ന്യുദല്‍ഹി: 2014 എന്ന വര്‍ഷം രാജ്യത്തിന്റെ പുരോഗതിയില്‍ ഒരു നാഴികക്കല്ലാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. എട്ടര ലക്ഷം പുതിയ ജോലികളാണ് 2014 കാത്ത് വച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ജോലി അവസരങ്ങള്‍ കൂടുക മാത്രമല്ല, നല്ല ശമ്പള വര്‍ദ്ധനയും ഉണ്ടാകുമത്രെ.
20 ശതമാനം വരെ ശമ്പളം കൂടുതല്‍ ലഭിക്കുമെന്നാണ് പറയുന്നത്. വിവധ ഹ്യൂമന്‍ റിസോഴ്സസ് സ്ഥാപനങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടിന് ആധാരം. 2013 പൊതുവേ ജോലി അന്വേഷകര്‍ക്ക് അത്ര ഗുണകരമായിരുന്നില്ല. കമ്പനികള്‍ വളരെ കുറച്ച് റിക്രൂട്ട്മെന്റുകളേ നടത്തിയിരുന്നുള്ളൂ. എന്നാല്‍ 2014 നെ വളരെ പ്രതീക്ഷയോടെയാണ് എല്ലാവരും സമീപിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. പുതിയ ബാങ്കിങ് സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്നതാണ് സാമ്പത്തിക മേഖലക്ക് പുത്തന്‍ ഉണര്‍വ് പകരുന്നത്.
ബാങ്കിങ് മേഖലയില്‍ ജോലി സാധ്യതകള്‍ കൂടുകയും ചെയ്യും. കൂടാതെ ഐടി, ഹെല്‍ത്ത് കീയര്‍, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ മേഖലകളിലും പുതിയ റിക്രൂട്ട്മെന്റുകള്‍ നടക്കും. സാധാരണ ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധന ഒറ്റഅക്കത്തില്‍ ഒതുങ്ങുമെങ്കിലും ബെസ്റ്റ് പെര്‍ഫോര്‍മേഴ്സിന് 15 മുതല്‍ 20 ശതമാനം വരെ ശമ്പളം കൂടുമെന്നാണ് പറയുന്നത്. ശമ്പളത്തിന്റെ രീതികള്‍ തന്നെ മൊത്തത്തില്‍ പരിഷ്കരിക്കപ്പെടുമെന്നും പറയുന്നു.
















