Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫെഡറേഷന്‍ കപ്പ്‌: പ്രതീക്ഷയോടെ ഈഗിള്‍സ്‌ എഫ്സി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2014, 09:45 pm IST
inSports

കൊച്ചി: കേരളം വീണ്ടുമൊരു ഫുട്ബോള്‍ മാമാങ്കത്തിന്‌ അരങ്ങൊരുങ്ങുന്നു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഫെഡറേഷന്‍ കപ്പ്‌ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനാണ്‌ ഇത്തവണ കേരളം ആതിഥേയത്വം വഹിക്കുന്നത്‌. കൊച്ചിയിലും മഞ്ചേരിയിലുമായാണ്‌ ഗ്രൂപ്പ്‌ പോരാട്ടങ്ങള്‍. സെമി, ഫൈനല്‍ പോരാട്ടങ്ങള്‍ കൊച്ചിയിലാണ്‌.

ഇന്ത്യയിലെ വമ്പന്‍ ക്ലബുകളാണ്‌ പോരാട്ടത്തില്‍ കളിക്കാനിറങ്ങുന്നത്‌. 16 ക്ലബുകളെ നാല്‌ ഗ്രൂപ്പുകളായി തിരിച്ചാണ്‌ മത്സരം നടക്കുന്നത്‌. ഗ്രൂപ്പ്‌ എ, സി മത്സരങ്ങള്‍ കൊച്ചിയിലും, ഗ്രൂപ്പ്‌ ബി, ഡി മത്സരങ്ങള്‍ മഞ്ചേരിയിലുമാണ്‌ നടക്കുക.

ഫെഡറേഷന്‍ കപ്പ്‌ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്‌ക്കാന്‍ കേരളത്തിന്റെ പ്രതിനിധിയായി സംസ്ഥാനത്തെ പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ്ബായ ഈഗിള്‍സ്‌ എഫ്സി മാത്രമാണുളളത്‌. ഏറെ പ്രതീക്ഷകളോടെയാണ്‌ ഈഗിള്‍സ്‌ ആദ്യ ഫെഡറേഷന്‍ കപ്പിനിറങ്ങുന്നത്‌. ഗ്രൂപ്പ്‌ എയില്‍ ചര്‍ച്ചില്‍ ബ്രദേഴ്സ്‌, യുണൈറ്റഡ്‌ എഫ്സി, പൂനെ എഫ്സി എന്നിവര്‍ക്കൊപ്പമാണ്‌ ഈഗിള്‍സ്‌. 14ന്‌ കൊച്ചിയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ പൂനെ എഫ്സിയാണ്‌ ഈഗിള്‍സിന്റെ എതിരാളികള്‍. രണ്ടാമത്തെ മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്സ്‌ ഗോവ യുണൈറ്റഡ്‌ സ്പോര്‍ട്സ്‌ ക്ലബുമായും ഏറ്റുമുട്ടും. മഞ്ചേരിയില്‍ നടക്കുന്ന പോരാട്ടത്തില്‍ കൊല്‍ക്കത്ത മുഹമ്മദന്‍സ്‌ സ്പോര്‍ട്ടിംഗ്‌ യുണൈറ്റഡ്‌ സിക്കിം എഫ്സിയുമായും ഡെംപോ ഗോവ ഭവാനിപൂര്‍ എഫ്സിയുമായും ഏറ്റുമുട്ടും.

2005 മുതല്‍ 2008 വരെ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ സഹപരിശീലകനായിരുന്ന സ്റ്റാന്‍ലി റൊസാരിയോയാണ്‌ ഈഗിള്‍സിന്റെ പരിശീലകന്‍. ഫെഡറേഷന്‍ കപ്പിന്‌വേണ്ടി ഈഗിള്‍സിനെ പാകപ്പെടുത്തി കളിയിലെ പുത്തന്‍ അടവുകള്‍ പകര്‍ന്നു നല്‍കിയ സ്റ്റാന്‍ലി ഈസ്റ്റ്‌ ബംഗാളിന്റെയും സാല്‍ഗോക്കര്‍ ഗോവയുടെയും മോഹന്‍ ബഗാന്റെയും യുണൈറ്റഡ്‌ സിക്കിം ഫുട്ബോള്‍ ക്ലബ്ബിന്റെയും കോച്ചായിരുന്നു. 3 വിദേശ താരങ്ങളും ഐഎംജി റിലയന്‍സില്‍ നിന്ന്‌ ടീമിലേക്കെടുത്ത 13 താരങ്ങളും ഈഗിള്‍സിന്റെ താരനിരയിലുണ്ട്‌. നൈജീരിയയില്‍ നിന്നുളള സക്കുബു കൊക്കോ അറ്റാര്‍സ, ചാള്‍സ്‌, ഒഡിലി ഫെലിക്സ്‌ ചിഡി എന്നിവരാണ്‌ ഈഗിള്‍സിന്റെ വിദേശ താരങ്ങള്‍.

1977-ല്‍ എറണാകുളത്താണ്‌ ആദ്യ ഫെഡറേഷന്‍ കപ്പ്‌ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ അരങ്ങേറിയത്‌. മോഹന്‍ബഗാനെ 1-0ന്‌ കീഴടക്കി ഐടിഐ ബാംഗ്ലൂരായിരുന്നു ആദ്യ ചാമ്പ്യന്മാര്‍. എന്നാല്‍ 18 തവണ ഫൈനല്‍ കളിച്ച്‌ 13 തവണ കിരീടം ചൂടിയ മോഹന്‍ബഗാനാണ്‌ ഏറ്റവും കൂടുതല്‍ ട്രോഫി സ്വന്തമാക്കിയ ടീം. കേരള പോലീസ്‌ രണ്ട്‌ തവണയും കിരീടം സ്വന്തമാക്കി. 1990, 1991 വര്‍ഷങ്ങളിലാണ്‌ കേരള പോലീസ്‌ ഈ നേട്ടം സ്വന്തമാക്കിയത്‌. കേരള പോലീസിന്റെ ആ സ്വപ്നനേട്ടം ഇത്തവണ തങ്ങള്‍ക്ക്‌ സ്വന്തമാക്കണമെന്ന ആഗ്രഹത്തോടെയാണ്‌ ഈഗിള്‍സ്‌ സ്വന്തം മണ്ണില്‍ ആദ്യ ഫെഡറേഷന്‍ കപ്പിനിറങ്ങുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

തിരുപ്പൂര്‍ കുമാരന്‍
Main Article

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

Article

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

പുതിയ വാര്‍ത്തകള്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.