Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 367 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2014, 06:12 pm IST
in Samskriti

വാസനാ വിമലാ യേഷാം ഹൃദയാന്നാപസര്‍പതി

സ്ഥിരൈകരൂപജീവാസ്തേ ജീവന്‍മുക്താശ്ചിരായുഷഃ

ഭഗവാന്‍ പരമശിവന്‍ പറഞ്ഞു: മനസ്സിനെയും പ്രാണനെയും സംബന്ധിച്ചിടത്തോളം ദേഹമെന്നത്‌ വെറും ജഡപിണ്ഡം മാത്രമാണ്‌. ഒരു ഇരുമ്പുകഷണം കാന്തത്തിന്റെ ആകര്‍ഷണ വരുതിയില്‍പ്പെട്ട്‌ അങ്ങുമിങ്ങും നീങ്ങുന്നതുപോലെ അനന്തമായ, സര്‍വവ്യാപിയായ, ബോധത്തിന്റെ സാന്നിദ്ധ്യമാത്രം കൊണ്ട്‌ ജീവന്‍ ചലനത്തിലാണെപ്പോഴും. ദേഹം ജഡവും അസ്വതന്ത്രവുമാണ്‌. ബോധമാണതിനെ പ്രവര്‍ത്തനോന്മുഖമാക്കി താന്‍ പ്രാണവായുവിനെപ്പോലെയൊരു സത്വമാണെന്ന്‌ വിശ്വസിപ്പിക്കുന്നത്‌. അങ്ങനെ കര്‍മാത്മാവാണ്‌ ദേഹത്തെ ചലിപ്പിച്ചു നിലനിര്‍ത്തുന്നത്‌. മനസ്സും പ്രാണനും ചേര്‍ന്നാണ്‌ ഇപ്രകാരത്തില്‍ ദേഹത്തെ ജീവത്താക്കി നിലനിര്‍ത്തുന്നതെങ്കിലും വാസ്തവത്തില്‍ പരമാത്മാവാണ്‌ ഇതും നടപ്പിലാക്കാന്‍ ഇടയാക്കുന്നത്‌.

ബോധം തന്നെയാണ്‌ ജഡമായി വര്‍ത്തിച്ചു ജീവനെന്ന രീതിയില്‍, മനസ്സിനെ ആര്‍ജവമുള്ളതാക്കുന്നത്‌. ഈ പരിമിതിയോടെ മുന്നോട്ട്‌ പോകുന്നതിനാല്‍ അതിന്റെ പരിണിതഫലങ്ങള്‍ ജീവനെ പിന്തുടരുകയായി. അവയാണ്‌ മാനസീകവും ശാരീരികവുമായ അസുഖങ്ങള്‍. സമുദ്രോപരി ആദ്യത്തെ ഒരലയുണ്ടായി, അത്‌ പിന്നീട്‌ മറ്റ്‌ ഓളങ്ങളെ ക്രമാനുഗതമായി ഉണ്ടാക്കുന്നതുപോലെയാണിത്‌. ബോധം ജീവഭാവത്തില്‍ സ്വാത്മബോധം വെടിഞ്ഞ്‌ അസ്വതന്ത്രമായി വര്‍ത്തിക്കുന്നു!.

അജ്ഞാനത്തിന്റെ കട്ടിപിടിച്ച മറയ്‌ക്കുള്ളില്‍ക്കിടന്നു വലഞ്ഞും താന്‍ സ്വയം വരുത്തിവച്ച ദുരിതങ്ങളെ തിരിച്ചറിയാതെയും ജീവന്‍ മൂഢത്വത്തിനടിമയായിത്തീരുന്നു. മദ്യംകഴിച്ചു മദോന്മത്തനായ ഒരുവന്‍ വാളെടുത്ത്‌ സ്വന്തം കാലു മുറിക്കാന്‍ തുടങ്ങുന്നതുപോലെയുള്ള അവസ്ഥയാണിത്‌. എന്നാല്‍ മദ്യത്തിന്റെ വീര്യമടങ്ങുമ്പോള്‍ അയാള്‍ക്ക്‌ സ്വബോധം വീണ്ടുകിട്ടുന്നതുപോലെ ബോധത്തിനും തന്റെ സ്വരൂപസ്ഥിതി ആത്മബോധം ക്ഷണത്തില്‍ തിരിച്ചുകിട്ടാവുന്നതേയുള്ളു.

മനസ്സിന്റെ താങ്ങ്‌ താത്കാലികമായ ഉപാധി പോയാല്‍പ്പിന്നെ അവശേഷിക്കുന്നത്‌ ആത്മാവ്‌ മാത്രമാണ്‌. എല്ലാ ഉപാധികളും നഷ്ടമാകുമ്പോള്‍ പൂര്യഷ്ടകം, അതായത്‌ മനസ്സെന്ന സൂക്ഷ്മശരീരം, പ്രശാന്തമായ ഒരവസ്ഥയെ പ്രാപിച്ച്‌ ചലനരഹിതമാകുന്നു. ബോധം വിഷയീകരണപ്രവണതകാരണം മോഹവിഭ്രാന്തമാകുന്നു. അപ്പോഴാണ്‌ പൂര്‍വാര്‍ജിതവാസനകള്‍ പ്രബലമായി വര്‍ത്തിക്കുന്നത്‌. അവയുമായി തദാത്മ്യം പ്രാപിക്കുന്നതിനാലാണ്‌ ബോധം തന്റെ സ്വരൂപത്തെ മറന്നുപോകുന്നത്‌.

ഹൃദയ കമലം തുറക്കുമ്പോള്‍ പൂര്യഷ്ടകം പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു. ഈ താമര കൂമ്പിയടയുമ്പോള്‍ മനസ്സ്‌ പൂര്യഷ്ടകം തന്റെ പ്രവൃത്തികള്‍ അവസാനിപ്പിക്കുന്നു. ദേഹത്തില്‍ പൂര്യഷ്ടകം പ്രവര്‍ത്തനനിരതമായിരിക്കുമ്പോള്‍ മാത്രം ദേഹം ജീവിക്കുന്നു. മനസ്സിന്റെ അഭാവത്തില്‍ ദേഹത്തിനു മരണം സംഭവിക്കുന്നു. അന്തരാ ഉണ്ടാകുന്ന ഉണര്‍വും ജഡത്തിലെ മാലിന്യവും തമ്മിലുള്ള സംഘര്‍ഷം മൂലവും പൂര്യഷ്ടകത്തിന്റെ വിരാമം സംഭവിക്കാം.

‘എന്നാല്‍ നിര്‍മലമായ വാസനകള്‍ ഒരുവന്റെ ഹൃദയം നിറയുമ്പോള്‍ എല്ലാ സംഘര്‍ഷങ്ങളും അവസാനിക്കുന്നു. അവിടെ സമതയും ഐക്യവും സ്വാതന്ത്ര്യവും ദീര്‍ഘായുസ്സും സഹജമായുണ്ട്‌.’ അല്ലെങ്കില്‍ പൂര്യഷ്ടകത്തിന്റെ പ്രവര്‍ത്തനം നിലയ്‌ക്കുന്നതോടെ ശരീരം മരിക്കുന്നു. പിന്നീട്‌ സൂക്ഷ്മശരീരം ഉചിതമായ മറ്റൊരു ദേഹത്തെ തിരഞ്ഞുപിടിച്ച്‌ തന്റെ വാസനകളെ പൂര്‍ത്തീകരിക്കാന്‍ വഴി കണ്ടെത്തുന്നു. ഈ വാസനകളുടെ ബലത്താല്‍ പൂര്യഷ്ടകം എന്ന മനസ്സ്‌ വീണ്ടും തന്റെ ആത്മബോധസ്വരൂപത്തെ മറന്നുകൊണ്ട്‌ പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കുന്നു.

എന്നാല്‍ ബോധം സര്‍വവ്യാപിയായതിനാല്‍ പൂര്യഷ്ടകത്തിനു അനന്തമായി എവിടെയും സഞ്ചരിക്കാനാകുന്നു. മരങ്ങളിലെ ഇലകള്‍ കൊഴിഞ്ഞു പുതിയവ തളിര്‍ത്തുവരുന്നതുപോലെ ജീവന്‍ ഓരോരോ ദേഹങ്ങളെടുത്ത്‌, കുറച്ചുകാലമതില്‍ക്കഴിഞ്ഞ്‌ അവയെ ഉപേക്ഷിച്ച്‌ മറ്റുള്ളവയെ വരവേല്‍ക്കുന്നു. ജ്ഞാനികള്‍ ഈ ഗതിവിഗതികള്‍ക്ക്‌ യാതൊരു മൂല്യവും കല്‍പ്പിക്കുന്നില്ല.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.