Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുടുംബക്കോടതി പരാധീനതകള്‍ക്കു നടുവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2014, 09:50 pm IST
in Ernakulam

കൊച്ചി: സമൂഹത്തില്‍ ആരും തന്നെ പൊതുവെ കോടതികള്‍ കയറി ഇറങ്ങാന്‍ ആഗ്രഹിക്കാത്തവരാണ്‌. അഥവ കയറേണ്ടി വന്നാലും ഒറ്റത്തീര്‍പ്പിന്‌ കേസുകള്‍ പരിഹരിക്കപ്പെടുകയുമില്ല. നാളുകള്‍ നീണ്ട നടപ്പ്‌ ഇതിനായി വേണ്ടി വന്നേക്കാം. എന്നാല്‍ എറണാകുളത്തെ കുടുംബ കോടതിയിലെത്തിയാല്‍ ആരും കേസ്‌ ഒന്ന്‌ വേഗം തീര്‍ന്ന്‌ കിട്ടിയെങ്കില്‍ എന്ന്‌ ആഗ്രഹിച്ചുപോകും. കാരണം ഈ കോടതിയിലെത്തിയാല്‍ വരുന്നവര്‍ക്ക്‌ നില്‍പ്പ്‌ തന്നെ ശരണം. ഒന്നിരിക്കാന്‍ പോലും ഇവിടെ വേണ്ടത്ര സൗകര്യം ഇല്ല. 400 ല്‍ പരം കേസുകള്‍ നിത്യേന പരിഗണിക്കപ്പെടുന്ന കുടുംബ കോടതികളില്‍ ഒന്നാണ്‌ എറണാകുളത്തേത്‌. മധ്യസ്ഥതയ്‌ക്കും കൗണ്‍സലിംഗിനുമായി എത്തുന്നവരാണ്‌ നിരവധി. വെക്കേഷനുകളിലാണ്‌ കുട്ടികളെ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ കേസുകള്‍ എത്തുന്നത്‌.

ഈ കോടതിയില്‍ എത്തുന്നവര്‍ക്ക്‌ നില്‍ക്കാന്‍ മാത്രമല്ല നടക്കാന്‍ പോലും സൗകര്യമില്ല. ജീവനില്‍ ഭയം ഇല്ലാതെ നില്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്‌ ഉള്ളത്‌. രാജ്യത്തെ സുപ്രധാന കേസുകള്‍ പരിഗണിക്കുന്ന എന്‍ഐഎ കോടതി, സിബിഐ കോടതി എന്നിവയും ഈ കുടുംബ കോടതിയോട്‌ ചേര്‍ന്നാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്നത്‌ തന്നെ ഗൗരവമേറിയ വിഷയമാണ്‌. കാരണം കുടുംബ കോടതിയോട്‌ ചേര്‍ന്ന്‌ മറ്റ്‌ കോടതികള്‍ പ്രവര്‍ത്തിക്കരുത്‌ എന്ന നിയമം തന്നെ ലംഘിച്ചുകൊണ്ടാണ്‌ ഇവിടെ കാര്യങ്ങള്‍ നടക്കുന്നത്‌.

കാശ്മീര്‍ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട കൊടുംഭീകരരെ കനത്ത പോലീസ്‌ സുരക്ഷയില്‍ എത്തിക്കുന്ന ഇവിടെ എന്ത്‌ വിശ്വസിച്ചാണ്‌ എത്തുക. ക്രിമിനല്‍ കേസിലെ പ്രതികളുമായി അകലം പാലിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്‌ കുടുംബ കോടതികളെ മറ്റ്‌ കോടതികളുമായി ബന്ധപ്പെടുത്തരുതെന്ന കുടുംബകോടതി നിയമത്തിലെ സ്റ്റാറ്റ്യൂട്ട്‌ നിബന്ധനയിലുള്ളത്‌. ഒന്നുങ്കില്‍ എന്‍ഐഎ കോടതിയും സിബിഐ കോടതിയും ഇവിടെ നിന്ന്‌ മാറ്റുകയോ അല്ലെങ്കില്‍ കുടുംബ കോടതി മാറ്റി സ്ഥാപിക്കുകയോ വേണമെന്നാണ്‌ ബാര്‍ അസോസിയേഷന്റെ ആവശ്യമെന്ന്‌ പ്രസിഡന്റ്‌ സുബല്‍ പോള്‍ പറയുന്നു.

ഒട്ടനവധി കേസുകള്‍ ഒരു ദിവസം പരിഗണനയ്‌ക്ക്‌ വരുമ്പോള്‍ ആ കേസുകളുടെ സ്വഭാവം അനുസരിച്ച്‌ കോടതി നടപടികള്‍ നീണ്ടുപോകുന്ന സാഹചര്യമാണുള്ളത്‌. ഈ സാഹചര്യത്തിലാണ്‌ ഇരിക്കാന്‍ പോലും മതിയായ സ്ഥലസൗകര്യം ഇല്ലാതെ കുടുംബ കോടതിയില്‍ എത്തുന്നവര്‍ ബുദ്ധിമുട്ടുന്നത്‌.

അത്യാവശ്യം വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ കൊച്ചിയിലെ കുടുംബ കോടതിയിലില്ല. കുടിവെള്ള സൗകര്യം പോലും ഇല്ല എന്ന്‌ ചൂണ്ടിക്കാട്ടി വാട്ടര്‍ അഥോറിറ്റിയ്‌ക്ക്‌ കത്തയച്ചെങ്കിലും പ്രയോജനമുണ്ടായില്ല എന്ന്‌ സുബല്‍ പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക്‌ ഇത്‌ ഏറെ ദുരിതം ഉണ്ടാക്കുന്നുണ്ട്‌. ഇക്കാര്യത്തില്‍ അഭിഭാഷകര്‍ക്കും മുന്നിട്ടിറങ്ങി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കില്ല എന്നതാണ്‌ മറ്റൊരു വസ്തുത.

ടോയ്‌ലറ്റ്‌ തകരാറിലായതു മൂലം ദുര്‍ഗന്ധത്താല്‍ കോടതി മുറിയില്‍ പോലും മൂക്ക്‌ പൊത്തി ഇരിക്കേണ്ട അവസ്ഥയാണുള്ളത്‌. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂലൈയില്‍ പിഡബ്ല്യുഡിയ്‌ക്ക്‌ കുടുംബ കോടതി ജഡ്ജി മുഖേന കത്ത്‌ അയച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. മഴക്കാലമായാല്‍ കോടതിയിലേക്ക്‌ വാഹനങ്ങള്‍ കയറ്റുന്നതിനും പ്രയാസമുണ്ട്‌. ഇക്കാര്യവും പിഡബ്ല്യുഡിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ജില്ലയില്‍ തന്നെ മൂവാറ്റുപുഴയിലും ഒരു കുടുംബ കോടതി ഉണ്ടെങ്കിലും ഏറ്റവും കുടുതല്‍ കേസുകള്‍ വരുന്നത്‌ എറണാകുളത്തെ കുടുംബ കോടതിയിലാണ്‌.

ശനിയാഴ്ചകളിലാണ്‌ കുട്ടികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനുള്ള കേസുകള്‍ പരിഗണിക്കുന്നത്‌. കുട്ടികളെ വരാന്തയില്‍ കിടത്തേണ്ട അവസ്ഥയാണുള്ളത്‌. ഇവര്‍ക്ക്‌ നടുവിലൂടെയാണ്‌ എന്‍ഐഎ കോടതിയിലേക്കും സിബിഐ കോടതിയിലേക്കും പോലീസ്‌ കാവലില്‍ പ്രതികളെ കൊണ്ടുപോകുന്നത്‌.
കൈക്കുഞ്ഞുങ്ങളുമായെത്തുന്നവര്‍, ശാരീരിക അവശത അനുഭവിക്കുന്നവര്‍ തുടങ്ങി പ്രായഭേദമന്യേ കുടുംബ കോടതിയില്‍ എത്തുന്നവരുടെ ദുരിതം കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌ അധികൃതര്‍. പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്തുന്ന കോടതികളില്‍, തങ്ങള്‍ക്ക്‌ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ആരോട്‌ പറയണമെന്ന്‌ അറിയാതെ കുറുന്തോട്ടിക്കും വാതം എന്ന്‌ ആശ്വസിക്കുകയാണ്‌ ജനം. കോടതികള്‍ സൃഷ്ടിക്കാന്‍ എളുപ്പമാണ്‌. എന്നാല്‍ അത്‌ വേണ്ടവിധത്തില്‍ പരിപാലിക്കാന്‍ സാധിക്കുന്നില്ല എന്നതിന്‌ ഉത്തമ ഉദാഹരണമാണ്‌ എറണാകുളത്തെ കുടുംബ കോടതി.

വിനീത വേണാട്ട്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

India

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

പുതിയ വാര്‍ത്തകള്‍

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.