കൊച്ചി: ജനുവരി 14ന് ആരംഭിക്കുന്ന 36-ാമത് ഫെഡറേഷന്‍ കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനവും ഫിക്സ്ച്ചര്‍ പ്രകാശനവും ജിസിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ നിര്‍വഹിച്ചു. പ്രമുഖ വ്യവസായിയും വിവാ കേരള മുന്‍ ചെയര്‍മാനുമായ പി. ഭാസ്കരന്‍ പ്രഥമ ടിക്കറ്റ് ഏറ്റുവാങ്ങി.
ഫെഡറല്‍ ബാങ്കിനാണ് ടിക്കറ്റ് വില്‍പ്പനയുടെ ചുമതല. ഫെഡറല്‍ ബാങ്കിന്റെ തെരഞ്ഞെടുത്ത ശാഖകളിലും മത്സര ദിവസങ്ങളില്‍ സ്റ്റേഡിയത്തിലെ ഫെഡറല്‍ ബാങ്ക് കൗണ്ടറുകളില്‍ നിന്ന് ടിക്കറ്റ് ലഭിക്കും.
കെഎഫ്‌എ പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍, ജനറല്‍ സെക്രട്ടറി പി. അനില്‍കുമാര്‍, ഫെഡറല്‍ ബാങ്ക് ജനറല്‍ മാനേജര്‍ കെ.ഐ. വര്‍ഗീസ്, ജനറല്‍ കോ- ഓര്‍ഡിനേറ്റര്‍ ബാബു മേത്തര്‍, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ എം.എന്‍. സത്യദേവന്‍ എന്നിവര്‍ സംബന്ധിച്ചു.
ഡെയ്‌ലി ടിക്കറ്റ് നിരക്കുകള്‍ വിഐപി 300 രൂപ. കസേര എ 100 രൂപ, കസേര ബി 50 രൂപ, ഗാലറി 30 രൂപ, വിദ്യാര്‍ത്ഥികള്‍ക്കുള്ള കസേര 30 രൂപ, ഗാലറി 20 രൂപ, വനിതകള്‍ക്കുള്ള കസേര 30 രൂപ, ഗാലറി 20 രൂപ.
സീസണ്‍ ടിക്കറ്റുകള്‍: ഗാലറി 200 രൂപ, കസേര എ 400 രൂപ, കസേര ബി 300 രൂപ, വിഐപി കസേര 1500 രൂപ.
















