Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2026, 01:32 pm IST
inEntertainment

നാടിനെ ഞെട്ടിച്ച മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ 14 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർക്കും അതിന് സാക്ഷിയാകേണ്ടി വന്നവർക്കും ഇതുവരെ ആ നടുക്കത്തിൽ നിന്ന് മോചിതരാകാനായിട്ടില്ല. പ്രദേശിവാസികളായ പലരുടേയും വീടുകൾക്ക് അടക്കം സ്ഫോടനത്തിൽ കേടുപാടുകൾ സംഭവിച്ചു.

സമാനമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി ലക്ഷ്മി പ്രിയ. 2010ൽ മുളങ്കുന്നത്ത് കാവിൽ താമസിക്കുന്ന കാലത്ത് പൂമലയിലുണ്ടായ വെടിക്കെട്ട് അപകടത്തെക്കുറിച്ചാണ് ലക്ഷ്മി പ്രിയ കുറിച്ചിരിക്കുന്നത്. അന്ന് വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത് എന്ന് കരുതി ഇറങ്ങി ഓടുകയായിരുന്നുവെന്ന് നടി പറയുന്നു.

”2010 ൽ ആണ് ഞങ്ങൾ തൃശൂർ മുളങ്കുന്നത്ത് കാവിൽ വീട് വാങ്ങുന്നത്. 2011 ജൂലൈ 17 ന് ഇതേ പോലെ ഒരു അപകടത്തിന് ഞങ്ങൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. വീട്ടിൽ നിന്നും നോക്കിയാൽ മൂന്നോ നാലോ കിലോമീറ്റർ ദൂരെയുള്ള മനോഹരമായ പൂമല ഞങ്ങൾക്ക് കാണാം. സായാഹ്നങ്ങളിൽ ആ ഭംഗി ആസ്വദിച്ചു ബാൽക്കണിയിൽ ഇരുന്ന് ചായ കുടിയ്‌ക്കുമായിരുന്നു.

ആ ദിവസം രാവിലെ ജയേഷേട്ടൻ ഓഫീസിൽ പോയിട്ടില്ല. ഞാൻ ഷൂട്ടിങ് കഴിഞ്ഞു വന്ന് മുകളിലെ മുറിയിൽ വസ്ത്രങ്ങൾ ഒതുക്കി വയ്‌ക്കുന്ന തിരക്കിലും. ഞങ്ങളുടെ ഹൗസിങ് കോളനിയിൽ രാവിലെയുള്ള തിരക്കുകൾ കഴിഞ്ഞ നിശബ്ദത. അയൽ വീടുകളിൽ പുരുഷൻമാർ എല്ലാം ജോലിയ്‌ക്ക് പോയിക്കഴിഞ്ഞു. സ്ഫോടനത്തിന് മുൻപുള്ള നിശബ്ദത എന്ന് ശരിക്കും കേട്ടിട്ടേ ഉള്ളൂ. അല്പ്പം കഴിഞ്ഞപ്പോൾ അത് അക്ഷരാർത്ഥത്തിൽ അനുഭവിച്ചു.

കാലത്ത് ഒരു പത്തരയോടെ അതി ഭീകരമായ ഒരു പൊട്ടിത്തെറി. അത് കേട്ട് ഞാൻ അലറി. ഈ ശബ്ദവും എന്റെ അലർച്ചയും കേട്ട് ജയേഷേട്ടൻ ഒറ്റ ഓട്ടത്തിന് മുകൾ നിലയിൽ എത്തി. ഞങ്ങൾ കരുതിയത് വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു എന്നാണ്. സമനില വീണ്ടെടുക്കുന്നതിനിടയി തുടർ ഉഗ്രസ്ഫോടനങ്ങൾ. ആ കോളനിയിലെ മുഴുവൻ വീടുകളിലെയും സ്ത്രീകളും, എന്നെയും പിടിച്ചു വലിച്ച് ചേട്ടനും പുറത്തേക്ക് ഓടി. എല്ലാവരും അത് അവരവരുടെ വീടുകളിൽ ഗ്യാസ് സിലിണ്ടർ പോലെ എന്തോ ഒന്ന് പൊട്ടിത്തെറിച്ചു എന്നാണ് കരുതിയത്. ഞങ്ങൾക്ക് ആർക്കും ഒന്നും മനസ്സിലായില്ല.

എല്ലാ വീടുകളുടെയും ജനൽ ചില്ലുകൾ പൊട്ടിത്തെറിച്ചു. കുറ്റിയിട്ടിരുന്ന കതകുകൾ കൊളുത്ത് തെറിച്ചു പോയി..ഞങ്ങൾ കാര്യം മനസ്സിലാകാതെ റോഡിൽ പരസ്പരം വരുന്ന ദുരന്തത്തെ ഏൽക്കാൻ കൈ കോർത്തു നിന്നു. തുടർച്ചയായി സ്ഫോടനം. തൊട്ടടുത്ത് എന്നപോലെ… എന്നാൽ പ്രകമ്പനവും ശബ്ദവും മാത്രമേ ഞങ്ങൾ അനുഭവിക്കുന്നുള്ളൂ എന്ന തിരിച്ചറിവിൽ മനസാന്നിധ്യം വീണ്ടെടുത്ത ചേട്ടൻ വീട്ടിലേക്ക് ഓടി. ന്യൂസ്‌ വച്ചു. ഞങ്ങൾ മനോഹാരിത അനുഭവിയ്‌ക്കുന്ന പൂമലയിൽ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചു വച്ച കെട്ടിടം പൊട്ടിത്തെറിച്ചു എന്നും നിരവധി ജീവൻ പൊലിഞ്ഞു എന്നും രക്ഷാപ്രവർത്തനം തുടങ്ങി എന്നും വാർത്ത.

ബാൽക്കണിയിലേക്ക് ഓടി. ദൂരെ കാണാം ന്യൂസ്‌ ചാനലുകളുടെ ഓബി വാനും, നിര നിരയായി ആംബുലൻസുകളും തീയും പുകയും നിറഞ്ഞ പൂമലയും. ന്യൂസ്‌ ൽ തൊട്ട് മുൻപ് വരെ ചിരിച്ചു കളിച്ചിരുന്ന മനുഷ്യരെ ചിന്നി ചിതറിയ രൂപത്തിൽ പെറുക്കി കൂട്ടി ആംബുലൻസിൽ കയറ്റുന്നു. തുടർ സ്ഫോടനം രക്ഷാ പ്രവർത്തനം ദുസ്സഹമാക്കുന്നു, തീയണയ്‌ക്കാൻ പാടു പെടുന്ന ഫയർ ഫോഴ്സ്…നാല് കിലോമീറ്റർ അകലെ ഇതായിരുന്നു എങ്കിൽ സംഭവ സ്ഥലം എങ്ങനെ ആയിരിക്കും എന്ന് ഊഹിച്ചു കൊള്ളുക!

ഇന്നും ഞങ്ങളുടെ വീടിന്ന് അരികെ ആണ് ഈ അപകടം ഉണ്ടായിരിക്കുന്നത്. മുണ്ടത്തിക്കോട്. ഇപ്പോ അവിടെ താമസമില്ലാത്തതിനാൽ സാക്ഷ്യം വഹിക്കേണ്ടി വന്നില്ല, ദൈവത്തിനു സ്തുതി. ഓരോ വെടിക്കെട്ട് അപകടവും എന്നെ ആ ദിവസത്തേക്ക് കൊണ്ടു പോകും. പിന്നീടൊരിക്കലും പൂമലയുടെ ഭംഗി ആസ്വദിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. കാണുന്നതേ പേടിയാണ്

ഗുരുദേവൻ പറഞ്ഞതേ എനിക്കും ഓർമ്മിപ്പിക്കുവാനുള്ളൂ, ” കരിയും കരിമരുന്നും വേണ്ട “! ആ പണം ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ….? വിട്ടുപിരിഞ്ഞു പോയവർക്ക് സദ്ഗതി നേരുന്നു. വിഷ്ണു പാദത്തിൽ അഭയം ആവട്ടെ. പരിക്കേറ്റവർ പെട്ടന്ന് സുഖം പ്രാപിക്കട്ടെ. ഷോക്കിൽ നിന്നും മുക്തരാവാൻ സാക്ഷികൾക്ക് കഴിയട്ടെ. പ്രണാമം”.

 

Tags: TrissurLatest newslakshmipriyathrissur fireworks accidentmulamkunnam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

പുതിയ വാര്‍ത്തകള്‍

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.