Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 329 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2013, 07:53 pm IST
in Samskriti

യാ: സംപദോ യദുത സംതതമാപദശ്ച

യദ്ബാല്യയ്‌വനജരാമരണോപതാപാഃ

യന്മജ്ജനം ച സുഖദുഃഖപരമ്പരാഭി

രജ്ഞാനതീവ്രതിമിരസ്യ വിഭൂതയസ്താഃ

വസിഷ്ഠന്‍ തുടര്‍ന്നു: മരങ്ങള്‍ തണുപ്പും കാറ്റും ചൂടും സഹിച്ച്‌ ദുരിതമയമായ ഒരേ നില്‍പ്പ്‌ തുടരുന്നു. എന്നാല്‍ അപ്പോഴും അവ പൂക്കളും പഴങ്ങളും മറ്റുള്ളവര്‍ക്കായി കരുതി വയ്‌ക്കുന്നു. ലോകമെന്ന താമരമൊട്ടില്‍ കുടുങ്ങിയിരിക്കുന്ന ഈച്ചകളെപ്പോലെ അസ്വാസ്ഥ്യരായി ജീവികള്‍ മൂളി മൂളി കഴിച്ചു കൂട്ടുന്നു. ഈ വിശ്വം മുഴുവനും കലിയുടെ ഭിക്ഷാപാത്രമെന്നപോലെ സഹജമായ ചലനങ്ങളാലും കര്‍മങ്ങളാലും സദാ തിരക്കില്‍ത്തന്നെയാണ്‌. കലി ഈ ഭിക്ഷാപാത്രത്തില്‍ ജീവികളെ നിറച്ചു വീണ്ടുംവീണ്ടും തന്റെ നാഥനായ കാലനുമുന്നില്‍ സമര്‍പ്പിച്ചുകൊണ്ടിരിക്കുന്നു.

ഈ വിശ്വമൊരു വൃദ്ധയാണ്‌. അജ്ഞാനമാകുന്ന അന്ധകാരമാണവളുടെ തലമുടി. സൂര്യചന്ദ്രന്മാര്‍ അവളുടെ വിശ്രാന്തിയെന്തെന്നറിയാത്ത കണ്ണുകളാണ്‌. അകത്തും പുറത്തുമായി വിരാജിക്കുന്ന ദേവതകളും ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരും പര്‍വ്വതങ്ങളും എന്നുവേണ്ട എല്ലാം അവളുടെ പ്രകൃതിയാണ്‌. ബ്രഹ്മത്തെക്കുറിച്ചുള്ള സൂക്ഷ്മരഹസ്യത്തിന്റെ അറ അവളുടെ നെഞ്ചിലാണുള്ളത്‌. ബോധചൈതന്യം, അല്ലെങ്കില്‍ ഊര്‍ജമാണ്‌ അവളുടെ അമ്മ.
മേഘപടലങ്ങള്‍പോലെ പെട്ടെന്ന്‌ കലുഷമാകുന്നതും ഒരിടത്തും ഉറച്ചു നില്‍ക്കാത്തതുമാണ്‌ അവളുടെ സ്വഭാവം. നക്ഷത്രങ്ങള്‍ അവളുടെ പല്ലുകളാണ്‌. ഉദയാസ്തമയങ്ങളാണ്‌ അവളുടെ ചുണ്ടുകള്‍. അവളുടെ കൈപ്പത്തി താമരപ്പൂവാണ്‌. അകാശമാണവളുടെ വായ. അവള്‍ പവിഴമണികള്‍ കോര്‍ത്തണിയുന്ന കണ്ഠാഭരണമാണ്‌ ഏഴു കടലുകള്‍. നീലാകാശത്തിന്റെ ഉടയാടയാണ്‌ അവളണിഞ്ഞിരിക്കുന്നത്‌. ധ്രുവം അവളുടെ നാഭിയാണ്‌. കാടുകള്‍ അവളുടെ ദേഹരോമങ്ങളാണ്‌.

ഈ വൃദ്ധ ആവര്‍ത്തിച്ചു ജനിച്ചു മരിച്ചുകൊണ്ടിരിക്കുന്നു. ഇതെല്ലാം സംഭവിക്കുന്നത്‌ ബോധപ്രകാശത്തിലാണ്‌. ഇതില്‍ ബ്രഹ്മാവിന്റെ കണ്ണിമവെട്ടുന്ന നേരം കൊണ്ട്‌ ദേവതകള്‍ സൃഷ്ടിക്കപ്പെടുന്നു. ബ്രഹ്മാവൊന്നു കണ്ണടയ്‌ക്കുമ്പോള്‍ അനേകം ജീവികള്‍ ഇല്ലാതാകുന്നു. ആ പരമബോധത്തില്‍ രുദ്രന്മാരുണ്ടായി അവര്‍ അനേകായിരം കാലചക്രങ്ങള്‍ തുടങ്ങി ഞൊടിയിടയില്‍ അവസാനിപ്പിക്കുന്നു. എന്നാല്‍ ഈ രുദ്രനെയും ഞൊടിയിടയില്‍ സൃഷ്ടിച്ചു സംഹരിക്കുന്ന ദേവതകളും ബോധത്തില്‍ ഉണ്ടാകുന്നുണ്ട്‌. തീര്‍ച്ചയായും ഇത്തരം പ്രത്യക്ഷ മൂര്‍ത്തീകരണങ്ങള്‍ അനന്തമാണ്‌.

അനന്തവിഹായസ്സില്‍, അനന്താവബോധത്തിനു നടത്തിയെടുക്കാന്‍ കഴിയാത്തതായി എന്തുണ്ട്‌? എന്നാല്‍ പ്രത്യക്ഷമായി കാണപ്പെടുന്ന ഇതെല്ലാം അവിദ്യയുടെ പരിധിയില്‍ വരുന്ന സങ്കല്‍പം മാത്രമാണെന്ന്‌ ജ്ഞാനിക്കറിയാം.

‘എല്ലാ ഐശ്വര്യങ്ങളും ദുരിതങ്ങളും ബാല്യം, യ്‌വനം, വാര്‍ധക്യം, മരണം, ദുഃഖങ്ങള്‍, സന്തോഷ സന്താപങ്ങള്‍, എന്നുവേണ്ട എല്ലാം സാന്ദ്രഘനമാര്‍ന്ന അവിദ്യാന്ധകാരത്തിന്റെ സന്തതികള്‍ തന്നെയാണ്‌.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

Kerala

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

India

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Kerala

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

Kerala

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25ന്

നിലവാരമുള്ള ഐസിയു: കര്‍മപദ്ധതി വേണം, സമയബന്ധിതമായി നടപ്പാക്കണം – സുപ്രീംകോടതി

വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷം; തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു

3.5 കോടിയുടെ മയക്കുമരുന്നുമായി ഇൻഫ്ലുവൻസറും യുവാവും അറസ്റ്റില്‍

ആഴ്ചയിലെ ഓരോ ദിവസവും പ്രത്യേകമായി ആരാധിക്കേണ്ട ദേവീ-ദേവന്‍മാരെ കുറിച്ചറിയാം

ലഡാക്കില്‍ ശ്രീബുദ്ധന്റെ വിശുദ്ധ തിരുശേഷിപ്പുകളുടെ പ്രദര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.