Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 332 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2013, 09:13 pm IST
inSamskriti

പരിജ്ഞായ പരിത്യാഗോ വാസനാനാം യ ഉത്തമഃ

സത്താസാമാന്യരൂപത്വം തത്കൈവല്യപദം വിദുഃ

വസിഷ്ഠന്‍ തുടര്‍ന്നു: ഈ പ്രത്യക്ഷലോകവും അതിലെ ചരാചരങ്ങളും ഒന്നും വാസ്തവമല്ല, ഉന്മയല്ല. യാതൊന്നും ഭൗതികമായി സൃഷ്ടിക്കപ്പെട്ടിട്ടില്ല. ഭാവാഭാവധാരണകളെ സൃഷ്ടിക്കുന്ന സങ്കല്‍പ്പവിശേഷം ഇല്ലെങ്കില്‍പ്പിന്നെ ഈ വ്യക്തിഗതജീവനുകള്‍ ജീവാത്മാവ്‌ എന്നത്‌ വെറും വ്യര്‍ഥജല്‍പ്പനങ്ങള്‍ മാത്രമാണ്‌. ഹൃദയത്തിലുണ്ടാകുന്ന അവിദ്യാജന്യമായ ബന്ധങ്ങള്‍ എല്ലാം സത്തില്ലാത്തവയാണ്‌. നിലനില്‍പ്പില്ലാത്തവയാണ്‌. കയറിനെ പാമ്പായി തെറ്റിദ്ധരിച്ചുഎന്നിരിക്കിലും ആ ‘പാമ്പിന്‌’ ആരെയും കടിക്കാനാകില്ല.!

ആത്മവിദ്യയുടെ അഭാവമാണ്‌ അവിദ്യ, അല്ലെങ്കില്‍ ഭ്രമം. എന്നാല്‍ ആത്മതലത്തില്‍ എത്തിയാല്‍ ഒരുവന്‌ അന്തമില്ലാത്ത പ്രജ്ഞയും മേധാശക്തിയും സ്വായത്തമാണ്‌. ബോധം തന്നെത്താന്‍ ബോധവസ്തുവായി കണക്കാക്കി സ്വയം വിഷയവും വിഷയിയും ആയാല്‍ അതും അവിദ്യ തന്നെ. ഈ വിഷയവിഷയീഭിന്നതയും തദ്ജന്യമായ ബന്ധങ്ങളും നീക്കിയാല്‍ ഉള്ള സത്താണുണ്മ. വ്യക്തിത്വമാര്‍ജിച്ച മനസ്സ്‌ മാത്രമാണ്‌ ജീവന്‍. മനസ്സൊടുങ്ങുമ്പോള്‍ വ്യക്തിയും ഇല്ലാതാകുന്നു. വ്യക്തിഗതമനസ്സുള്ളിടത്തോളമേ അതിനു നിലനില്‍പ്പുള്ളൂ.

ഒരു കുടമുള്ളിടത്തോളം അതിനുള്ളിലെ ആകാശമെന്ന സങ്കല്‍പ്പത്തിനു സാധുതയുണ്ട്‌. എന്നാല്‍ ആ കുടമുടഞ്ഞു കഴിഞ്ഞാല്‍പ്പിന്നെ അനന്തമായ ആകാശം മാത്രമേയുള്ളൂ. കുടാകാശമായി നേരത്തേയുണ്ടായിരുന്ന ആ പരിമിതാകാശവും ഇപ്പോള്‍ അനന്താകാശത്തില്‍ വിലീനമാണല്ലോ.

രാമന്‍ ചോദിച്ചു: ഭഗവാനേ, ഈ വിശ്വപ്രജ്ഞ, അല്ലെങ്കില്‍ ചൈതന്യം, എങ്ങനെയാണ്‌ ചൈതന്യരഹിതമായ പാറക്കല്ലുകളും മറ്റുമായി ഭവിക്കുന്നത്‌?

വസിഷ്ഠന്‍ പറഞ്ഞു: ഈ പാറക്കല്ലുകളിലും ബോധമുണ്ട്‌. എന്നാല്‍ അത്‌ ഇനിയും ചൈതന്യവത്തായി ഉണര്‍ന്നിട്ടില്ലാത്ത അവസ്ഥയിലാണ്‌. എന്നാല്‍ അവ ‘നിര്‍മന’മെന്ന മനസ്സില്ലാത്ത അവസ്ഥയെത്തിയിട്ടുമില്ല. അത്‌ ദീര്‍ഘനിദ്രപോലെയാണ്‌. ആ തലം മുക്തിപദത്തില്‍ നിന്നും എത്രയോ ദൂരെയാണ്‌ !

രാമന്‍ വീണ്ടും ചോദിച്ചു: എങ്കിലും അവ ധാരണകള്‍ക്കും പ്രതീതികള്‍ക്കും വശംവദമാകാതെ ദീര്‍ഘസുഷുപ്തിയില്‍ നിലകൊളളുന്നുവെങ്കില്‍ അത്‌ മുക്തിപദത്തോട്‌ ഏറെ അടുത്ത ഒരവസ്ഥതന്നെയാണ്‌ എന്നെനിക്ക്‌ തോന്നുന്നു.

വസിഷ്ഠന്‍ പറഞ്ഞു: മോക്ഷം, മുക്തി, അല്ലെങ്കില്‍ അനന്തതയെ സാക്ഷാത്കരിക്കല്‍ എന്ന്‌ പറഞ്ഞാല്‍ വെറും അചരമായ ജീവിയായി, അചേതനമായി ഒരിടത്ത്‌ കിടക്കുക എന്നല്ല അര്‍ഥം. മോക്ഷമെന്നാല്‍ സാധനാനിരതനായ ഒരുവന്‍ ആത്മാന്വേഷണത്തിലൂടെ ലഭിക്കുന്ന അന്തരാവബോധത്തിലുണര്‍ന്ന്‌ പരമപ്രശാന്തതയില്‍ വിലീനമാകുന്ന ഒരവസ്ഥയാണ്‌. ‘കൈവല്യം പൂര്‍ണസ്വാതന്ത്ര്യം എന്നത്‌ ബോധപൂര്‍വ്വമുള്ള ആത്മാന്വേഷണത്തിലൂടെ ലഭ്യമാകുന്ന, എല്ലാ മാനസികോപാധികള്‍ക്കും ഉപരിയായി നിലകൊള്ളുന്ന ശുദ്ധബുദ്ധമായ ഒരു തലമാണ്‌.’

ശാസ്ത്രങ്ങളില്‍ പ്രതിപാദിക്കപ്പെട്ട സത്യത്തെക്കുറിച്ച്‌, പ്രബുദ്ധരായ മാമുനിമാരുടെ സത്സംഗസഹായത്തോടെ സമഗ്രമായ ആത്മാന്വേഷണം നടത്തി മാത്രമേ ബ്രഹ്മത്തെ പ്രാപിക്കുവാനാകൂ എന്നാണ്‌ ജ്ഞാനികളുടെ അഭിപ്രായം.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ കമ്പനിയുടെ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഷോണ്‍ ജോര്‍ജ്

Kerala

രേഖകളില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ഇപ്പോഴും നികേഷ്‌കുമാര്‍ തന്നെ; റിപ്പോര്‍ട്ടര്‍ കമ്പനി രൂപീകരിച്ചത് തട്ടിപ്പിന്: ഷോണ്‍

Sports

ജപ്പാനില്‍ മിന്നിയാല്‍ ലക്ഷങ്ങള്‍; സ്വര്‍ണം നേടുന്ന മലയാളി താരത്തിന് 50 ലക്ഷം സമ്മാനം വെള്ളിക്ക് 30 ലക്ഷം, വെങ്കലത്തിന് 20 ലക്ഷം.

5000 മീറ്റര്‍ വനിതാ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ ശ്വേത എന്‍. എം
Sports

പോലീസ് കായിക മേളയ്‌ക്ക് ട്രാക്കുണര്‍ന്നു

Kerala

ഒര്‍ജിനല്‍ വക്കാലത്ത് നല്‍കിയില്ല, കണ്ണൂര്‍ സര്‍വകലാശാലയ്‌ക്ക് രണ്ട് അഭിഭാഷകര്‍; സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കിയ
പ്രമോഷണല്‍ വീഡിയോയിലെ ഭാരതത്തിന്റെ ഭൂപടം

മാപ്പില്‍ പാക് അധിനിവേശ കശ്മീര്‍; അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രമോയില്‍ പാകിസ്ഥാന് ഷോക്ക്

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: രജിസ്‌ട്രേഷന്‍ 12 വരെ മാത്രം

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.