Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 346 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2013, 06:27 pm IST
inSamskriti

ദൃഷ്ടാനേകവിധാനല്‍പസര്‍ഗസംഗഗമാഗമ:

കിം കിം സ്മരസി കല്യാണ ചിത്രമസ്മിജ്ജഗത്ക്രമേ

വസിഷ്ഠന്‍ ചോദിച്ചു: അങ്ങയുടെ ദീര്‍ഘായുസ്സ്‌ കാണുമ്പോള്‍ അങ്ങ്‌ പൂര്‍ണ്ണമുക്തിയെ പ്രാപിച്ചിരിക്കുന്നു എന്ന്‌ ഞാന്‍ മനസ്സിലാക്കുന്നു. അങ്ങ്‌ ജ്ഞാനിയും ധീരനായൊരു യോഗിവര്യനുമാണെന്നും ഞാനറിയുന്നു. ഈ ലോകചക്രത്തിലും ഇതിനു മുന്‍പുള്ള മറ്റു ലോകചക്രങ്ങളിലും നടന്നതും അങ്ങേയ്‌ക്കോര്‍മ്മയുള്ളതുമായ അസാധാരണ സംഭവങ്ങളെപ്പറ്റി ദയവായി പറഞ്ഞുതന്നാലും.

ഭുശുണ്ടന്‍ പറഞ്ഞു: ഞാനോര്‍ക്കുന്നു, പണ്ട്‌ ഭൂമിയില്‍ യാതൊന്നും ഇല്ലാതിരുന്ന ഒരു കാലം. മരങ്ങളോ ചെടികളോ പര്‍വ്വതങ്ങളോ പോലും ഉണ്ടായിരുന്നില്ല. പതിനോരായിരം കൊല്ലം ഭൂമിയെ ദ്രവശില (ലാവ) മൂടിക്കിടന്നിരുന്നു. അപ്പോള്‍ ധ്രുവങ്ങള്‍ക്ക്‌ കീഴില്‍ രാത്രിയോ പകലോ ഒന്നും ഉണ്ടായിരുന്നില്ല. കാരണം സൂര്യചന്ദ്രന്മാര്‍ ബാക്കിയുള്ള ഭൂമിയെ പ്രകാശമാനമാക്കാക്കിയിരുന്നില്ല. ധൃവപ്രദേശത്തിന്റെ പകുതി മാത്രമേ പ്രകാശിച്ചിരുന്നുളളു. അപ്പോള്‍ അസുരന്മാരാണ്‌ ഭൂമിയെ ഭരിച്ചിരുന്നത്‌. അതിശക്തരും, ഐശ്വര്യസമൃദ്ധിയുളളവരുമായിരുന്നുവെങ്കിലും മായാഭ്രമങ്ങള്‍ക്കടിമകളായിരുന്നു അവര്‍ . ഭൂമി അവര്‍ക്കൊരു കളിസ്ഥലമായിരുന്നു.

ധ്രുവപ്രദേശങ്ങളൊഴികെ എല്ലാടവും ജലം നിറഞ്ഞിരുന്നു. പിന്നീട്‌ കുറെയേറെക്കാലം ധ്രുവപ്രദേശമൊഴിച്ചെല്ലാടവും കാടുനിറഞ്ഞു കിടന്നു. പിന്നീട്‌ വന്‍ പര്‍വ്വതങ്ങള്‍ ഉണ്ടായി. എന്നാല്‍ അവയിലൊന്നും മനുഷ്യവാസം ഉണ്ടായില്ല. അസുരന്മാരുടെ ശവശരീരം കൊണ്ട്‌ ഒരു പതിനായിരം കൊല്ലം ഭൂമി മൂടപ്പെട്ടിരുന്നു. ആകാശത്ത്‌ അലസഗമനം നടത്തിയിരുന്ന ദേവന്മാര്‍ അപ്പോള്‍ ഭയം മൂലം ആ ഭാഗത്തേയ്‌ക്ക്‌ വരാതായി. ഭൂമി ഒറ്റയൊരു വന്‍പര്‍വ്വതംപോലെ ആയിത്തീര്‍ന്നിരുന്നു. എനിക്കങ്ങിനെ പല കാര്യങ്ങളും കഥകളും ഓര്‍മ്മയിലുണ്ട്‌. എങ്കിലും അവയില്‍ ചിലത്‌ മാത്രം ഞാന്‍ പറഞ്ഞു തരാം.

എന്റെ ജീവിതത്തില്‍ ഞാന്‍ പല മനുക്കളെയും കണ്ടു. മനുഷ്യവംശത്തിന്റെ ആദിപിതാവാണ്‌ മനു. ഒരുകാലത്ത്‌ ഒരു വിശ്വാണ്ഡം മാത്രമേ ഉണ്ടായിരുന്നുള്ളു. ദേവന്മാരും അസുരന്മാരും ഒന്നും ഇല്ലായിരുന്നു. എന്നാല്‍ മറ്റൊരുകാലത്ത്‌ ഭൂമി നിറയെ അസന്മാര്‍ഗ്ഗികളായ, മദിച്ചുകുടിച്ചു മദോന്മത്തരായ ബ്രാഹ്മണരും, ദൈവനിഷേധികളായ ശൂദ്രന്മാരും, വേശ്യാസ്ത്രീകളും നിറഞ്ഞിരുന്നു. ഭൂമിയാകെ കാടുനിറഞ്ഞിരുന്ന ഒരു യുഗത്തെപ്പറ്റിയും സമുദ്രമെന്ന സങ്കല്‍പ്പം പോലും അന്യമായിരുന്ന മറ്റൊരു യുഗവും എന്റെ ഓര്‍മ്മയിലുണ്ട്‌. മനുഷ്യവര്‍ഗ്ഗം പൊടുന്നനെ സൃഷ്ടിക്കപ്പെട്ട ആ നവയുഗവും എന്റെ ഓര്‍മ്മയില്‍ തെളിഞ്ഞു കാണാം.

മറ്റൊരു യുഗത്തില്‍ , പര്‍വ്വതങ്ങളും മലകളും ഇല്ലാതിരുന്ന കാലം, ദേവതമാര്‍ ആകാശത്തു വസിച്ചിരുന്നു. ദേവന്മാരോ ഋഷികളോ ഇല്ലാതെ ലോകം മുഴുവന്‍ ഇരുള്‍ മൂടിയിരുന്ന മറ്റൊരു യുഗവും ഞാനോര്‍ക്കുന്നു.

ആദ്യം സൃഷ്ടിയെപ്പറ്റി ഒരു സങ്കല്‍പ്പം ധാരണയായി വിശ്വത്തില്‍ ഉടലെടുത്തു. പിന്നീട്‌ വെളിച്ചവും വിശ്വത്തിന്റെ വിഭജനവും ഉണ്ടായി. അതേത്തുടര്‍ന്നു ഓരോന്നോരോന്നായി വൈവിദ്ധ്യമാര്‍ന്ന ജീവജാലങ്ങള്‍ ഉണ്ടായി. നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉണ്ടായി. ഒരുയുഗത്തില്‍ ഭഗവാന്‍ വിഷ്ണുവാണ്‌ സൃഷ്ടി ചെയ്തത്‌. മറ്റൊരു യുഗത്തില്‍ ബ്രഹ്മാവ്‌. ഇനിയുമൊരു യുഗത്തില്‍ പരമശിവന്‍ സൃഷ്ടാവായി.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒര്‍ജിനല്‍ വക്കാലത്ത് നല്‍കിയില്ല, കണ്ണൂര്‍ സര്‍വകലാശാലയ്‌ക്ക് രണ്ട് അഭിഭാഷകര്‍; സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കിയ
പ്രമോഷണല്‍ വീഡിയോയിലെ ഭാരതത്തിന്റെ ഭൂപടം
Cricket

മാപ്പില്‍ പാക് അധിനിവേശ കശ്മീര്‍; അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രമോയില്‍ പാകിസ്ഥാന് ഷോക്ക്

Kerala

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: രജിസ്‌ട്രേഷന്‍ 12 വരെ മാത്രം

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.