കൊച്ചി: വടക്കന്‍ പറവൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ നിര്‍ധനരായ 25 കുട്ടികള്‍ക്ക് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ സൈക്കിളുകള്‍ നല്‍കി.
ജില്ലാ കളക്റ്റര്‍ പി.ഐ. ഷെയ്‌ക് പരീത് സൈക്കിളുകള്‍ കൈമാറി. യൂണിയന്‍ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ടി.സി. ജോണ്‍, പറവൂര്‍ മുന്‍സിപ്പില്‍ ചെയര്‍പേഴ്സണ്‍ വല്‍സലാ പ്രസന്നകുമാര്‍, മുന്‍സിപ്പില്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
















