Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 347 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2013, 07:45 pm IST
in Samskriti

അകാര്‍ദേത്രദൃക്ഷസംചാരാന്‍മേര്‍വാദിസ്ഥാനകാ ദിശ:

സംസ്ഥാനമന്യഥാ തസ്മിന്‍സ്ഥിതേ യാന്തി ദിശോ?ന്യഥാ

ഭുശുണ്ടന്‍ തുടര്‍ന്നു: ഇക്കഴിഞ്ഞയുഗത്തിലെയും അതിന്‌ മുന്‍പ്‌ വളരെ പണ്ടുണ്ടായതുമായ പലതും ഞാനോര്‍ക്കുന്നു. അങ്ങയേയും, ഗ്രീദേവിയേയും, ഹിരണ്യാക്ഷന്‍ മുതലായ അസുരന്മാരെയും, സിബി തുടങ്ങിയ ചക്രവര്‍ത്തിമാരെയും നേരത്തേ എനിക്കറിയാം. മഹര്‍ഷേ, അങ്ങയുടെ വസിഷ്ഠനായുള്ള ഈ ജന്മം എട്ടാമത്തെതാണ്‌. നാം തമ്മിലിപ്പോള്‍ കാണുന്നതും എട്ടാമതാണ്‌. ഒരിക്കല്‍ അങ്ങ്‌ ആകാശത്തില്‍ നിന്നുണ്ടായി. മറ്റൊരിക്കല്‍ ജലത്തില്‍ നിന്നും, പിന്നെ കാറ്റില്‍ നിന്നും, പിന്നെ പര്‍വ്വതത്തില്‍ നിന്നും അഗ്നിയില്‍ നിന്നും അങ്ങ്‌ ജനിച്ചു. ഈ സൃഷ്ടിചക്രത്തില്‍ നടക്കുന്ന കാര്യങ്ങള്‍ അതേപടി കഴിഞ്ഞ മൂന്നു വട്ടവും നടക്കുകയുണ്ടായി. എന്നാല്‍ ഞാന്‍ അങ്ങിനെയുള്ള പത്തു സൃഷ്ടിചക്രങ്ങള്‍ ഓര്‍ക്കുന്നു.*

എല്ലാ യുഗത്തിലും സത്യവും വേദശാസ്ത്രവും പ്രചരിപ്പിക്കുവാന്‍ മഹര്‍ഷിമാര്‍ ഉണ്ടായിരുന്നു. അപ്പോഴൊക്കെ പുരാണകഥകളെ ക്രോഡീകരിച്ചെഴുതാന്‍ വ്യാസന്മാരും ഉണ്ടായിരുന്നു. വാല്‍മീകിമഹര്‍ഷി ഓരോ തവണയും രാമായണം എഴുതി. മാത്രമല്ല, ശ്രീരാമന്‌ അങ്ങ്‌ നല്‍കിയ ഉപദേശങ്ങള്‍ സമാഹരിച്ച്‌ ആത്മനിഷ്യന്തിയായ ഒരു ഗ്രന്ഥവും വാല്‍മീകി ഓരോരോ യുഗത്തിലും എഴുതുകയുണ്ടായി. അതില്‍ ആദ്യം ഒരു ലക്ഷം ശ്ലോകങ്ങള്‍ ഉണ്ടായിരുന്നു. ഈ യുഗത്തില്‍ വാല്‍മീകി അതെഴുതുന്നത്‌ പന്ത്രണ്ടാം തവണയാണ്‌. അതുപോലെ പ്രധാനപ്പെട്ട മറ്റൊരു ഗ്രന്ഥമുണ്ടായിരുന്നു. ‘ഭാരതം’ എന്നാണതിന്റെ പേര്‌. പക്ഷെ അത്‌ ആര്‍ക്കുമിപ്പോള്‍ അറിയില്ല.

അസുര നിഗ്രഹത്തിനായി ഭഗവാന്‍ വിഷ്ണു വീണ്ടും വീണ്ടും ജന്മമെടുക്കും. ഈ യുഗത്തില്‍ത്തന്നെ രാമനായി അദ്ദേഹം പതിനൊന്നാമത്തെ അവതാരമെടുക്കുന്നതാണ്‌. കൃഷ്ണനായി ഭഗവാന്‍ പതിനാറാമത്തെ തവണ ജന്മമെടുക്കാന്‍ പോകുന്നു. എന്നാല്‍ ഇതെല്ലാം വെറും മായക്കാഴ്‌ച്ചകളാണെന്നു തിരിച്ചറിയുക. ലോകം തന്നെ സത്യമല്ലല്ലോ. ഭ്രമാത്മകമനസ്സിനേ അത്‌ ഉണ്മയാണെന്ന്‌ തോന്നൂ. സമുദ്രോപരി കാണപ്പെടുന്ന അലകളെപ്പോലെ കണ്ണടച്ചു തുറക്കുന്ന നേരത്തില്‍ ഉണ്ടായി മറയുന്ന മായക്കാഴ്ചയാണ്‌ ലോകം.

ചില യുഗങ്ങളില്‍ മൂന്നു ലോകങ്ങളും വളരെ സമാനസ്വഭാവമുള്ളവയാണ്‌. മറ്റു യുഗങ്ങളില്‍ അവ തുലോം വ്യത്യസ്ഥമത്രേ. ഈ ആപേക്ഷികവ്യതിയാനങ്ങള്‍ മൂലം ഓരോരോ യുഗങ്ങളിലും എനിക്ക്‌ വെവ്വേറെ സുഹൃത്തുക്കളെയും ബന്ധുക്കളെയും സേവകരെയും കിട്ടിയിട്ടുണ്ട്‌. വെവ്വേറെ കൂടുകളും എനിക്ക്‌ ലഭ്യമായി. ചിലപ്പോള്‍ ഹിമാലയ സാനുക്കളിലും മറ്റുചിലപ്പോള്‍ മലയപര്‍വ്വതത്തിലും ഞാന്‍ കൂടുണ്ടാക്കി. എന്നാല്‍ ആര്‍ജ്ജിതവാസനകളുടെ പ്രഭാവം കൊണ്ട്‌ ഞാനീ മരത്തിലും കൂടുണ്ടാക്കി വസിച്ചുവരുന്നു.

യുഗംതോറും, ദിക്കും ദിശകളും മാറിക്കൊണ്ടിരിക്കുന്നു. ബ്രഹ്മാവിന്റെ രാത്രികള്‍പോലും മാറുന്നു. എപ്പോഴും ഉണര്‍ന്നിരിക്കുന്നതിനാല്‍ ഈ മാറ്റങ്ങളെക്കുറിച്ചുള്ള സത്യം എനിക്കുമാത്രമേ അറിയാവൂ. ‘ധ്രുവങ്ങളുടെയും സൂര്യചന്ദ്രന്മാരുടെയും സ്ഥാനങ്ങള്‍ , നക്ഷത്രങ്ങളുടെ ചലനം, എന്നിവയെ അനുസരിച്ചാണ്‌ വടക്ക്‌ കിഴക്ക്‌ പടിഞ്ഞാറ്‌ തെക്ക്‌ ഇത്യാദി ദിക്കുകള്‍ നിശ്ചയിക്കപ്പെടുന്നത്‌.’

എന്നാല്‍ ഈ ലോകം സത്തോ അസത്തോ അല്ല എന്നെനിക്കറിയാം. വിശ്വാവബോധത്തിലെ ചൈതന്യത്തിന്റെ ചലനം മാത്രമാണ്‌ സത്തായുള്ളത്‌. ഈ ചലനം ഭ്രമാത്മകമായ അവിദ്യകാരണം സൃഷ്ടികളായി ഉണ്ടായി മറയുന്നപോലെയുള്ള ഒരു പ്രതീതി ജനിപ്പിക്കുകയാണ്‌. അതേ ഭ്രമം തന്നെയാണ്‌ ബന്ധുത്വം, കടമകള്‍ മുതലായ എല്ലാ ചിന്താക്കുഴപ്പങ്ങളെയും സൃഷ്ടിക്കുന്നതും. ചില യുഗങ്ങളില്‍ മകന്‍ അച്ഛനെപ്പോലെ പെരുമാറുന്നു; സുഹൃത്ത്‌ ശത്രുവാകുന്നു; പുരുഷന്‍ സ്ത്രീകളെപ്പോലെയും ചിലപ്പോള്‍ കലിയുഗത്തില്‍ മനുഷ്യര്‍ സുവര്‍ണ്ണയുഗത്തിലെന്നപോലെയും പെരുമാറുന്നു. മറ്റുചിലപ്പോള്‍ മറിച്ചും സംഭവിക്കുന്നു.

*കുറിപ്പ്‌:ലോകത്തിലെ പ്രധാന സംഭവങ്ങളുടെ വലിയൊരു പരമ്പര ഓരോ സൃഷ്ടിചക്രത്തിലും ആവര്‍ത്തിക്കുന്നത്‌ ഇവിടെ പ്രതിപാദിക്കപ്പെടുന്നു. എന്നാല്‍ അവയില്‍ ചില സംഭവങ്ങള്‍ അതേപടി ആവര്‍ത്തിച്ചതായി പറയാത്തത്‌ കാകഭുശുണ്ടന്‍ അവയെ വീക്ഷിച്ചതില്‍ ഉള്ള വ്യത്യാസങ്ങള്‍ കൊണ്ട്‌ മാത്രമാണ്‌. ആ വിവരണത്തിലെ ചില സംഭവങ്ങള്‍ ഉദാഹരണത്തിനായി ഇവിടെ എടുത്തു പറയുകയാണ്‌.) എന്നേയുള്ളു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

India

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

World

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

Kerala

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

പുതിയ വാര്‍ത്തകള്‍

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

വര്‍ക്കലയില്‍ വീട്ടമ്മയെ പാമ്പുകടിച്ചു

ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 1.33 ബില്യൺ കവിഞ്ഞു, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജിയോയും എയർടെല്ലും ; വിയുടെ ആരാധകരും തൊട്ടുപുറകെ

നടി ആക്രമിക്കപ്പെട്ട കേസ് : ജസ്റ്റിസ് ഹണി എം.വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കരുതെന്ന് അതിജീവിത, പരാതി നല്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.