ലണ്ടന്‍: ഇംഗ്ലണ്ട് ലോകകപ്പില്‍ മുത്തമിട്ടിട്ട് പതിറ്റാണ്ടുകളായി. വമ്പന്‍ താരനിരയുമായി വന്നു തോറ്റുമടങ്ങുന്നതാണ് അവരുടെ പതിവ്. അതിനൊരു മാറ്റംവരുത്തുക ലക്ഷ്യമിട്ടാവും റോയ് ഹോഡ്ജ്സന്റെ കുട്ടികള്‍ ഇത്തവണ ബ്രസീലിലേക്ക് പോകുന്നത്. എന്നാല്‍ കളി തുടങ്ങുന്നതിന് മുന്‍പേ ഇംഗ്ലണ്ടിനെ പ്രശ്നങ്ങള്‍ അലട്ടിത്തുടങ്ങിയിരിക്കുന്നു. സൂപ്പര്‍താരം സ്റ്റീവന്‍ ജെറാഡിനെതിരെ ലണ്ടന്‍ ഹൈക്കോര്‍ട്ടില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടെന്നാണ് സൂചന, തെരുവിലെ കശപിശയുടെ പേരില്‍. പോള്‍ അലന് ലോയ്ഡ് എന്നയാളാണ് പരാതിക്കാരന്. ജെറാഡിന്റെ ഭാര്യയും മോഡലുമായ അലെക്സിന്റെയും ഒരു സുഹൃത്തിന്റെയും പേരിലും കേസുണ്ടെന്നു പറയപ്പെടുന്നു.
ലിവര്‍പൂളിലെ താമസസ്ഥലത്തു നിന്ന് സ്വന്തം റേഞ്ച് റോവറില്‍ ഷോപ്പിങ്ങിനിറങ്ങിയ ജെറാഡ് പോള്‍ ലോയിഡുമായി വഴക്കിടുകയായിരുന്നത്ര. ജെറാഡും കൂട്ടരും തനിക്ക് ഏറെ നഷ്ടംവരുത്തിയെന്നും അതിനു പരിഹാരം ചെയ്യണമെന്നുമാണ് ലോയിഡിന്റെ ആവശ്യം.
ഇംഗ്ലീഷ് ടീമിലെ തുറപ്പുചീട്ടുകളിലൊരാളാണ് ജെറാഡ്. ലോകകപ്പ് അടുത്തു വരുന്ന സമയത്ത് ജെറാഡ് കോടതി വരാന്ത നിരങ്ങിയാല്‍ അതു ടീമിന്റെ പ്രതീക്ഷകളെ ഏറെ ബാധിക്കുമെന്നു ഹോഡ്ജ്സന് വിലയിരുത്തുന്നു. ജെറാഡിനെതിരായ നിയമ നടപടികള്‍ സഹതാരങ്ങളിലും ടീം സ്റ്റാഫുകളിലും അസ്വസ്ഥതകള്‍ സൃഷ്ടിക്കുമെന്നും ഇംഗ്ലണ്ട് കോച്ച് ഭയക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: