Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

റേപ്പിസ്റ്റ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2013, 07:55 pm IST
in Vicharam

മാധ്യമപ്രവര്‍ത്തന മേഖലയില്‍ ഒളിഞ്ഞുനോട്ടം ഒരു കലയായി വികസിപ്പിച്ചെടുത്ത ആളാണ്‌ തരുണ്‍ തേജ്പാല്‍. ഒരു പീപ്പിംഗ്‌ ടോം. വിദ്വാന്‍ എല്ലാവര്‍ഷവും സംഘടിപ്പിച്ചുപോരുന്ന ചിന്താമഹോത്സവത്തിന്റെ പ്രേരണ ഇക്കുറി വെളിച്ചത്തായതിന്റെ ഒച്ചപ്പാട്‌ അടങ്ങുന്നില്ല. രാവിലെ വീട്ടുമുറ്റത്തെത്തിയ ഗോവാപോലീസിന്റെ തലവെട്ടം കണ്ടപ്പൊഴേ അടുക്കളവാതിലില്‍ കൂടി മുങ്ങിയ വേന്ദ്രനാണ്‌ തേജ്പാല്‍.

തെഹല്‍ക.കോമില്‍ ഒപ്പം പ്രവര്‍ത്തിച്ചുപോരുന്ന ഒരു പെണ്‍കുട്ടിയെ ബലാല്‍കാരം ചെയ്യാന്‍ തുനിഞ്ഞതിന്റെ പേരിലാണ്‌ ഗോവപോലീസ്‌ ഇയാളെ പിടിക്കാന്‍ ദല്‍ഹിക്ക്‌ വണ്ടി കയറിയത്‌. സംഭവം ഇങ്ങനെയാണ്‌. ഗോവയില്‍ തിങ്ക്‌ ഫെസ്റ്റിവലിനിടയില്‍ തേജ്പാല്‍ ഒരു പീതാംബരക്കുറുപ്പായി. ഇരയായത്‌ മകളുടെ മാത്രം പ്രയമുള്ള ഒരു മാധ്യമപ്രവര്‍ത്തക. അതും സ്വന്തം സ്ഥാപനത്തില്‍ തനിക്കൊപ്പം പ്രവര്‍ത്തിക്കുന്ന ഒരുവള്‍. സംഗതി വഷളായപ്പോള്‍ പുള്ളി ദല്‍ഹിക്കു കടന്നു.

അവിടെയാകുമ്പോള്‍ സകലമാന പീഡനവീരന്മാര്‍ക്കും സുരക്ഷ ഒരുക്കുന്നതില്‍ ബദ്ധശ്രദ്ധയായ ഷീലാദീക്ഷിതാണ്‌ മുഖ്യമന്ത്രി. കോണ്‍ഗ്രസ്‌ ഭരിക്കുന്നതിന്റെ ഒരു ഗുണം ഇതാണ്‌. ഇരയായവള്‍ വേട്ടക്കാരനെ തൊട്ടുകാണിച്ചാലും അനങ്ങില്ല. പീതാംബരക്കുറുപ്പിനെയെന്നപോലെ തേജ്പാലിനെയും കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ അറസ്റ്റ്‌ ചെയ്യില്ല. കുറുപ്പ്മുതല്‍ രാഹുല്‍ഗാന്ധി വരെയുള്ള മിക്കവാറും എല്ലാ കോണ്‍ഗ്രസുകാരും ഇടപെട്ട്‌ ശീലമുള്ള ഒരു കേസാണിത്‌. മാത്രമല്ല ഇത്‌ തരുണ്‍ തേജ്പാലാണ്‌. ഇയാള്‍ എന്നും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും അടക്കമുള്ള ബിജെപി വിരുദ്ധശക്തികള്‍ക്ക്‌ പ്രിയങ്കരനായിരുന്നു. അതുകൊണ്ടൊക്കെത്തന്നെ തേജ്പാല്‍ ചെയ്തത്‌ ഒരു വലിയ തെറ്റാണെന്ന്‌ അവരാരും സമ്മതിച്ചു തരില്ല, അല്ലെങ്കില്‍ നോക്കണം ഈ പെണ്ണുപിടിയനെ കയ്യാമം വെക്കണമെന്ന്‌ ബിജെപിയല്ലാതെ ഏതെങ്കിലും പാര്‍ട്ടിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടോ? തേജ്പാല്‍ നിലനില്‍ക്കേണ്ടത്‌ അവരുടെയൊക്കെ ആവശ്യമാണ്‌. അയാള്‍ ചെയ്തത്‌ മാര്‍ക്സിസ്റ്റ്‌ പ്രവാചക പ്രമാണമുദ്ധരിച്ചാല്‍ പ്രകൃതിയുടെ പ്രതിഭാസം മാത്രമാണ്‌. ഒരു ചായകുടി പോലെ, ബീഡിവലി പോലെ എഴുതിത്തള്ളാവുന്ന കേവലവിനോദം. എന്നിട്ടും തല്‍പരകക്ഷികള്‍ തേജ്പാലിനെ ചെളിവാരിയെറിയുകയാണ്‌.

മനുഷ്യന്‍ പട്ടിയെ കടിക്കുന്നതാണ്‌ വാര്‍ത്ത. മറിച്ചുണ്ടാകുന്നത്‌ പ്രകൃതിയാണ്‌. ഇവിടെ ലോകമാസകലം നടന്ന ഇത്തരം വൃത്തികേടുകള്‍ പൊടിപ്പും തൊങ്ങലും വെച്ച്‌ വിളമ്പി മാധ്യമപ്രതിഭാ പട്ടം സ്വന്തമാക്കിയ ഒരാള്‍ തന്നെ കൈവിട്ടുകളിച്ചിരിക്കുന്നു എന്നതാണ്‌ വിഷയം. പത്രപ്രവര്‍ത്തകര്‍ തെരുവ്‌ നീളെ തല്ല്‌ വാങ്ങാനിടയായ സാഹചര്യം എങ്ങനെയുണ്ടായി എന്ന ചിന്തയ്‌ക്ക്‌ മറുപടിയായി മലയാളത്തിലെ ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിരല്‍ചൂണ്ടിയത്‌ തരുണ്‍ തേജ്പാലിന്‌ നേരെയാണ്‌. പൊതുസമൂഹത്തിന്റെ സ്വകാര്യതകളിലേക്ക്‌ നുഴഞ്ഞുകയറുകയും ഒളിഞ്ഞു നോക്കുകയുംചെയ്ത്‌ അതിനെ വികൃതഭാവനകള്‍ക്ക്‌ വിധേയമാക്കി സമൂഹത്തെ മലിനീകരിക്കുന്ന ഇത്തരക്കാരാണ്‌ ജനാധിപത്യത്തിന്റെ നാലാം തൂണിന്റെ അടിവാരം തോണ്ടുന്നതെന്ന്‌ സാരം. മഹനീയമായ മാധ്യമപ്രവര്‍ത്തനത്തിന്റെ ചരിത്രത്തെയും ചാരിത്ര്യത്തെയും ഒരുകൂട്ടം ഞരമ്പുരോഗികള്‍ വിറ്റുതിന്നുന്നതിന്റെ ഉദാഹരണമായാണ്‌ ഇത്‌ അദ്ദേഹം ചൂണ്ടിക്കാട്ടിയത്‌.

ലുക്കില്‍ മാത്രമല്ല വര്‍ക്കിലും ഒരു സന്തോഷ്‌ മാധവനാണ്‌ തെഹല്‍ക മേധാവി. അമ്പതുകാരനായ തരുണ്‍ തേജ്പാല്‍ കുപ്രസിദ്ധനാകുന്നത്‌ അടല്‍ബിഹാരി വാജ്പേയിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ രാജ്യം ഭരിക്കുമ്പോഴാണ്‌. കൃത്യമായിപറഞ്ഞാല്‍ ബിജെപി വിരുദ്ധ, ഹിന്ദു വിരുദ്ധ അജണ്ടയുമായി ആരൊക്കെയോ ചേര്‍ന്ന കെട്ടിയിറക്കിയ ഒരു തട്ടിക്കൂട്ട്‌ സാധനമായാണ്‌ തെഹല്‍ക്ക എന്ന ടാബ്ലോയിഡ്‌ വായനക്കാര്‍ക്ക്‌ അന്നേ അനുഭവപ്പെട്ടത്‌. ഇസ്ലാമിക മതഭീകരസംഘടനകള്‍ക്ക്‌ പ്രിയങ്കരരായ ടീസ്റ്റ സെതല്‍വാദ്‌ മുതല്‍ കെ.കെ. ഷാഹിന വരെയുള്ളവരുടെ തട്ടകവും താവളവുമായി തരുണ്‍ തേജ്പാലിന്റെ തെഹല്‍ക മാറിയത്‌ ഈ അജണ്ടയുടെ ഭാഗമായാണ്‌. ഇന്ത്യാ ടുഡേയിലും ഔട്ട്ലുക്കിലും ഇന്ത്യന്‍ എക്സപ്രസ്‌ ഗ്രൂപ്പിലും നിന്നാല്‍ നടപ്പാക്കാനാവാത്ത മാധ്യമതെമ്മാടിത്തത്തിന്‌ സ്വന്തം ലാവണം സൃഷ്ടിക്കുകയായിരുന്നു 2000ല്‍ തേജ്പാല്‍ തെഹല്‍കയിലൂടെ.

പിന്നീടാണ്‌ തെഹല്‍കയിലൂടെ ചീഫ്‌ എഡിറ്ററുടെ ‘പരിസ്ഥിതിലോല പ്രദേശങ്ങള്‍’ ലോകമറിഞ്ഞുതുടങ്ങിയത്‌. ‘ഇന്ത്യ ഇങ്ക്‌’ എന്ന സ്വന്തം പ്രസാധക വിഭാഗത്തിലൂടെ അടക്കാനാവാത്ത വികാരങ്ങള്‍ക്ക്‌ സാഹിത്യ ചമത്കാരം നല്‍കി ഇയാള്‍ നോവലിസ്റ്റുമായി. വേണമെങ്കില്‍ ലിഫ്റ്റിലുമാവാം എന്ന്‌ തെളിയിച്ച ഈ ആവിഷ്കാരസ്വാതന്ത്ര്യപോരാളിയാണ്‌ ബ്രിട്ടനില്‍ നല്‍കുന്ന ബാഡ്‌ സെക്സ്‌ ലിറ്റററി പ്രൈസ്‌ എന്ന പുരസ്കാരത്തിന്‌ ഒരിക്കല്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടതെന്ന്‌ ഓര്‍ക്കണം. ആല്‍കെമി ഓഫ്‌ ഡിസൈര്‍ എന്ന കൊച്ചുപുസ്തകമാണ്‌ ലോകോത്തര മാധ്യമപ്രവര്‍ത്തകനെ ഈ പട്ടികയിലെത്തിച്ചത്‌. പാപങ്ങളുടെ കഥയും മുഖംമൂടികളുടെ താഴ്‌വരയുമൊക്കെയാണ്‌ വിഖ്യാതനായ ഈ നോവലിസ്റ്റിന്റെ പേരുകേട്ട സന്തതികള്‍. കേരളത്തിന്റെ സാംസ്കാരിക മുഖവാരികയെന്ന്‌ സ്വയം ഘോഷിക്കുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ പ്രശസ്തരായ താരാജൂണ്‍ മുതല്‍ നളിനി ജമീല വരെയുള്ളവരുടെ അഖിലേന്ത്യാ രൂപമാണ്‌ ഇപ്പറഞ്ഞ തരുണനെന്നതിന്‌ ഇതിനപ്പുറം തെളിവ്‌ വേണോ! കേരളത്തിലെ തീയറ്ററുകളില്‍ ഷക്കീലോന്മാദം കത്തിപ്പടര്‍ന്ന നാളുകളിലാണ്‌ സാംസ്കാരികവാരികകള്‍ വരെ ഇത്തരം മാംസദാഹം വിറ്റ്‌ കാശാക്കാന്‍ ഇറങ്ങിയത്‌.

അന്തരീക്ഷമാകെ നീലമയമായിരുന്ന ആ കാലത്തിന്റെ ഉല്‍പന്നമെന്ന നിലയിലാണ്‌ ഇമ്മാതിരി പ്രകൃതിവിരുദ്ധ ലീലാവിലാസങ്ങള്‍ക്ക്‌ വായനക്കാരും പ്രേഷകരും ഏറിയത്‌. അതിന്റെയെല്ലാം പുറകേ ഒളിഞ്ഞുനോട്ടവും ഒളിക്യാമറയുമായി നടന്ന്‌ വൃത്തികേടുകള്‍ ലൈവായും അല്ലാതെയും വിളമ്പി തേജ്പാല്‍ സ്കൂളിലെ കുട്ടികള്‍ പലര്‍ക്കും പേരുകേള്‍പ്പിച്ചു.

സ്റ്റിംഗ്‌ ഒപ്പറേഷന്‍ എന്ന ഒളിഞ്ഞുനോട്ടകലയുമായി തരുണ്‍ രംഗത്ത്‌ വരുന്നത്‌ വലിയൊരു നുണപ്രചാരണത്തിന്റെ ദൗത്യമേറ്റെടുത്താണ്‌. കേട്ടാലറയ്‌ക്കുന്ന, നട്ടാല്‍ കിളിര്‍ക്കാത്ത പച്ചക്കള്ളങ്ങള്‍ ഈ സ്റ്റിംഗ്‌ ഒപ്പറേഷന്റെ മറവില്‍ വിറ്റഴിച്ചു. ഗുജറാത്തിലെ നരോദ പാട്യയില്‍ ഇല്ലാത്ത ഗര്‍ഭിണിയെ സൃഷ്ടിക്കുകയും അവരുടെ ദുരന്തകഥ വിവരിക്കുകയും ചെയ്തപ്പോഴാണ്‌ ഈ മനുഷ്യന്റെ വികൃതബുദ്ധി അങ്ങേയറ്റം പത്തിവിടര്‍ത്തിയാടിയത്‌. ഒരു മനുഷ്യജീവിക്ക്‌ സങ്കല്‍പിക്കാന്‍ പോലുമാത്ത നെറികെട്ട കെട്ടുകഥയായിരുന്നു അത്‌. ഗര്‍ഭിണിയുടെ വയര്‍ ത്രിശൂലം കൊണ്ട്‌ കുത്തിപ്പിളര്‍ന്നെന്നും അവരെ തീയിലേക്ക്‌ വലിച്ചെറിഞ്ഞെന്നുമൊക്കെ ഈ പരിഷ്കൃത സമൂഹത്തോട്‌ അയാള്‍ വിളിച്ചുകൂവി. ഹിന്ദു വിരുദ്ധ മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും നൂറ്റൊന്നാവര്‍ത്തിച്ച്‌ അത്‌ സത്യമാക്കാന്‍ പരിശ്രമിച്ചു.

അധികാരത്തിലേക്കുള്ള കുറുക്കുവഴിയില്‍ മാഡം സോണിയ അവതരിപ്പിച്ച ഗീബല്‍സല്ലാതെ മറ്റാരുമല്ല തരുണ്‍തേജ്പാലെന്ന്‌ കാലം തെളിയിക്കുകയാണ്‌. അതുകൊണ്ടുതന്നെ ഈ കപടബുദ്ധിജീവിയുടെ ചിന്താ മഹോത്സവങ്ങള്‍ക്ക്‌ പിന്നിലെല്ലാം ഇതിനേക്കാള്‍ ഭീകരമായ മേറ്റ്ന്തൊക്കെയോ ഉണ്ടെന്ന്‌ വ്യക്തം. എല്ലാത്തരത്തിലും തിരിച്ചടിയാണ്‌ സോണിയയ്‌ക്ക്‌ . അതിന്റെ തുടക്കമാണ്‌ ഗീബല്‍സിന്റെ പതനമെന്ന്‌ കാണാതിരുന്നുകൂടാ.

എം. സതീശന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.