Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കാക്കനാടിന്‌ വികസന മുദ്രയായി പരേഡ്‌ ഗ്രൗണ്ട്‌ ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2013, 09:20 pm IST
in Ernakulam

കൊച്ചി: സാംസ്കാരിക കേന്ദ്രമായ തൃക്കാക്കരയിലെ ജില്ല ഭരണ സിരാകേന്ദ്രത്തിന്‌ പൂര്‍ണ്ണതയേകുവാനായി കളക്ടറേറ്റ്‌ മുറ്റം അണിഞ്ഞൊരുങ്ങുന്നു. കളക്ടറേറ്റിനു മുന്നില്‍ നിര്‍മ്മാണം ആരംഭിച്ച പരേഡ്‌ ഗ്രൗണ്ടിന്റെ ആദ്യ ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്‌. വലിയ മാസ്റ്റര്‍ പ്ലാനോടുകൂടി നിര്‍മ്മാണം ആരംഭിച്ചിരിക്കുന്ന ഗ്രൗണ്ടിന്റെ നിര്‍മ്മാണച്ചുമതല ജില്ല നിര്‍മ്മിതി കേന്ദ്രയ്‌ക്കാണ്‌. നിര്‍മ്മിതി കേന്ദ്ര തന്നെ പൂര്‍ണ്ണമായും മണ്ണില്‍ കുഴച്ചു പണികഴിപ്പിച്ച മണ്‍ വീടിന്റെയും ക്രെഡായുടെ കെട്ടിടത്തിന്റെയും സമീപത്തുതന്നെയാണ്‌ ഗ്രൗണ്ടിന്റെയും നിര്‍മ്മാണം. ഗ്രൗണ്ടിന്റെ ആദ്യ ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എം.പി ഫണ്ടില്‍ നിന്നും 60.20 ലക്ഷം രൂപ ജില്ല ആസൂത്രണ സമിതി നിര്‍മ്മിതി കേന്ദ്രയ്‌ക്ക്‌ നല്‍കി. ഗ്രൗണ്ടിന്റെ ഭാഗമായ സ്റ്റേജ്‌ ഓപ്പണ്‍ എയര്‍ സ്റ്റേജിന്റെയും കവേഡ്‌ സ്റ്റേജിന്റെയും സംക്ഷിപ്ത രൂപത്തിലായിരിക്കും. ഇരുമ്പ്‌ കൊണ്ടുള്ള വലിയ കമാനത്തോട്‌ ബന്ധിപ്പിച്ച്‌ നിലം തൊടാത്ത കൂടാരത്തിന്റെ മാതൃകയിലായിരിക്കും സ്റ്റേജിന്റെ മേല്‍ക്കൂര.

ഗ്രൗണ്ടിനു ചുറ്റും ഗ്രീന്‍ ഫെന്‍സിംഗ്‌ ചെയ്ത്‌ വേര്‍തിരിക്കും കൂടാതെ സിവില്‍ സ്റ്റേഷനില്‍ നിന്നും ഗ്രൗണ്ടിലേക്ക്‌ പ്രവേശിക്കുന്നതിനായി ഗേറ്റും നിര്‍മ്മിക്കും. കളക്ടറേറ്റിന്റെ സുരക്ഷ മുന്‍നിര്‍ത്തിയും പൊതുജനങ്ങള്‍ക്ക്‌ സ്വതന്ത്രമായി ഗ്രൗണ്ട്‌ ഉപയോഗിക്കാവുന്ന രീതിയിലുമാണ്‌ നിര്‍മ്മാണം. പൊതു ജനങ്ങള്‍ക്ക്‌ വൈകുന്നേരങ്ങളില്‍ നടക്കുന്നതിനായി ഗ്രൗണ്ടിന്‌ ചുറ്റുമായി 320 മീറ്റര്‍ നീളത്തില്‍ ടെയില്‍ ഇട്ട നടപ്പാത നിര്‍മ്മിക്കും. ചെടികളും പുല്ലും നനയ്‌ക്കുന്നതിന്‌ വെള്ളം റീസൈക്കിള്‍ ചെയ്ത്‌ ഉപയോഗിക്കാവുന്ന രീതിയിലാണ്‌ ക്രമീകരിക്കുന്നത്‌. ഡ്രെയിനിലൂടെ താഴേക്ക്‌ പതിക്കുന്ന വെള്ളം കുളത്തില്‍ ശേഖരിച്ച്‌ വീണ്ടും ഉപയോഗിക്കും. വേനല്‍ക്കാലത്തും മറ്റും ജലദൗര്‍ലഭ്യം നേരിടുന്നതിനായി മണിക്കൂറില്‍ എണ്ണായിരം ലിറ്റര്‍ വെള്ളം പമ്പ്‌ ചെയ്യാന്‍ സാധിക്കുന്ന കുഴല്‍ കിണര്‍ നിര്‍മ്മിച്ചിട്ടുണ്ട്‌.

ഇപ്പോള്‍ ജില്ല പഞ്ചായത്തിന്‌ എതിര്‍വശത്തുള്ള ഗേറ്റ്‌ ഗ്രൗണ്ടിലേക്ക്‌ പ്രവേശിക്കുന്നതിന്‌ മാത്രമാക്കും. ജില്ല പഞ്ചായത്തിന്റെ ഗേറ്റിനു എതിര്‍ വശത്തായി വലിയ കമാനങ്ങളോടുകൂടിയ വലിയ പ്രവേശനകവാടം നിര്‍മ്മിക്കും. കവാടത്തിലൂടെ പ്രവേശിക്കുന്ന വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുന്നതിന്‌ വിശാലമായ പാര്‍ക്കിംഗ്‌ ഏരിയ നിര്‍മ്മിക്കും. സിവില്‍ സ്റ്റേഷനിലെ ഏതു ഗേറ്റില്‍ നിന്നും പ്രവേശിക്കുന്ന വാഹനങ്ങള്‍ക്കും അനായാസം പാര്‍ക്കിംഗ്‌ ഏരിയയിലേക്കും തിരിച്ചും തടസമൊന്നും കൂടാതെ സഞ്ചരിക്കാനാകും. സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ ആരംഭിക്കുന്ന ഇന്ത്യന്‍ കോഫീ ഹൗസിന്റെയും നിര്‍മ്മാണച്ചുമതല നിര്‍മ്മിതി കേന്ദ്രയ്‌ക്കാണ്‌. സ്വാതന്ത്ര്യ ദിന റിപ്പബ്ലിക്‌ ദിന പരേഡുകള്‍ കള്‍ക്ക്‌ ഗ്രൗണ്ട്‌ വേദിയാകും. ജനുവരി 26 ന്‌ മുന്‍പായി ഗ്രൗണ്ടിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

Kerala

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

Health

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

പുതിയ വാര്‍ത്തകള്‍

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.