റോസാ ചെടിയെ ജീവിതത്തോടുപമിക്കൂ. അത് മുഴുവന്‍ മുള്ളുകളല്ലേ? റോസാപുഷ്പം ദിവ്യപ്രേമത്തിന്റെ പ്രതീകമാണ്. അതിന്റെ സൗന്ദര്യവും സുഗന്ധവും ദിവ്യമാണ്. മുള്ളുകള്‍ അഹങ്കാരം മാത്രമാണ്. നോക്കൂ, ഒരു ചെറിയ മുള്ളുപോലും കാലില്‍ തറച്ചാല്‍ അത് വേദനിപ്പിക്കുന്നു. എന്തുകൊണ്ട്? അഹങ്കാരം വേദനിപ്പിക്കുന്നു. പ്രേമം ദുഃഖിപ്പിക്കുന്നില്ല. അഹങ്കാരം നിന്റെ യഥാര്‍ത്ഥ സ്വഭാവമല്ല. ഒരു തോട്ടക്കാരനാകൂ. നിന്റെ തന്നെ ഒരു റോസാച്ചെടി സ്നേഹപൂര്‍വ്വം വളര്‍ത്തി പരിപാലിക്കൂ. പുഷ്ടിയോടെ വരാന്‍ അതിനെ ശുദ്ധജലത്തില്‍ നനയ്ക്കുക. റോസാപുഷ്പം വിടരുമ്പോള്‍ അതിനെ എന്റെ പാദത്തില്‍ സമര്‍പ്പിക്കുക. യഥാര്‍ത്ഥ പ്രേമത്തോടെ സമര്‍പ്പിക്കുന്ന എന്തുവസ്തുവും ഞാന്‍ സ്വീകരിച്ചിരിക്കും. നമ്മുടെ പരസ്പര സ്നേഹമാണ് നമ്മെ പരസ്പരം ബന്ധിപ്പിക്കുന്നത്. പ്രേമം സൂക്ഷിക്കാനുള്ളതല്ല, കൊടുക്കാനുള്ളതാണ്. അതുകൊണ്ട് സ്നേഹം ആവോളം കൊടുത്ത്, പതിന്മടങ്ങ് സ്നേഹം തിരിച്ച് സ്വീകരിക്കൂ.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: