Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 323 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2013, 08:25 pm IST
in Samskriti

മഹാതരംഗഗംഭീര ഭാസുരാത്മചിദര്‍ണവഃ

രാമാഭിധോര്‍മിസ്തിമിതഃ സമ സ്മ്യോളസി വ്യോമവത്‌

വസിഷ്ഠന്‍ തുടര്‍ന്നു: അനേകം വിശ്വങ്ങള്‍ എണ്ണമറ്റ അലകളും ചുഴികളുമെന്നപോലെ പ്രത്യക്ഷമായി കാണപ്പെടുന്ന അനന്തമായ ബോധസമുദ്രമാണ്‌ നീ. ഭാവാഭാവങ്ങള്‍ക്ക്‌ അതീതനാണ്‌ നീ. കാരണം അവ രണ്ടും വെറും മനോധാരണകളാണല്ലോ. അത്തരം എല്ലാ ഉപാധികളില്‍ നിന്നും ഉയര്‍ന്ന്‌ എല്ലാ ദ്വന്ദതകള്‍ക്കും അതീതനായി വര്‍ത്തിക്കൂ. നിന്നിലെങ്ങിനെയാണ്‌ വാസനകളും പരിമിതികളും നിലനില്‍ക്കുക?

‘ഇത്‌ വാസനകളാണ്‌’, ‘ഇത്‌ ജീവനാണ്‌’, എന്നിത്യാദി ധാരണകള്‍ ഉദിക്കുന്നത്‌ ബോധത്തിലാണല്ലോ. അതുകൊണ്ട്‌ ആ ധാരണകള്‍ ബോധത്തില്‍ നിന്നും വിഭിന്നമാകുന്നതെങ്ങനെ? അല്ല, അവ ബോധവിഭിന്നമാണെങ്കില്‍ ബോധത്തില്‍ നിന്നാണവ ഉദിച്ചതെന്നു പറയുക വയ്യല്ലോ.

‘രാമന്‍ എന്ന്‌ അറിയപ്പെടുന്നയാള്‍ വാസ്തവത്തില്‍ മഹത്തും അനന്തവുമായ ബോധസാഗരമാണ്‌. അതില്‍ അലകളെപ്പോലെ ഉണ്ടായി മറയുന്ന മായക്കാഴ്ചകള്‍ മാത്രമാണ്‌ എണ്ണമറ്റ വിശ്വങ്ങള്‍. നീ അനന്തമായ ആകാശംപോലെ ബൃഹത്തും മഹത്തുമാണ്‌.’ ആ സമ്പൂര്‍ണ്ണ സമതാഭാവത്തില്‍, സമതുലിതാവസ്ഥയില്‍ സ്വയം അഭിരമിക്കൂ.

ചൂടില്‍ നിന്നും അഗ്നിയെ വേര്‍തിരിക്കാനാകില്ല. താമരപ്പൂവില്‍ നിന്നും സുഗന്ധം മാറ്റാനാകില്ല. കണ്‍മഷിയില്‍നിന്നും കറുപ്പോ മഞ്ഞില്‍നിന്നു വെളുപ്പോ എടുത്തുകളയാന്‍ കഴിയില്ല. കരിമ്പിന്‍തണ്ടില്‍ നിന്നും മധുരം മാറ്റാനും തിളക്കമുള്ള വസ്തുവില്‍ നിന്ന്‌ പ്രകാശത്തെ മാറ്റാനും സാദ്ധ്യമല്ല. അതുപോലെ ബോധത്തില്‍ നിന്നും വിഭിന്നമല്ല അനുഭവം.

സമുദ്രത്തില്‍ നിന്നും അലകള്‍ വിഭിന്നമല്ലാത്തതുപോലെ ലോകങ്ങള്‍, പ്രപഞ്ചങ്ങള്‍, ഒന്നും ബോധത്തില്‍ നിന്നും വിഭിന്നങ്ങളല്ല. അനുഭവം ബോധത്തില്‍ നിന്നും ഭിന്നമല്ല. അഹംകാരം അനുഭവത്തില്‍ നിന്നും ഭിന്നമല്ല. ജീവന്‍ അഹംകാരത്തില്‍ നിന്നും ഭിന്നമല്ല. മനസ്സ്‌ ജീവനില്‍ നിന്നും ഭിന്നമല്ല. ഇന്ദ്രിയങ്ങള്‍ മനസ്സില്‍ നിന്നുമാണ്‌ ഉണ്ടായത്‌.. ദേഹമോ ഇന്ദ്രിയങ്ങളില്‍ നിന്നും ഭിന്നവുമല്ല. ലോകം ദേഹത്തില്‍ നിന്നും ഭിന്നമല്ല. ലോകമല്ലാതെ മറ്റൊന്നും ഇല്ലല്ലോ.

പരസ്പര ബന്ധുതയില്‍ നിലകൊള്ളുന്ന ഈ ആപേക്ഷികവൈവിധ്യങ്ങള്‍ എക്കാലവും ഉണ്ടായിട്ടുണ്ട്‌. എന്നാല്‍ അവയുടെ ചലനം ആരും തുടങ്ങിവച്ചതല്ല. അത്‌ ഏറെക്കാലമായിട്ടുള്ളതാണോ അതോ കുറഞ്ഞൊരു കാലമായിട്ടുള്ളതാണോ എന്ന്‌ നമുക്ക്‌ നിശ്ചയിക്കാനാകില്ല. വാസ്തവമെന്താണെന്നുവച്ചാല്‍, ഇതെല്ലാം ആത്മാവ്‌ സ്വയം അനന്തതയെ അനുഭവിക്കുന്നതല്ലാതെ മറ്റൊന്നുമല്ല എന്നതാണ്‌. നിശ്ശൂന്യതയില്‍ ശൂന്യതയുണ്ട്‌. ബ്രഹ്മത്തില്‍ ബ്രഹ്മം വ്യാപരിച്ചിരിക്കുന്നു. സത്യം സത്യത്തില്‍ പ്രഭപരത്തി നില്‍ക്കുന്നു. പൂര്‍ണതയെ പൂര്‍ണത സംപൂര്‍ണമാക്കുന്നു.

ജ്ഞാനി ഇഹലോകത്തില്‍ കഴിയുമ്പോഴും ഒന്നും ‘ചെയ്യുന്നില്ല’. ഒന്നിനായും ആഗ്രഹിക്കുന്നുമില്ല. രാമാ, ആകാശംപോലുള്ള നിര്‍മലതയില്‍ കഴിയുമ്പോഴും ബാഹ്യമായി ഉചിതകര്‍മങ്ങില്‍ ഏര്‍പ്പെടുക. വിഷാദമോ അമിതാഹ്ലാദമോ ഉണ്ടാകാനിടയുള്ള അവസരങ്ങളില്‍ വെറുമൊരു മരക്കഷണംപോലെ, അചഞ്ചലനായിരിക്കുക.

തന്നെ കൊല്ലാന്‍ തുനിയുന്നവനെപ്പോലും സുഹൃത്താക്കാന്‍ കഴിയുന്നവനാണ്‌ സത്യദര്‍ശി. അങ്ങനെ ഇഷ്ടാനിഷ്ടങ്ങളെ (രാഗദ്വേഷങ്ങളെ) വെല്ലാന്‍ കഴിയാത്ത ആരും നമ്മുടെ ആദരവര്‍ഹിക്കുന്നില്ല. അഹംകാരപരമോ ആശാപ്രോക്തമോ ആയ കര്‍മങ്ങളില്‍നിന്നും മുക്തനായി, ഒന്നിനോടും ആസക്തിയില്ലാത്തവനായി കഴിയുന്നവനാണ്‌ ജീവന്മുക്തന്‍.. അവന്‍ ലോകത്തെ നശിപ്പിച്ചാല്‍ പോലും അവനെ ആ കര്‍മം ബാധിക്കുകയില്ല. അവനില്‍ ആശാധാരണകള്‍ ഇല്ലാതായിരിക്കുന്നു. വാസനകള്‍ ഉറവ വറ്റിയൊടുങ്ങിയിരിക്കുന്നു. എല്ലാമനോപാധികളും ബന്ധനങ്ങളും ഒഴിഞ്ഞു പോയിരിക്കുന്നു. എണ്ണയില്ലാതെതന്നെ ഭംഗിയായി എരിഞ്ഞുകത്തി പ്രഭചൊരിയുന്ന വിളക്കെന്നപോലെ സ്വയംപ്രഭനാണയാള്‍.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനിലിരുന്ന്‌ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തി; പഹൽഗാം ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി എൻഐഎ കുറ്റപത്രം

Kerala

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Entertainment

അന്ന് ആ കാറിൽ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം;അന്ന് തുടങ്ങിയതാണ് അമ്മയുടെ വീഴ്‌ച്ച;ഭാഗ്യലക്ഷ്മി

Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

Kerala

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

പുതിയ വാര്‍ത്തകള്‍

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.