നെടുമ്പാശ്ശ്: കുന്നുകര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പശുക്കള്‍ക്ക് ഉണ്ടായിട്ടുള്ള കുളമ്പുരോഗംമൂലം ക്ഷീരകര്‍ഷകര്‍ക്കുണ്ടായിട്ടുള്ള നാശനഷ്ടത്തിന് ഉടന്‍ സാമ്പത്തീത സഹായം നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കുന്നുകര ക്ഷീരോല്‍പാദക സഹകരണസംഘം ആവശ്യപ്പെട്ടു. കുന്നുകര പഞ്ചായത്തിലെ കുന്നുകര, ചാലയ്‌ക്ക, ചെറിയതേയ്‌ക്കാനം, അടുവശ്ശേരി, മലയാംകുന്ന് എന്നീ പ്രദേശങ്ങളിലെ പശുക്കള്‍ക്കാണ് പ്രധാനമായും കുളമ്പുരോഗം പിടിപ്പെട്ടിട്ടുള്ളത്. ഈ പ്രദേശങ്ങളിലെ നൂറോളം പശുക്കള്‍ക്കാണ് കുളമ്പുരോഗം പിടിപ്പെട്ടിട്ടുള്ളത്. ഈ പ്രദേശത്ത് രോഗം ബാധിച്ചതുമൂലം പശുക്കള്‍ ചാവുന്നതും ജീവനില്ലാത്ത പശുകിടാങ്ങളെ പ്രസവിക്കുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഈ പ്രദേശത്ത് പന്ത്രണ്ടിലധികം പാല്‍കിട്ടുന്ന പശുക്കള്‍ക്കാണ് പ്രധാനമായും രോഗം പിടിപ്പെട്ടിട്ടുള്ളത്. ഉല്‍പ്പാദനചെലവ് വര്‍ദ്ധനവ് മൂലം നട്ടം തിരിയുന്ന ക്ഷീരകര്‍ഷകര്‍ക്ക് കുളമ്പുരോഗം മൂലം പാല്‍ കുറയുന്നത് വന്‍തിരിച്ചടിയായിട്ടുണ്ട്.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് യാതൊരു നിയന്ത്രണമില്ലാതെ കന്നുകാലികളെ കൊണ്ടുവന്നതും, യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലാതെ കന്നുകാലികളെ കൊല്ലുന്നതാണ് കുളമ്പുരോഗം പടരുവാന്‍ കാരണമെന്ന് കുന്നുകര ക്ഷീരോല്‍പാദക സഹകരണസംഘം പ്രസിഡന്റ് പി. ജെ. ഷാജു ആരോപിച്ചു.
















