Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എഎപി-കോണ്‍ഗ്രസ് സര്‍ക്കാര്‍ അറബിക്കല്യാണം പോലെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2013, 11:04 pm IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസും എഎപിയും തമ്മിലുള്ള ബന്ധത്തിന്റെ യഥാര്‍ത്ഥ സ്വഭാവം എന്താണ്? തെരഞ്ഞെടുപ്പിനു മുമ്പുതന്നെ പലരും പറഞ്ഞിരുന്നു എഎപി കോണ്‍ഗ്രസിന്റെ ബി ടീം ആണെന്ന്. അതിനടിവരയിടുന്ന ഒട്ടേറെ സംഭവങ്ങളും വെളിപ്പെട്ടു. പക്ഷേ ഇപ്പോള്‍ സത്യം മറിച്ചാണ്. കോണ്‍ഗ്രസ് നാണക്കേടു സഹിച്ചും എഎപിയുടെ ബിടീമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായിരിക്കുന്നു. ഈ ബന്ധം മറ്റു ചില വസ്തുതകളാണ് നമുക്കു മുന്നില്‍ ഉയര്‍ത്തിക്കാട്ടുന്നത്.

ദല്‍ഹി നിയമസഭയില്‍ 32 അംഗങ്ങളോടെ ബിജെപിയാണ് വലിയ കക്ഷി. 36 അംഗങ്ങളുടെയെങ്കിലും പിന്തുണയില്ലാതെ സര്‍ക്കാരുണ്ടാക്കാനില്ലെന്നു പാര്‍ട്ടി പറഞ്ഞു. കണക്കിലെ ഈ യാഥാര്‍ത്ഥ്യം ബിജെപി ലഫ്റ്റനന്റ് ഗവര്‍ണറെ അറിയിച്ചു. പാര്‍ട്ടി പ്രതിപക്ഷത്തിരിക്കാനോ തെരഞ്ഞെടുപ്പിനെ നേരിടാനോ തയാറെന്നറിയിച്ചു. അതോടെ അടുത്ത ഊഴം എഎപിക്ക് ആയി.

എഎപിക്ക് 28 സീറ്റേ കിട്ടിയുള്ളു. അവര്‍ക്കും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ എണ്ണം പോരായിരുന്നു. അതുകൊണ്ടുതന്നെ ദല്‍ഹി രാഷ്‌ട്രീയം ഏറെ സങ്കീര്‍ണ്ണമായി. എന്നാല്‍ അതിനകം എഎപിയില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടായി. ദല്‍ഹിയില്‍ സര്‍ക്കാര്‍ ഉണ്ടാക്കി ദേശീയ ശ്രദ്ധ നേടണമെന്ന മോഹത്തിലായിരുന്നു അവരില്‍ ഭൂരിപക്ഷവും. കോണ്‍ഗ്രസിന്റെ പിന്തുണസ്വീകരിക്കില്ലെന്ന നിലപാടില്‍നിന്ന് അവര്‍ അങ്ങനെ പിന്നാക്കം പോയി.

കോണ്‍ഗ്രസാണ് ഈ തെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ നഷ്ടക്കാര്‍ എന്നതാണു വാസ്തവം. അവര്‍ക്കു കിട്ടിയത് എട്ടു സീറ്റു മാത്രം. മിക്ക നേതാക്കളും തോറ്റു. അവര്‍ക്ക് രണ്ടാമതൊരു തെരഞ്ഞെടുപ്പു നേരിടാനാവില്ലായിരുന്നു. അവര്‍ക്ക് പഴയ നിലയില്‍ വരാന്‍ ശ്വാസവായു വേണമായിരുന്നു. ദല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നില്ലെങ്കില്‍ പൊതു തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പു വന്നേനെ. അവിടെ ‘മോദി ഘടകം’ തെരഞ്ഞെടുപ്പു ഫലത്തെ ബാധിച്ചേനെ. എങ്കില്‍ രാഷ്‌ട്രീയം ബിജെപിയിലും എഎപിയിലുമായി ധ്രുവീകരിച്ചേനെ. കോണ്‍ഗ്രസ് ഇതിനേക്കാള്‍ കൂടുതല്‍ ചുരുങ്ങിപ്പോയേനെ. ആ അപകടം തെരഞ്ഞെടുപ്പുഫലം വന്നിട്ടാണെങ്കിലും തിരിച്ചറിഞ്ഞു കോണ്‍ഗ്രസ്. ഇനിയും അങ്ങനെ സംഭവിക്കാതിരിക്കാന്‍ എന്തുപായമെന്നു കോണ്‍ഗ്രസിന്റെ ബുദ്ധി രാക്ഷസന്മാര്‍ ആലോചിക്കുകയും ചെയ്തു.

അങ്ങനെ, ഇവിടെ രണ്ടു വിരുദ്ധ താല്‍പര്യങ്ങള്‍ ഒന്നിച്ചു. എഎപിക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ എട്ടു കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ വേണാമായിരുന്നു. സര്‍ക്കാര്‍ രൂപീകരണം അവരുടെ എംഎല്‍എമാര്‍ വഴിപിരിഞ്ഞു പോകാതിരിക്കാന്‍ അവര്‍ക്ക് ആവശ്യമായിരുന്നു. ദല്‍ഹിയിലെ സര്‍ക്കാര്‍ രൂപീകരണം അവരുടെ സാന്നിദ്ധ്യം ദേശീയ തലത്തില്‍ അറിയിക്കാന്‍ സഹായകമാകുമെന്നും അവര്‍ കണക്കുകൂട്ടി. എഎപിക്ക് അറിയാം സര്‍ക്കാര്‍ ഏറെക്കാലം നില്‍ക്കില്ലെന്ന്. അതുകൊണ്ട് അവര്‍ ആസൂത്രിതമായി ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. അവര്‍ കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്തുകയും അതേ സമയം പിന്തുണ സ്വകീരിക്കുകയും ചെയ്യുന്നു. കോണ്‍ഗ്രസാകട്ടെ ദല്‍ഹിയില്‍ മറ്റൊരു തെരഞ്ഞെടുപ്പിന് അവര്‍ കരുത്തു നേടുംവരെ മാത്രം എഎപി സര്‍ക്കാരിനെ പിന്തുണക്കാനാണ് ആലോചിക്കുന്നത്. രണ്ടുകൂട്ടരും അവരുടെ മാത്രം കാര്യം നോക്കുന്ന ഒരു താല്‍കാലിക ധാരണയിലാണ് അവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

രണ്ടുകൂട്ടരും തന്ത്രപൂര്‍വം അന്യോന്യം നേട്ടമുണ്ടാക്കുകയാണ്. കോണ്‍ഗ്രസിന്റെ ഉദ്ദേശ്യം എഎപിയെ കുഴിയില്‍ ചാടിച്ച് അതിലൂടെ അവര്‍ക്കനുകൂലമായ രാഷ്‌ട്രീയം ഉണ്ടാക്കുകയും തെരഞ്ഞെടുപ്പിനു പോവുകയുമാണ്. എഎപിക്ക് അറിയാം അവര്‍ അല്‍പ്പായുസ്സുള്ള ഒരു ദുര്‍ബലമായ സര്‍ക്കാരാണുണ്ടാക്കിയിരിക്കുന്നതെന്ന്. കോണ്‍ഗ്രസിന്റെ പിന്തുണ വാങ്ങില്ലയെന്ന ആദര്‍ശ നിലപാട് തലസ്ഥാനത്തു സര്‍ക്കാരുണ്ടാക്കി ദേശീയ ശ്രദ്ധ നേടുകയെന്ന ലക്ഷ്യത്തിനായി അവര്‍ ബലികഴിച്ചിരിക്കുന്നു. ഇനി ഒന്നേ കാണാനുള്ളു, ഈ താല്‍ക്കാലിക ‘അറബിക്കല്യാണം’ ദല്‍ഹി ജനങ്ങളെ എത്രത്തോളം ദുരിതത്തിലാക്കുമെന്ന്, അതു വളരെ കുറച്ചുകാലത്തേക്കാണെങ്കില്‍കൂടിയും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

Kerala

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

Kerala

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

Kerala

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

പുതിയ വാര്‍ത്തകള്‍

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.