ന്യൂദല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ പുതിയ മേധാവിയായി എയര്‍മാര്‍ഷല്‍ അരൂപ് സാഹ ഇന്നു ചുമതലയേല്‍ക്കും.
എയര്‍ ചീഫ് മാര്‍ഷല്‍ എന്‍.എ.കെ. ബ്രൌണ്‍ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണു സാഹയുടെ പുതിയ നിയോഗം.
സാഹ ഇതുവരെ വൈസ് ചീഫ് ആയിരുന്നു. ഈസ്‌റ്റേണ്‍ എയര്‍ കമാന്‍ഡ് ചീഫ് എയര്‍ മാര്‍ഷല്‍ ആര്‍.കെ. ശര്‍മയായിരിക്കും വൈസ് ചീഫ്.
















