Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭൂതകാലത്തിന്റെ നിഴല്‍ (നോവല്‍ 12)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2013, 11:20 pm IST
in Samskriti

സോമയാഗം നടത്തിക്കൊടുക്കാന്‍ പറ്റില്ല എന്നു പറയുന്നത് കാത്തുനില്‍ക്കുകയായിരുന്നു അഗ്നിദത്തന്‍ നമ്പൂതിരിയും സുഹൃത്തുക്കളും. ചൊമാരിയും യജ്ഞപുരത്തുള്ളവരും വിശ്വസിയ്‌ക്കാന്‍ പറ്റാത്തവരാണെന്നും മറ്റും ഉറക്കെ പറയാന്‍ ഉള്ള അവസരങ്ങളെല്ലാം അവര്‍ ആഘോഷിയ്‌ക്കുകയായിരുന്നു. ‘മകന് മേലേടത്തെ യാഗത്തിന് അധ്വര്യു ആകാന്‍ ക്ഷണം കിട്ടിയപ്പോള്‍ താന്നിയിലെ സോമയാഗം നടത്തിക്കൊടുക്കാം എന്ന വാക്ക് മാറ്റി. മകന് അധ്വര്യുവാകാന്‍ തരായാല്‍ സോമയാഗം മുടക്കുന്ന ചൊമാരി സ്വാര്‍ത്ഥിയും നെറികെട്ടവനും അധര്‍മ്മത്തിന്റെ പണിയാളുമാണ്. അങ്ങിനെ ഒരാള്‍ വിചാരിച്ചാല്‍ താന്നിയിലെ സോമയാഗം മുടക്കാന്‍ കഴിയില്ല.  യജ്ഞപുരം ഗ്രാമക്കാരനായ കൃഷ്ണന്റെ സോമയാഗം ഊരുഗ്രാമക്കാര് ഗംഭീരമായി നടത്തും.’ എന്ന് വെല്ലുവിളിയായി പറയുകയും ചെയ്തുവത്രേ.

ആ വെല്ലുവിളി ഗ്രാമങ്ങള്‍ തമ്മിലുള്ള പോരിന് പുതിയ യുദ്ധമുഖങ്ങള്‍ തുറന്നുകൊടുത്തു. പോര് തുടങ്ങിയാല്‍ അതില്‍ അധര്‍മ്മം കടന്നു വരാതിരിയ്‌ക്കാന്‍ പ്രയാസമുണ്ട്. മഹാഭാരതയുദ്ധത്തില്‍ ധര്‍മ്മപുത്രര്‍ക്കുകൂടി അധര്‍മ്മക്കറ പറ്റിയിട്ടുണ്ട്. വൈദികന്‍, കുന്നം ഓതിയ്‌ക്കന്‍, ദ്വിവേദി, തുടങ്ങിയുള്ളവര്‍ക്കെല്ലാം ഒരു പക്ഷേ കൃഷ്ണനൊഴിച്ചുള്ള യജ്ഞപുരം ഗ്രാമക്കാര്‍ക്കെല്ലാം തന്നെ അഗ്നിദത്തന്‍ നമ്പൂതിരിയുടെ അനാവശ്യമായ ഇടപെടലുകളും വര്‍ത്തമാനങ്ങളും അസ്വസ്ഥത വളര്‍ത്തി. വാരങ്ങളിലും വിശേഷങ്ങളിലും സ്പര്‍ദ്ധ വളര്‍ത്തുന്ന വാര്‍ത്തകള്‍ നൂലാമാലയായി വളര്‍ന്നുകൊണ്ടേ ഇരുന്നു.

ചൊമാരിയുടെ ധാര്‍മ്മികനാണ് എന്ന പൊള്ളത്തരം ഈ കളിയില്‍ പൊളിയും എന്ന് അഗ്നിദത്തന്‍ നമ്പൂതിരിയുടെ അനുയായികളിലാരോ അഷ്ടമിവാരത്തിന്റെ അന്ന് പറഞ്ഞുവത്രേ. അതിന് സ്വതേത്തന്നെ ശുണ്ഠിക്കാരനായ മൂത്തേടം കൂറേ കടന്നു പറഞ്ഞു. ഒരു ചൊമാരിയുടെ പൊള്ളത്തരം പുറത്തായാല്‍ ലോകം അവസാനിയ്‌ക്കുകയൊന്നും ഇല്ല. പറയുന്നവര്‍ക്കോ പ്രതികരിയ്‌ക്കുന്നവര്‍ക്കോ അതാലോചിയ്‌ക്കേണ്ട കാര്യമില്ല എന്നതാണ് കഷ്ടം. വാക്കുകളും മറുവാക്കുകളുമായി സ്പര്‍ദ്ധ വളര്‍ന്നുകൊണ്ടേ ഇരുന്നു. മത്സരത്തിന് ആരും വെള്ളമൊഴിയ്‌ക്കുയോ വളം ചേര്‍ക്കുയോ വേണ്ടതില്ല. അത് സാഹചര്യങ്ങളില്‍നിന്ന് വേണ്ടതെല്ലാം സമ്പാദിച്ച് വളരും. ഒരിയ്‌ക്കല്‍ മുളച്ചാല്‍ വേരറ്റുപോകാത്ത ഒരസുരവിത്താണ് മത്സരം. മത്സരം രണ്ടു സമൂഹങ്ങള്‍ തമ്മിലാകുമ്പോള്‍ സമൂഹത്തില്‍ പെട്ട വ്യക്തിയ്‌ക്ക് ഒഴിഞ്ഞുനില്‍ക്കാന്‍ പറ്റത്ത അവസ്ഥവരും. മത്സരത്തിന്റെ ലക്ഷ്യം തന്നെ താനായതുകൊണ്ട് ക്രമേണ യുദ്ധത്തില്‍ ഒരു പക്ഷത്തിന്റെ കൊടിക്കൂറയായി മാറേണ്ടി വന്നു. കൊടിക്കൂറ വിചാരിച്ചാല്‍ പാറാതിരിയ്‌ക്കാന്‍ പറ്റില്ല. യുദ്ധത്തില്‍ ചെന്നു പെടുന്നത് മനപ്പൂര്‍വ്വമോ അല്ലാതെയോ ആകാം. പക്ഷേ ഒരു പ്രാവശ്യം ചെന്നുപെട്ടാല്‍ അമ്പെയ്യാതിരിയ്‌ക്കാനും കൊള്ളാതിരിയ്‌ക്കാനും വിഷമമാണ്. താന്നി കൃഷ്ണന്റെ സോമയാഗം ചൊമാരിയേയും ശിങ്കിടികളേയും തൊടീയ്‌ക്കാതെ അതികേമമായി നടത്തും എന്ന് അഗ്നിദത്തന്‍ നമ്പൂതിരി പ്രതിജ്ഞയെടുത്തുവത്രേ. പരിപാവനമായ ഒരാരാധനാക്രമമാണ് യജ്ഞം. ഒരു വിഭാഗത്തെ താഴ്‌ത്തിക്കെട്ടാനോ എതിര്‍ക്കാനോ ആകുന്നത് പരിതാപകരമാണ്. അത് ഊരുഗ്രാമക്കാരുടെ എതിര്‍പ്പിനെ പ്രതിരോധിയക്കുന്ന യജ്ഞപുരത്തെ പ്രധാനികളും വിചാരിച്ചില്ല എന്നതാണ് സത്യം. എതിരാളികള്‍ക്ക് പറ്റുന്ന അബദ്ധങ്ങള്‍ ആഘോഷിയ്‌ക്കാനും തങ്ങള്‍ക്കു പറ്റുന്നവയ്‌ക്ക് എതിരാളികളെ പഴിയ്‌ക്കാനും രണ്ടുകൂട്ടരും പിന്നിലായിരുന്നില്ല. യജ്ഞം നടത്തുന്നവരെല്ലാം അല്‍പ്പരസക്കാരും കീറാമുട്ടിപോലെ മത്സരം ഉള്ളില്‍ കൊണ്ടു നടക്കുന്നവരും ആണെന്നുവരെ തോന്നിപ്പോകുന്നു. പണ്ട് ദക്ഷപ്രജാപതിയും മഹാദേവനും ഒരു യജ്ഞത്തിന്റെ പേരില്‍ വലിയ കോലാഹലങ്ങള്‍ നടന്നു എന്നു പുരാണങ്ങള്‍ പറയുന്നു. അതിന്റെ തുടര്‍ച്ചകളാണോ ആവോ ഈ മത്സരങ്ങള്‍?

അഗ്നിദത്തന്‍ നമ്പൂതിരിയും മറ്റും ഘോഷിച്ചു നടത്താനിരുന്ന താന്നിയിലെ കൃഷ്ണന്റെ സോമയാഗം മുടങ്ങി. മേലേടത്തെ അതിരാത്രത്തിന് പ്രധാനമായ സുത്യം നടക്കുന്ന ദിവസം തന്നെ കൃഷ്ണന്റെ സോമയാഗത്തിനും സുത്യം നടത്തണം എന്ന വാശിയിലായിരുന്നു മത്സരങ്കൊണ്ട് വെഞ്ചാമരം വീശുകയും, ആലവട്ടം പിടിയ്‌ക്കുകയും ചെയ്തുകൊടുക്കുന്ന അനുയായികളുള്ള അഗ്നിദത്തന്‍ നമ്പൂതിരി. അതിനാല്‍ ആ പക്ഷത്തില്‍ ആദ്യം നടത്താതെ അവസാനത്തേയ്‌ക്കു വച്ചു. അത് തുടങ്ങേണ്ട അന്ന് വെളുപ്പാന്‍ കാലത്ത് താന്നിയിലെ വയസ്സായ ഒരു മുത്തശ്ശി പ്രത്യേക കാരണം ഒന്നും ഇല്ലാതെ ശകുനപ്പിഴയായി പെട്ടന്ന് മരിച്ചു. അങ്ങിനെ ആദ്യപക്ഷത്തില്‍ പറ്റിയില്ല. അടുത്ത പക്ഷത്തില്‍ പ്രതീക്ഷിച്ച പോലെ പെറ്റപുല വന്നു. എന്നാലും രണ്ടാമത്തെ പക്ഷത്തില്‍ അവസാനം വെച്ച് ഒരു സന്ദര്‍ഭം ഉണ്ടായിരുന്നു. അപ്പോഴേയ്‌ക്ക് കൃഷ്ണന്റെ പത്‌നിയ്‌ക്ക് ശാപത്തിന്റെ ബാക്കിപോലെ മാസമുറ വന്നുപെട്ടു.

(തുടരും)

കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനിലിരുന്ന്‌ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തി; പഹൽഗാം ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി എൻഐഎ കുറ്റപത്രം

Kerala

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Entertainment

അന്ന് ആ കാറിൽ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം;അന്ന് തുടങ്ങിയതാണ് അമ്മയുടെ വീഴ്‌ച്ച;ഭാഗ്യലക്ഷ്മി

Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

Kerala

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

പുതിയ വാര്‍ത്തകള്‍

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.