Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭരണത്തിന്‌ ആര്‍ജ്ജവമില്ലെങ്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2013, 08:05 pm IST
in Vicharam

നവം: 18 ന്‌ കേരളത്തില്‍ ഹര്‍ത്താലായിരുന്നു. ഏതാനും നാളുകള്‍ക്കുള്ളില്‍ ചെറുതും വലുതുമായ മുന്നൂറ്‌ ഹര്‍ത്താലുകള്‍ ഈ കൊച്ചു സംസ്ഥാനം താങ്ങേണ്ടി വന്നു, സമ്മതിക്കേണ്ടി വന്നു!! നിരന്തരമായി മലയാളികള്‍ അനുഭവിക്കുന്ന ഒരു ബന്ധനം! എന്ത്‌ വിഷയത്തിന്‌ വേണ്ടിയാണോ ഹര്‍ത്താല്‍ ആ വിഷയം പിന്നീട്‌ അങ്ങനെ തന്നെ നിലനില്‍ക്കുന്നു!, ഒന്നും വിജയിക്കുന്നില്ലായെന്നതാണ്‌ സത്യം! ഒരുപത്ത്‌ പൈസയുടെ ചെലവുപോലും വേണ്ടാത്ത ഈ സമരമുറയാണ്‌ രാഷ്‌ട്രീയക്കാര്‍ക്ക്‌ വളരെയേറെ പത്യം? എന്തിനുവേണ്ടിയായിരുന്നു 18 ലെ സമരം? മലയും വനവും നദിയുമെല്ലാം യഥേഷ്ടം നശിപ്പിക്കുവാന്‍ മാഫിയ-വര്‍ഗീയ ശക്തികളെ അനുവദിക്കാത്തതിന്റെ പ്രതിഷേധം!! പൊതുമുതല്‍ നശിപ്പിക്കുന്ന കലാപം നടത്തിയവര്‍ യഥാര്‍ത്ഥത്തില്‍ മാഫിയകളായിരുന്നു!? കര്‍ഷകരന്റെ പേരില്‍ നടത്തിയ വൃത്തികെട്ട കലാപത്തെ അടിച്ചമര്‍ത്താന്‍ കഴിയാതെ പോയത്‌ ആര്‍ജ്ജവമില്ലാത്ത സംസ്ഥാന സര്‍ക്കാരിന്റെ ലജ്ജയില്ലാത്ത കഴിവുകേടു തന്നെയാണ്‌.

മിസ്സോറാമിലെ ബിഷപ്പുമാര്‍ കേരളത്തിലും ഭരണം നിയന്ത്രിക്കുവാന്‍ തുടങ്ങിയതിന്റെ കേളി കൊട്ടാണ്‌ സഹ്യപര്‍വത നിരകളില്‍ മുഴങ്ങി കേള്‍ക്കുന്നത്‌! കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന ഇടതുപക്ഷക്കാര്‍ അതിന്‌ ഓശാന പാടുന്നു!! കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ വായിച്ചിട്ടല്ലാ ഈ സമരാഭാസത്തിന്‌ തുടക്കമിട്ടത്‌, കാളപെറ്റെന്ന്‌ കേട്ടു കയറെടുത്തവരുടെ അവിവേകത്തിനാണ്‌ കേരള സമൂഹം സാക്ഷിയായത്‌! ഇഷ്ടമില്ലാത്തവരെ നികൃഷ്ട ജീവിയെന്നും കുലംകുത്തികളെന്നും വഴിമുടക്കികളെന്നും ശുംഭന്മാരെന്നും വിളിക്കുന്നവര്‍ തന്നെയാണ്‌ ചൈനയെ നോക്കി പഠിക്കുവാന്‍ പറയുന്നത്‌! അവിടുത്തെ പുരോഗതിക്ക്‌ കാരണം ഹര്‍ത്താലുകളും അനാവശ്യസമരങ്ങളുമാണോയെന്ന്‌ ഈ അഭിനവ കമ്മ്യൂണിസ്റ്റുകള്‍ ജനങ്ങളോടും പറയേണ്ടതുണ്ട്‌.

ഇടയലേഖനം കര്‍ഷകരുടെ പേരില്‍ കയ്യേറ്റക്കാര്‍ക്ക്‌ വേണ്ടി എഴുതിയതാണ്‌. ദൈവത്തിന്റെ സൃഷ്ടിയില്‍ എല്ലാ ജീവജാലങ്ങളും പെടുമെന്ന്‌ ഇപ്പോഴത്തെ പുരോഹിതിന്മാര്‍ക്ക്‌ അറിയില്ലെങ്കില്‍ അവരുടെ മുന്‍ഗാമികള്‍ പ്രചരിപ്പിച്ച പഴയ കടലാസുകള്‍ പൊടിതട്ടി വായിച്ചു നോക്കിയാല്‍ വ്യക്തമാകും, കാടുകളെയും മലകളെയും നദികളെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അതില്‍ വിവരിക്കുന്നുണ്ട്‌. കടലിനരികിലെ കരിമണല്‍ ഖാനനം ഇവിടെ പരാമര്‍ശിക്കാതെ പോകുന്നതു ശരിയല്ല; കേരളത്തെ കുഴിച്ചു വില്‍ക്കുന്നവര്‍ക്ക്‌ കരിമണല്‍ പ്രദേശം വളരെ ചെറിയ പ്രദേശമാണ്‌, വിഭവസമൃദ്ധമായ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നവര്‍ എവിടെയും എന്നപോലെ ഇവിടെയും കൊള്ള ചെയ്യുന്നു! പണത്തിന്‌ മീതെ പരുന്തും പറക്കില്ലായെന്ന ചൊല്ല്‌ അന്വര്‍ത്ഥമാക്കിക്കൊണ്ട്‌ കേരളത്തെ മൊത്തമായും ചില്ലറയായും വില്‍ക്കുമ്പോള്‍ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി അവര്‍ വളരുന്നു!? കഴിവുകേടിന്റെ പര്യായമായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിസ്സഹായനായി കഴിയുമ്പോള്‍ ആര്‍ക്കെന്തായിക്കൂടാ!?

കേരളത്തിന്റെ ദയനീയാവസ്ഥ ഇതെല്ലാമാണെങ്കില്‍ ദേശീയതലത്തിലേക്ക്‌ ഒന്നെത്തി നോക്കാം.ശാസ്ത്ര പുരോഗതിക്ക്‌ വേണ്ടി വേണ്ടത്ര പണം അനുവദിക്കാത്ത രാഷ്‌ട്രീയ നേതാക്കളെ വിഡ്ഡികളെന്ന്‌ ഭാരതരത്ന പുരസ്കാരത്തിന്‌ തെരഞ്ഞെടുത്ത പ്രൊഫ.സി.എന്‍.ആര്‍.റാവു വിശേഷിപ്പിക്കുകയുണ്ടായി! രാഷ്‌ട്രപുരോഗതി ശാസ്ത്രപുരോഗതിയെ അടിസ്ഥാനപ്പെടുത്തി തന്നെയാണ്‌ വളരേണ്ടതെന്ന്‌ കരുതുമ്പോള്‍ നാം വളരെ പിന്നിലാണെന്ന്‌ വ്യക്തമാകുന്നു. വിദ്യാഭ്യാസം ലഭിക്കാത്തവര്‍ അതിന്‌ ഉദാഹരണമാകുമ്പോള്‍ നമ്മുടെ കേന്ദ്ര ഭരണ നേതാക്കള്‍ വിഡ്ഢികള്‍ മാത്രമല്ല ക്രൂരന്മാരുമാണ്‌.

ചൈനയുടെ പുരോഗതിയെക്കുറിച്ചുള്ള ചോദ്യത്തിന്‌ പ്രൊഫ.റാവു മറുപടിയായി പറഞ്ഞത്‌ വളരെ വളരെ ശരിയാണ്‌. നമ്മള്‍ സ്വയം പഠിക്കണം. ചൈനാക്കാരെപ്പോലെ ഇന്ത്യക്കാര്‍ കഠിനാധ്വാനികളല്ല, നമുക്കെല്ലാം എളുപ്പം വേണം, നമുക്കത്ര ദേശസ്നേഹവുമില്ല. പണം കുറച്ചു കൂടുതല്‍ കിട്ടുമെങ്കില്‍ രാജ്യം വിടാനും തയ്യാറാണ്‌….!” അദ്ദേഹം ഒന്നുകൂടി ചേര്‍ക്കേണ്ടതായിരുന്നു-പണം കുറച്ചു കൂടി കൂടുതല്‍ കിട്ടിയാല്‍ രാജ്യത്തെ പോലും ഒറ്റു കൊടുക്കുവാന്‍ മടിയില്ലാത്തവരാണ്‌ തങ്ങള്‍ എന്ന കാര്യം കൂടി പറയാതിരിക്കുന്നത്‌ ശരിയല്ല. നമ്മള്‍ ഭാഷയുടെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടൊരവസ്ഥയില്‍ ഇന്ത്യക്കാരന്‍ എന്നതിനേക്കാളേറെ തമിഴനെന്നും സിക്കുകാരനെന്നുമൊക്കെയറിയുവാനും പറയുവാനുമാണ്‌ നമുക്ക്‌ താല്‍പ്പര്യം, പ്രീണിപ്പിച്ചും വിഭജിച്ച്‌ രസിക്കുന്നതിന്റെ ഭരണസവിശേഷതകളാണിതൊക്കെ തന്നെ!! അതിന്റെ ഫലമായി തമിഴ്‌നാടും വിരട്ടിയപ്പോള്‍ ശ്രീലങ്കയില്‍ നടന്ന കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങളുടെ യോഗത്തില്‍ പോകാതിരുന്ന ഒരു പ്രധാനമന്ത്രിയാണ്‌ നമ്മുടേത്‌!? അതാണോ ദേശീയ താല്‍പ്പര്യം, വീക്ഷണം!?

ഇന്ത്യയുടെ സമീപരാജ്യമായ മാലെ ദ്വീപില്‍ യചീന്‍ അധികാരമേറ്റു, ഇന്ത്യ ആശങ്കയോടെയാണതിനെ കാണുന്നത്‌! എന്തിനേറെ പറയുന്നു അയല്‍ക്കാരെയെല്ലാം അകറ്റിനിര്‍ത്തുന്നതില്‍ നമ്മുടെ വിദേശ കാര്യവകുപ്പ്‌ വിജയിച്ചു! എന്തൊരു ദീര്‍ഘവീക്ഷണമാണ്‌ നമ്മുടെ നയതന്ത്ര രംഗത്ത്‌ നടപ്പിലാക്കുന്നത്‌, നാളത്തെ ഭവിഷ്യത്തുകള്‍ ഏറ്റുവാങ്ങാനായി ഒരു വകുപ്പ്‌! അതിന്റെ തലവനായി ഒരു ഖുര്‍ഷിദ്‌ ഉണ്ടെന്ന്‌ മാത്രം!!

നമ്മുടെ പ്രതിരോധ വകുപ്പില്‍ സേനാവിഭാഗങ്ങളുടെ സാന്നിദ്ധ്യം എത്രയാണ്‌? ഒന്നുമില്ല, ഓരോ ആവശ്യങ്ങള്‍ക്കായി സേനാവിഭാഗങ്ങള്‍ കത്തുകള്‍ അയക്കുമ്പോള്‍ അതെല്ലാം ചുവപ്പുനാടയില്‍ കെട്ടിവയ്‌ക്കുന്ന ഒരു ചുമതല മാത്രമാണ്‌ വകുപ്പിനുള്ളത്‌!? ആവശ്യങ്ങളുടെ ഗൗരവമറിഞ്ഞ്‌ അപ്പഴപ്പോള്‍ തന്നെ നടപടി സ്വീകരിക്കേണ്ട വകുപ്പാണ്‌ ഒച്ചിഴയുന്നതുപോലെ പ്രവര്‍ത്തിക്കുന്നത്‌! അതിന്റെ ഫലമായി ചൈനയും പാക്കിസ്ഥാനും അതിര്‍ത്തിയില്‍ കുഴപ്പങ്ങളുണ്ടാക്കുന്നു! പലപ്പോഴും നമ്മുടെ സൈനികരെ വധിക്കുന്നു!, നമ്മള്‍ സമാധാന ദൂതന്മാരെപ്പോലെ ചെകിട്ടത്ത്‌ അടിവാങ്ങി പിന്നോട്ടു മാറുന്നു, പ്രതിരോധ വകുപ്പ്‌ പിന്നോട്ടു മാറുവാന്‍ ആവശ്യപ്പെടുന്നു. സൈന്യത്തിന്റെ മനോവീര്യം കെടുത്തുന്ന ഒരു വകുപ്പുമാത്രമാണിന്ന്‌ പ്രതിരോധവകുപ്പ്‌!! വിദേശ രാജ്യങ്ങളില്‍ നിന്നും വാങ്ങുന്ന ആയുധങ്ങളുടെ കമ്മീഷന്‍ തരപ്പെടുത്തുന്ന വകുപ്പ്‌, പ്രസ്തുത ഉപകരണങ്ങളുടെ പാര്‍ട്സുകള്‍ മോശമായാല്‍ പുതിയത്‌ വാങ്ങി നല്‍കാതെ ഇവിടെയുള്ള ഏതെങ്കിലും തുക്കടാ കമ്പനിയുടെ പാര്‍ട്സ്‌ ഫിറ്റ്‌ ചെയ്തിറങ്ങുന്ന നിരവധി യുദ്ധ വിമാനങ്ങള്‍ മൂക്കുകുത്തി നിലംപൊത്തിയിട്ടുപോലും നയം മാറ്റമില്ലാതെ തുടരുന്നതിന്‌ കാരണം വന്‍തോതില്‍ ലഭിക്കുന്ന കമ്മീഷന്‍ മൂലമാണെന്ന്‌ എത്രയോ വ്യക്തം. ആ പണമാണ്‌ നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ കേന്ദ്രത്തില്‍ ആര്‌ ഭരിക്കണമെന്ന്‌ തീരുമാനിക്കുന്നത്‌! അതിന്റെ ഫലമായി ഒരു കുടുംബത്തെ മാത്രം ജനങ്ങള്‍ക്ക്‌ മുന്നില്‍ ഫോക്കസ്‌ ചെയ്തു നിര്‍ത്തുന്നു!! അപ്രകാരമൊരു സാഹചര്യത്തില്‍ മറ്റ്‌ വകുപ്പുകളുടെ കാര്യം പറയാതിരിക്കുന്നതല്ലേ ഭംഗി!

ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ ഭാരതരത്നം ക്രിക്കറ്റ്‌ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും ശാസ്ത്രജ്ഞനായ പ്രൊഫ: സി.എന്‍.ആര്‍.റാവുവിനും നല്‍കുന്നതോടൊപ്പം തന്നെ മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിക്കും ജസ്റ്റിസ്‌ വി.ആര്‍.കൃഷ്ണയ്യര്‍ക്കും ഭാരതരത്നം നല്‍കുവാന്‍ തീരുമാനിക്കേണ്ടതായിരുന്നു നിര്‍ഭാഗ്യമെന്ന്‌ പറയട്ടെ അത്തരമൊരു വിശാലവീക്ഷണം കാണിക്കാന്‍ കഴിയാത്തവിധം കേന്ദ്ര സര്‍ക്കാര്‍ ചുരുങ്ങിപ്പോയിരിക്കുന്നു!!

വീണ്ടും കേരളത്തിലേക്ക്‌ വരുമ്പോള്‍ റോഡിന്‌ വീതിയില്ലാത്ത ഗുരുതരമായ പ്രശ്നമാണ്‌ കാണുന്നത്‌. റോഡിന്‌ മിനിമം 45 മീറ്റര്‍ വീതിയെങ്കിലും വേണം, പക്ഷേ അതിനെതിരെ ലീഗുകാര്‍ സ്വന്തം മന്ത്രിമാരെ തടയുന്നു! എന്തൊരു നിര്‍ഭാഗ്യമാണത്‌. ഇപ്പോഴുള്ള റോഡുകള്‍ താങ്ങാവുന്നതിലുമധികം വാഹനങ്ങളെയാണ്‌ താങ്ങുന്നത്‌. വീര്‍പ്പുമുട്ടുന്ന സഞ്ചാരപഥങ്ങളെ വീതി കൂട്ടുവാനനുവദിക്കാത്ത സ്വാര്‍ത്ഥത മറ്റൊരു പ്രതിഷേധമായി കേരളത്തില്‍ അങ്ങുമിങ്ങും അലയടിക്കുന്നു! നാഷണല്‍ ഹൈവേ കുളമായാല്‍ പോലും ടോള്‍ പിരിവും അനസ്യൂതം തുടരുന്ന സംസ്ഥാനവും കേരളം തന്നെ! ഭൂരിഭാഗം റോഡുകളും നമുക്ക്‌ തന്നെ മരണക്കെണികളായി മാറിയിട്ടും മാറാത്ത മനോഭാവം നമ്മുടെ നാടിന്റെ ശാപമായി തുടരുകയാണ്‌! പ്രകൃതിയെ സംരക്ഷിക്കുവാന്‍ പോലും മാഫിയകളുമായി മല്ലിടേണ്ടി വരുന്ന സമൂഹത്തിന്‌ മുന്നില്‍ നിരവധി ചോദ്യങ്ങളാണ്‌ ഉയരുന്നത്‌. ആറന്മുള വിമാനത്താവള നിര്‍മാണത്തിന്‌ അനുമതി നല്‍കിയ ഇടതുപക്ഷ സര്‍ക്കാരിന്റെ ‘വില്ലന്മാര്‍’ ഇപ്പോള്‍ അതിനെതിരെ പ്രകൃതി സ്നേഹത്തിന്റെ പേരില്‍ പ്രതിഷേധിക്കുമ്പോള്‍ നമ്മുടെ പ്രകൃതിയെ അപ്പാടെ തന്നെ തകര്‍ക്കുന്ന വര്‍ഗീയ-മാഫിയാകള്‍ക്കൊപ്പമാണവര്‍ നിലകൊള്ളുന്നതെന്ന്‌ തിരിച്ചറിയുമ്പോഴാണ്‌ വൈരുദ്ധ്യം മനസ്സിലാകുന്നത്‌. അതുപോലെ ഇടക്കൊച്ചി അന്താരാഷ്‌ട്ര ക്രിക്കറ്റ്‌ സ്റ്റേഡിയത്തിന്‌ പ്രാഥമിക അനുവാദം നല്‍കിയതും ഇടതുസര്‍ക്കാര്‍ തന്നെ, പിന്നീട്‌ എതിര്‍ക്കുന്നതും, പരിസ്ഥിതി പ്രേമം അഭിനയിക്കുന്നതും അവര്‍ തന്നെ!! എന്തൊരു വിരോധാഭാസം! അവര്‍ ചെയ്യുന്നതെന്തെന്ന്‌ അവര്‍ക്ക്‌ തന്നെ അറിയില്ലാത്ത സ്ഥിതിക്ക്‌ കേരള സമൂഹം മാപ്പു നല്‍കുമോയെന്നത്‌ വലിയ ഒരു കാര്യം തന്നെയാണ്‌.

ഇന്ത്യയിലെയും വിവിധ സംസ്ഥാനങ്ങളിലെയും സാഹചര്യങ്ങള്‍ അപ്രകാരമായിരിക്കേ സ്വയം ചോദിച്ചുപോകുന്ന ഒരു ചോദ്യമുണ്ട്‌, നമുക്ക്‌ സ്വപ്നങ്ങളില്ലേയെന്ന്‌, നമ്മുടെ ഭൂരിഭാഗം രാഷ്‌ട്രീയ-മത നേതാക്കള്‍ക്ക്‌ സ്വപ്നങ്ങളില്ല, അവര്‍ക്ക്‌ ജനങ്ങളുടെ മേല്‍ ആധിപത്യം വേണം, അതുവഴി അവരെ ചൂഷണം ചെയ്യണം, അഴിമതിയും കെടുകാര്യസ്ഥതയും അവിടെനിന്നാണാരംഭിക്കുന്നത്‌. സ്വപ്നം കാണുന്നവര്‍ക്കേ രാജ്യത്തെ സമ്പല്‍ സമൃദ്ധിയിലേക്ക്‌ നയിക്കാന്‍ കഴിയൂ, ശക്തിപ്പെടുത്താന്‍ കഴിയൂ. ഇന്ത്യയെക്കുറിച്ചും സ്വപ്നം കാണുവാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്ന നേതാവാണ്‌ നരേന്ദ്ര മോദി, അദ്ദേഹത്തിന്റെ വാക്കുകളില്‍ അത്‌ നിഴലിക്കുന്നു; ഒരു പ്രതീക്ഷയുടെ യുഗം കുറിയ്‌ക്കുവാന്‍ സ്വപ്നം കാണുന്ന നേതാക്കള്‍ക്ക്‌ കഴിയുമെങ്കില്‍ അത്‌ ഭാരതത്തെ മാറ്റിമറിക്കും, ഒരു ലോകശക്തിയായി ഇന്ത്യ വളരും, ജ്വലിക്കും.

സതീഷ്‌ പടക്കാറ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിഷേധമോ അതിരുകടന്ന ആഘോഷമോ പാടില്ലെന്ന് കെ സി വേണുഗോപാല്‍ ക്യാമ്പ്, വി ഡിക്കായി ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ

Kerala

സുകുമാരൻ നായരെ പിന്തുണച്ച് തിരുവഞ്ചൂർ; അദ്ദേഹം പറഞ്ഞതിൽ അർഥങ്ങളുണ്ട്, അനവസരത്തിൽ കാര്യങ്ങൾ പറയുന്ന ആളല്ല

Kerala

ഗവർണറെ കാണാൻ അനുമതി തേടി കോൺഗ്രസ്; സണ്ണിജോസഫ് വൈകുന്നേരം 3 മണിക്ക് ഗവർണറെ കാണും

Kerala

പി ജയരാജന്റെ പുസ്തകം പുറത്തിറക്കിയാല്‍ കൊന്നുകളയുമെന്ന് ചിന്ത പബ്ലിഷേഴ്‌സ് മാര്‍ക്കറ്റിങ് മാനേജര്‍ക്ക് വധഭീഷണി; പിന്നിൽ ആർഎസ്എസ് ആണെന്ന് ജയരാജൻ

ഐഎന്‍എസ് മഹേന്ദ്രഗിരി കമ്മിഷന്‍ ചെയ്തപ്പോള്‍
India

ശത്രുക്കളുടെ റഡാർ കണ്ണുകളെ വെട്ടിച്ചുമുന്നേറാൻ മഹേന്ദ്രഗിരി യുദ്ധക്കപ്പൽ ഇന്ത്യൻ നാവികസേനയിലേക്കെത്തുന്നു

പുതിയ വാര്‍ത്തകള്‍

സ്വർണവില വീണ്ടും കൂടി: സാധാരണക്കാർക്ക് സ്വർണം സ്വപ്നം മാത്രമാകുന്നോ? പവന് എത്ര എന്നറിയാം

പി ജയരാജന് പിന്നാലെ നടനും മുൻ എംഎൽഎയുമായ മുകേഷും മനമുരുകി പ്രാർത്ഥിച്ച് കൊടുങ്ങല്ലൂരിൽ

‘ ഇറാനോടുള്ള ശത്രുത മണ്ടത്തരമാണ് ‘: നെതന്യാഹുവിന്റെ രഹസ്യ യുഎഇ സന്ദർശനത്തിനെതിരെ അബ്ബാസ് അരാഗ്ചി , ഗൾഫ് രാജ്യത്തിനെതിരെ ഭീഷണി

രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: സിബിഐ അന്വേഷണം കേരളത്തിലേക്കും: കേരളത്തിലെ 2 ജില്ലകളിലെ ചില വിദ്യാർത്ഥികളെ ചോദ്യം ചെയ്യും

ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി ട്രംപ് : യുഎസ്-ചൈന ബന്ധത്തിൽ മികച്ച ഭാവിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്

ബംഗാള്‍ നല്‍കുന്ന രാഷ്‌ട്രീയ സന്ദേശം

ചോദ്യപേപ്പറുകള്‍ ചോരാതിരിക്കാന്‍

മഴക്കാലം: ആശങ്കയല്ല, അതിജീവനത്തിന് വേണം മുന്‍കരുതല്‍

ദൽഹി വീണ്ടും നടുങ്ങി : സ്വകാര്യ ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.