Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജസ്ഥാനില്‍ നാളെ വോട്ടെടുപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2013, 03:26 pm IST
inIndia

ജയ്‌പൂര്‍: അത്യന്തം വാശിയേറിയ പരിപാടികളോടെ രാജസ്ഥാനിലെ തെരഞ്ഞെടുപ്പ്‌ പ്രചാരണം സമാപിച്ചു. നാളെയാണ്‌ സംസ്ഥാനത്ത്‌ വോട്ടെടുപ്പ്‌.

199 നിയോജക മണ്ഡലങ്ങളിലായി 2153 സ്ഥാനാര്‍ത്ഥികളാണ്‌ ഡിസംബര്‍ 1ന്‌ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്‌. 200 മണ്ഡലങ്ങളിലാണ്‌ ഇലക്ഷന്‍ പ്രഖ്യാപിച്ചതെങ്കിലും ബിഎസ്പി സ്ഥാനാര്‍ത്ഥി ജഗദീഷിന്റെ മരണത്തേ തുടര്‍ന്ന്‌ ചുരു മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്‌ മാറ്റിവെച്ചിട്ടുണ്ട്‌. ഇവിടെ ഡിസംബര്‍ 13ന്‌ വോട്ടെടുപ്പ്‌ നടക്കും.

മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ട്‌,മുന്‍മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, എന്‍സിപി ടിക്കറ്റില്‍ മത്സരിക്കുന്ന കിരോഡിലാല്‍ മീണ തുടങ്ങിയവരാണ്‌ ജനവിധി തേടുന്നതില്‍ പ്രമുഖര്‍. ബിജെപിയും കോണ്‍ഗ്രസ്സും 200 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ ബിഎസ്പി 197 സീറ്റിലും നാഷണല്‍ പീപ്പിള്‍സ്‌ പാര്‍ട്ടി 142 സീറ്റിലും സിപിഎം 37 സീറ്റിലും സിപിഐ 23 സീറ്റിലും മത്സരിക്കുന്നുണ്ട്‌. ഇതിനു പുറമേ 896 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുമുണ്ട്‌.

മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ടിനു വെല്ലുവിളിയായി രാജ്പുത്‌ വിഭാഗത്തില്‍പ്പെട്ട ശംഭു സിഘ്‌ കെതാസര്‍ സര്‍ദ്ദാര്‍പുരയില്‍ മത്സരിക്കുമ്പോള്‍ ജാലാര്‍പട്ടണില്‍ വസുന്ധര രാജെ സിന്ധ്യെയ്‌ക്ക്‌ കാര്യമായ വെല്ലുവിളി കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയില്‍ നിന്നും ഉയരുന്നില്ല. പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌ ചന്ദ്രഭാന്‍ ശക്തമായ ത്രികോണ മത്സരമാണ്‌ നേരിടുന്നത്‌. കോണ്‍ഗ്രസ്‌ റിബലായ മുന്‍ എംഎല്‍എറീത ചൗധരിയും ബിജെപി സ്ഥാനാര്‍ത്ഥി സലീം തന്‍വാറുമാണ്‌ പിസിസി പ്രസിഡന്റിനെ വെള്ളം കുടിപ്പിക്കുന്നത്‌. നിയമസഭാ സ്പീക്കര്‍ ദീപേന്ദ്രസിങ്‌ ഷെഖാവത്ത്‌ ശ്രീമധോപൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി ജബാര്‍സിങ്‌ ഖാരയില്‍നിന്നും ശക്തമായ വെല്ലുവിളി നേരിടുന്നുണ്ട്‌. ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ മമത ശര്‍മ്മ മത്സരിക്കുന്ന ബുണ്ടി സീറ്റില്‍ കനത്ത മത്സരമാണ്‌ നടക്കുന്നത്‌. കായിക താരം കൃഷ്ണ പൂനിയ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥികളും സംസ്ഥാനത്തുടലെടുത്തിരിക്കുന്ന ശക്തമായ ഭരണവിരുദ്ധ വികാരത്തില്‍ വിയര്‍ക്കുകയാണ്‌.

ഭന്‍വാരിദേവി കൊലപാതകക്കേസില്‍ അറസ്റ്റിലായ മന്ത്രി ബാബുലാല്‍ നാഗറിന്റെ സഹോദരന്‍ ഹസാരിലാല്‍ നാഗറും കേസിലെ പ്രതിയായ എംഎള്‍എ മല്‍ഖാന്‍സിങ്‌ വിഷ്ണോയിയുടെ മാതാവ്‌ അമൃ ദേവിയുമാണ്‌ ഇത്തവണ മത്സരിക്കുന്നത്‌. ലൈംഗികാരോപണക്കേസില്‍ രാജിവയ്‌ക്കേണ്ടിവന്ന മറ്റൊരു മന്ത്രിയായ രാംലാല്‍ ജാട്ട്‌ അസിന്ദ്‌ മണ്ഡലത്തില്‍ ബിജെപിയിലെ രാംലാല്‍ ഗുജ്ജറിനെതിരായി മത്സരിക്കുന്നുണ്ട്‌. ലൈംഗികാരോപണങ്ങളില്‍പ്പെട്ട നേതാക്കളെ വീണ്ടും കോണ്‍ഗ്രസ്‌ സീറ്റു നല്‍കി മത്സരിപ്പിക്കുന്നത്‌ രാജസ്ഥാനിലെ പ്രധാന തരെഞ്ഞെടുപ്പ്‌ പ്രചാരണ വിഷയമായി ബിജെപി ഉയര്‍ത്തിക്കാട്ടിയത്‌ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്‌. തെരഞ്ഞെടുപ്പ്‌ പ്രചാരണം അവസാനിക്കുമ്പോള്‍ സര്‍ക്കാരിനെതിരായ ശക്തമായ വികാരമാണ്‌ രാജസ്ഥാനിലെങ്ങും പ്രതിഫലിക്കുന്നതെന്നാണ്‌ ബിജെപി തെരഞ്ഞെടുപ്പ്‌ അവലോകന സമിതിയുടെ വിലയിരുത്തല്‍.

ജയ്‌പൂരില്‍ നിന്നും എസ്‌. സന്ദീപ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു
Samskriti

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

Samskriti

അമ്മയുടെ വാത്സല്യവും കരുതലും

Samskriti

നമാമി രാമം 24: വിശേഷണമാല, വീര്യജ്വാല

Samskriti

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

പുതിയ വാര്‍ത്തകള്‍

കേരളം ബില്‍ ഇന്ന് ലോക് സഭയില്‍; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബില്‍ അവതരിപ്പിക്കും

ആരോപണങ്ങൾക്ക് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചന! ബ്രിജ് ഭൂഷണിനെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയപ്രേരിതവുമെന്ന് കോടതി

അവധി ദിവസത്തിൽ കസ്റ്റഡിയിലെടുത്ത ടി.ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു: ആഭ്യന്തര വകുപ്പിന്റെ ഗൂഢാലോചന തെളിയുന്നു

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.