Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജസ്ഥാന്‍ രാഷ്‌ട്രീയത്തിലെ മങ്ങാത്ത രാജസ്വാധീനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2013, 10:04 pm IST
inIndia

ഇന്ത്യയ്‌ക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോള്‍ സമ്പന്നമായ 19 നാട്ടുരാജ്യങ്ങള്‍ രജപുത്താന റീജീയണിന്റെ ഭാഗമായിട്ടുണ്ടായിരുന്നു. രാജസ്ഥാനും രാജാക്കന്‍മാരുമായിട്ടുള്ള ബന്ധത്തിന്റെ അന്ത്യമായിരുന്നില്ല ജനാധിപത്യ ഭരണത്തിന്റെ ആരംഭം. മറിച്ച്‌ ഭരണത്തില്‍ പലപ്പോഴും ഭരണാധികാരികളായെത്തിയത്‌ പഴയ രാജാക്കന്‍മാരും റാണിമാരുമായിരുന്നു. ജനമനസ്സുകളിലെ രാജാക്കന്‍മാരുടെ സ്വാധീനം രാഷ്‌ട്രീയ പാര്‍ട്ടികളെ പലപ്പോഴും സഹായിച്ചിട്ടുണ്ട്‌. ആറുപതിറ്റാണ്ടുകള്‍ക്കു ശേഷവും തെരഞ്ഞെടുപ്പിലെ രാജസാന്നിധ്യത്തിന്‌ രാജസ്ഥാനില്‍ കുറവില്ല.

ബിജെപി ടിക്കറ്റില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മത്സരിക്കുന്നത്‌ ഇത്തവണ ഒമ്പതു രാജകുടുംബാംഗങ്ങളാണ്‌. മുന്‍മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന പ്രസിഡന്റുമായ വസുന്ധര രാജെ സിന്ധ്യ തന്നെയാണ്‌ വോട്ടര്‍മാരെ ആകര്‍ഷിക്കുന്ന പ്രധാന രാജകുടുംബാംഗം. ഗ്വാളിയോര്‍ രാജമാതാ വിജയരാജ സിന്ധ്യയുടെ മകളായ വസുന്ധര രാജസിന്ധ്യ രാജസ്ഥാനിലേക്കെത്തുന്നത്‌ ധോല്‍പൂര്‍ രാജാവിന്റെ റാണിയായിട്ടായിരുന്നു. പിന്നീട്‌ എണ്‍പതുകള്‍ മുതല്‍ നിയമസഭയിലേക്കും ലോക്സഭയിലേക്കും പലവട്ടം ജയിച്ചു കയറിയിട്ടുണ്ട്‌ രാജസ്ഥാന്‍ സ്വീകരിച്ച മരുമകള്‍. വസുന്ധരയ്‌ക്കു പുറമേ ജയ്‌പൂര്‍ രാജകുമാരി ദിയാ രാജകുമാരിയും ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നുണ്ട്‌. സവായ്‌ മാധവ്പൂരില്‍ മീണ സമുദായ നേതാവും മുന്‍ മന്ത്രിയുമായ കിരോടിലാല്‍ മീണയുമായാണ്‌ ദിയാ രാജകുമാരി മത്സരിക്കുന്നത്‌. ബിക്കാനീറില്‍ സിന്ധി രാജകുമാരിയും ബിജോലി നിയോജക മണ്ഡലത്തില്‍ കീര്‍ത്തി രാജകുമാരിയും ബിജെപി സ്ഥാനാര്‍ത്ഥികളാണ്‌. കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥികളായി മൂന്നു രാജകുടുംബാംഗങ്ങളും മത്സരിക്കുന്നുണ്ട്‌. ഇതിനു പുറമേ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി രണ്ടു പേരും മത്സരിക്കുന്നു.

കോണ്‍ഗ്രസ്‌ നേതാവും കേന്ദ്ര സാംസ്ക്കാരിക മന്ത്രിയുമായ ചന്ദ്രേഷ്കുമാരി കടോച്‌ ഉള്‍പ്പെടെയുള്ള നിരവധി ദേശീയ നേതാക്കളും രാജകുടുംബാംഗങ്ങളായി തെരഞ്ഞെടുപ്പ്‌ പ്രചാരണ രംഗത്ത്‌ സജീവമായുണ്ട്‌. വസുന്ധര രാജ സിന്ധ്യയുടെ മകനും എംപിയുമായ ദുഷ്യന്ത്‌ സിങ്‌, മുന്‍കേന്ദ്രമന്ത്രിയും ബിജെപി ദേശീയ നേതാവുമായ ജസ്വന്ത്‌ സിങ്‌, മകനും എംപിയുമായിരുന്ന മാനവേന്ദ്രസിങ്‌ തുടങ്ങിയവരും രാഷ്‌ട്രീയ രംഗത്ത്‌ സജീവമായുള്ള രാജസ്ഥാനിലെ രാജകുടുംബാംഗങ്ങളാണ്‌. മിര്‍ദ രാജകുടുംബാംഗത്തിലെ അംഗങ്ങളും പെയിലറ്റ്‌ കുടുംബത്തിലെ സച്ചിന്‍ പെയിലറ്റും മഡേര്‍ന കുടുംബവും എല്ലാം ഇന്നും സജീവമായി രാഷ്‌ട്രീയ ഇടപെടലുകള്‍ നടത്തുന്നവരാണ്‌. പുതിയ നിയമസഭ അധികാരത്തിലെത്തുമ്പോള്‍ ചുരുങ്ങിയത്‌ പത്തു പേരെങ്കിലും രാജകുടുംബാംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുമെന്ന്‌ ഉറപ്പാണ്‌. ജനപ്രിയതയും പ്രൗഢിയും ഇനിയും മങ്ങിയിട്ടില്ലാത്ത രാജസ്ഥാനിലെ രാജകുടുംബാംഗങ്ങളുടെ പ്രസക്തി ഒരിക്കലും ഇല്ലാതാകില്ലെന്ന്‌ രാഷ്‌ട്രീയ നിരീക്ഷകരും പറയുന്നു. 1967ല്‍ ജനസംഘവുമായി ചേര്‍ന്ന്‌ രാജമാതാ ഗായത്രീ ദേവിയുടെ നേതൃത്വത്തില്‍ നാലര പതിറ്റാണ്ടുമുമ്പ്‌ സ്വതന്ത്രതാ പാര്‍ട്ടി നടത്തിയ മുന്നേറ്റം ജനങ്ങള്‍ക്കിടയിലെ രാജസ്വാധീനത്തിന്റെ പ്രകടമായ ഉദാഹരണമായിരുന്നു. ഇന്നു വസുന്ധര രാജെ സിന്ധ്യയുടെ രാജപാരമ്പര്യവും ഭാരതീയ ജനതാ പാര്‍ട്ടിയുടെ ശക്തമായ അടിത്തറയും രാജസ്ഥാനില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെയുള്ള വിജയം സമ്മാനിക്കുമെന്നാണ്‌ ബിജെപി പ്രതീക്ഷിക്കുന്നത്‌. 2003ല്‍ നേടിയതു പോലെയുള്ള മുന്നേറ്റം ബിജെപി നടത്താനുള്ള സാധ്യതകളാണ്‌ എല്ലാ കേന്ദ്രങ്ങളും ഒരുപോലെ പ്രവചിക്കുന്നതും.

എസ്‌. സന്ദീപ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു
Samskriti

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

Samskriti

അമ്മയുടെ വാത്സല്യവും കരുതലും

Samskriti

നമാമി രാമം 24: വിശേഷണമാല, വീര്യജ്വാല

Samskriti

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

പുതിയ വാര്‍ത്തകള്‍

കേരളം ബില്‍ ഇന്ന് ലോക് സഭയില്‍; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബില്‍ അവതരിപ്പിക്കും

ആരോപണങ്ങൾക്ക് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചന! ബ്രിജ് ഭൂഷണിനെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയപ്രേരിതവുമെന്ന് കോടതി

അവധി ദിവസത്തിൽ കസ്റ്റഡിയിലെടുത്ത ടി.ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു: ആഭ്യന്തര വകുപ്പിന്റെ ഗൂഢാലോചന തെളിയുന്നു

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.