Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 334 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2013, 08:39 pm IST
in Samskriti

പുനഃപുനരിദം രാമ പ്രബോധാര്‍ഥം മയോച്യതേ

അഭ്യാസേന വിനാ സാധോ നാഭ്യുദേത്യാത്മഭാവനാ

വസിഷ്ഠന്‍ തുടര്‍ന്നു: ‘രാമാ, നിന്റെ ആത്മോത്കര്‍ഷത്തിനായി ഞാനിത്‌ ആവര്‍ത്തിച്ചു പറയുകയാണ്‌. ഇങ്ങനെ ആവര്‍ത്തിച്ചു പറഞ്ഞുറപ്പിച്ചാലല്ലാതെ, ആവര്‍ത്തിച്ചഭ്യസിക്കുന്ന സാധനകള്‍ കൂടാതെ നിന്നില്‍ ആത്മസാക്ഷാത്കാരമുണ്ടാവുകയില്ല.’

ദേഹത്തിനകത്തും പുറത്തുമായി അനേകായിരം ജന്മങ്ങളിലൂടെ പ്രകടിപ്പിച്ചും ഇന്ദ്രിയങ്ങളിലൂടെ അനുഭവിച്ചും ഈ അവിദ്യയെന്ന അജ്ഞാനം നമ്മില്‍ ഘനസാന്ദ്രമായിത്തീര്‍ന്നിരിക്കുന്നു. എന്നാല്‍ ആത്മജ്ഞാനമോ അത്‌ ഇന്ദ്രിയാനുഭവങ്ങളുമായി ബന്ധമേതുമില്ലാത്തതാണ്‌. അതുണ്ടാകുന്നത്‌ പഞ്ചേന്ദ്രിയങ്ങളും ആറാമിന്ദ്രിയമായ മനസ്സും അടങ്ങുമ്പോഴാണ്‌. രാമാ, അറിയേണ്ടതറിഞ്ഞ ശേഷം ഇഹലോക ജീവിതത്തില്‍ അഭിരമിച്ച ജനകമഹാരാജാവിനെപ്പോലെ, ആത്മജ്ഞാനം സിദ്ധിച്ചശേഷം നീയും ജീവിതം നയിക്കൂ. ജനകന്റെ കാര്യത്തില്‍ അദ്ദേഹം പ്രവര്‍ത്തനനിരതനായിരിക്കുമ്പോഴും അല്ലെങ്കിലും ഉണര്‍ന്നിരിക്കുമ്പോഴും അല്ലെങ്കിലും സത്യത്തിന്റെ നേരറിവ്‌ അദ്ദേഹത്തില്‍ സദാ പ്രോജ്ജ്വലിക്കുന്നുണ്ടായിരുന്നു.

ഭഗവാന്‍ വിഷ്ണു ഇഹലോകത്തില്‍ അവതാരങ്ങളെടുക്കുന്നത്‌ ആത്മജ്ഞാനത്തിന്റെ മൂര്‍ത്തരൂപങ്ങളായിട്ടാണ്‌. അതുപോലെ തന്നെയാണ്‌ പരമശിവനും ബ്രഹ്മാവും. അവരെല്ലാം ആത്മജ്ഞാനത്തില്‍ രൂഢമൂലരാണ്‌. രാമാ, നീയും അതുപോലെയാകൂ.

രാമന്‍ ചോദിച്ചു: ഭഗവാനേ ഈ മഹാത്മാക്കളെല്ലാം സുദൃഢമായി അഭിരമിക്കുന്ന ഈ ആത്മജ്ഞാനത്തിന്റെ സ്വരൂപം എന്താണ്‌? എന്താണതിന്റെ പ്രകൃതി ?

വസിഷ്ഠന്‍ പറഞ്ഞു: രാമാ, നിനക്കിത്‌ നേരത്തെതന്നെ അറിയാവുന്നതാണ്‌. എങ്കിലും ഒന്നുകൂടി വ്യക്തമാക്കാന്‍വേണ്ടി നീയിതു ചോദിക്കുന്നതാണെന്ന്‌ ഞാനറിയുന്നു. എന്തൊക്കെയുണ്ടോ എന്തൊക്കെ ഈ മായാലോകമായി കാണപ്പെടുന്നോ അതെല്ലാം ബ്രഹ്മം, അല്ലെങ്കില്‍ അനന്താവബോധം മാത്രമാണ്‌.

ബോധം ബ്രഹ്മം. ലോകം ബ്രഹ്മം. പഞ്ചഭൂതങ്ങള്‍ ബ്രഹ്മം. ഞാനും എന്റെ ശത്രുവും ബ്രഹ്മം. എന്റെ ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം ബ്രഹ്മം. ഭൂതഭാവിവര്‍ത്തമാനങ്ങളാകുന്ന മൂന്നു കാലങ്ങളും ബ്രഹ്മം തന്നെ. കാരണം എല്ലാമെല്ലാം വേരുറപ്പിച്ചിരിക്കുന്നത്‌ ബ്രഹ്മത്തിലാണല്ലോ.

സമുദ്രം കൂടുതല്‍ വ്യാപരിച്ചിരിക്കുന്നതായി തോന്നുന്നത്‌ അതിലെ അലകള്‍ കാരണമാണ്‌. അതുപോലെ ബ്രഹ്മത്തിനു അനന്തമായ വ്യാപ്തിയുള്ളതായി തോന്നുന്നത്‌ അനന്തവൈവിധ്യമാര്‍ന്ന വസ്തുക്കള്‍ ഉള്ളതിനാലാണ്‌. ബ്രഹ്മം ബ്രഹ്മത്തെ അറിയുന്നു. ബ്രഹ്മം ബ്രഹ്മത്തെ അനുഭവിച്ചും ആസ്വദിച്ചും അറിയുന്നു. ബ്രഹ്മത്തിന്റെ പ്രാഭവംകൊണ്ട്‌ ബ്രഹ്മത്താല്‍ ബ്രഹ്മം മൂര്‍ത്തീകരിക്കുന്നു.

ബ്രഹ്മമായ എന്നെ വിഷമിപ്പിക്കുന്ന ശത്രുവും ബ്രഹ്മം തന്നെയെങ്കില്‍ ആര്‍ക്ക്‌ മറ്റൊരാളെ എന്ത്‌ ചെയ്യാനാകും ? ആകര്‍ഷണവികര്‍ഷണങ്ങള്‍, ഇഷ്ടാനിഷ്ടങ്ങള്‍ എന്നിവയെല്ലാം മനസ്സിന്റെ സങ്കല്‍പങ്ങള്‍ മാത്രമാണ്‌. ചിന്തകളുടെ അഭാവത്തില്‍ അവയെല്ലാം നശിക്കുന്നു. അപ്പോള്‍പ്പിന്നെ അവയെങ്ങനെയാണ്‌ പര്‍വതീകരിച്ചു പ്രകടമാകുന്നത്‌ ?

ബ്രഹ്മത്തില്‍ത്തന്നെ ബ്രഹ്മമായി ചരിക്കുമ്പോള്‍, എല്ലാറ്റിലും ബ്രഹ്മം മാത്രമാണെന്നറിവുറച്ചാല്‍പ്പിന്നെ എന്താണ്‌ സുഖം ? എന്താണ്‌ ദുഃഖം ? ബ്രഹ്മം ബ്രഹ്മത്തില്‍ സംപ്രീതമത്രേ. അതില്‍ സ്വയം രൂഢമൂലവുമാണ്‌. ‘ഞാന്‍’, ‘മറ്റുള്ളവര്‍’ എന്നിങ്ങനെ രണ്ടു സത്തകള്‍ ഇല്ല. എല്ലാം ഒരേയോരുണ്‍മ മാത്രം

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

Kerala

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

Kerala

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

Kerala

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

World

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

പുതിയ വാര്‍ത്തകള്‍

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.