ന്യൂദല്‍ഹി: ദല്‍ഹിയില്‍ നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുകയില്ലെന്ന് റിട്ട.ഐ.പി.എസ് ഓഫീസറും സാമൂഹ്യ പ്രവര്‍ത്തകയുമായ കിരണ്‍ ബേദി വ്യക്തമാക്കി.
ചടങ്ങിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് കിരണ്‍ ബേദി പറഞ്ഞു. മാത്രമല്ല നേരത്തെ നിശ്ചയിച്ച പരിപാടിയനുസരിച്ച് താന്‍ ബാംഗ്ലൂരിലാണെന്ന് അവര്‍ പറഞ്ഞു.
അനാരോഗ്യം കാരണം താന്‍ ചടങ്ങില്‍ പങ്കെടുക്കുകയില്ലെന്ന് പ്രമുഖ ഗാന്ധിയനും പൊതുപ്രവര്‍ത്തകനുമായ അണ്ണാ ഹസാരെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ബേദിയെയും ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെയും ചടങ്ങിന് ക്ഷണിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നേരത്തെ അറിയിച്ചിരുന്നു.
















