ന്യൂദല്‍ഹി: കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്രമന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയതായി ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി. ട്വിറ്ററില്‍ കൂടിയാണ് സ്വാമി കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്രമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചത്. എന്നാല്‍ മന്ത്രിയാരണെന്ന് സ്വാമി വ്യക്തമാക്കിയില്ല.
യു.എ.ഇയില്‍ മയക്കുമരുന്ന് കേസില്‍ കുടുങ്ങിയ മകനെ രക്ഷിക്കാന്‍ മന്ത്രി തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്ത് മോചിപ്പിച്ചുവെന്നാണ് സ്വാമി ട്വീറ്റ് ചെയ്തിരിക്കുന്നത്. ബുധനാഴ്ച രണ്ട് മണിയോടെയാണ് ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇതില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ സ്വാമി തയ്യാറായില്ല.
മകന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടോയെന്ന് മന്ത്രി വ്യക്തമാക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു.
















