്‍ജ്ജം കൊടുത്ത്‌ ആശ്വസിപ്പിക്കുന്നു. അതാണ്‌ ലീലാ മോനോന്‍. ക്യാന്‍സര്‍ മരുന്നിന്‌ പകരം അവര്‍ക്ക്‌ മരുന്നായത്‌ നീലക്കുറിഞ്ഞി സ്വപ്നങ്ങളായിരുന്നു. മൂന്നാര്‍ മലകള്‍ നീലക്കുറിഞ്ഞിയെ പ്രസവിക്കുമ്പോള്‍ പച്ചത്തലപ്പുകള്‍ക്ക്‌ പകരം നീല മേലാപ്പ്‌ ആകാശം പോലെ പരന്നു കിടക്കും. മുകളില്‍ നിന്നും വീണ നീല നക്ഷത്രങ്ങള്‍ പോലെ അവ തിളങ്ങും. മലകള്‍ക്കിടയിലെ തടാകങ്ങള്‍ക്ക്‌ മയില്‍പ്പീലി നിറമാകും. പ്രകൃതിയുടെ മുറ തെറ്റാത്ത ധ്യാനമായി സമയവേഗങ്ങളെ പിടിച്ചു നിര്‍ത്തുന്ന കൈനാട്ടിയായി നീലക്കുറിഞ്ഞി എന്ന്‌ നോവലില്‍.

പത്രപ്രവര്‍ത്തനത്തോടുള്ള പ്രതിബദ്ധതയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള പോരാട്ടവും ചേരുവയായതാണ്‌ ചിന്തയില്‍ മൂര്‍ച്ചയും പ്രവൃത്തിയില്‍ ശക്തിയും കൊണ്ട്‌ നിറയൗവ്വനമുള്ള ഈ എണ്‍പത്തിരണ്ടുകാരി.

കേരളത്തിന്റെ മനഃസാക്ഷിയേയും സ്ത്രീയുടെ മാനത്തേയും പിച്ചിക്കീറിയ സൂര്യനെല്ലിയെ ഉള്ളുലയാതെ വായിക്കാനാവില്ല. ഇങ്ങനെ വലിയവായില്‍ അകം കരയുമ്പോഴും ചുണ്ട്‌ പൊത്തിപ്പിടിക്കേണ്ട അനേകം വ്യാകുല മുഹൂര്‍ത്തങ്ങളും ഇതിലുണ്ട്‌. പക്ഷേ അന്തിമ വിശകലനത്തില്‍ ആദ്യം മുതല്‍ അവസാനം വരെ ആത്മവിശ്വാസത്തിന്റെ വിസ്തൃതാകാശം തുറന്നിടുന്നു ചാഞ്ഞുപെയ്യുന്ന ഈ മഴ.

നോവല്‍ വായിച്ചു തീരുമ്പോള്‍ മറ്റൊന്ന്‌ നമ്മുടെ മനസ്സില്‍ പതിയാന്‍ തുടങ്ങും. ലീലാ മേനോന്റെ കാലത്താണ്‌ നമ്മള്‍ ജീവിക്കുന്നതെന്ന അഭിമാനം. സൂര്യനെപ്പിടിച്ചു നെറ്റിയില്‍ ലീലാ മേനോന്‍ ചാര്‍ത്തിയ വലിയ പൊട്ട്‌ ഓരോ മലയാളിയുടേയും നെഞ്ചിലെ അടയാളമാകും.

സ്റ്റെഫി വെറോണിക്ക

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

India

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

Kerala

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

പുതിയ വാര്‍ത്തകള്‍

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

കരാര്‍ നടപടികള്‍ വൈകുന്നു; സാനിറ്റേഷന്‍ പ്രോട്ടോക്കോളും പ്രഖ്യാപനത്തില്‍ ഒതുങ്ങും

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.