നാലാമത്തെ കോട്ട കരിമലയാണ്. ഇവിടെ ആധിപത്യം കൊച്ചുകടുത്ത സ്വാമിക്കാണ്. ഈ മലയില്‍ കരിമണ്‍ ഭഗവതി എന്നൊരു ദേവിയുടെ വാസമുണ്ട്. വനദുര്ഗ്ഗാഭാവത്തില് ഈ ദേവിയെ ആരാധിച്ചുവേണം യാത്ര തുടരാന്‍, കോട്ടപ്പടിയില്‍ മുന്‍വിവരിച്ച പോലെ നാളീകേര ബലിയും വെടിവഴിപാടും കര്‍പ്പൂര ദീപവും വഴിപാടു നടത്തുക. ഇവിടെ ഒരു കിണറും കുളവും ഉണ്ട്. ഏതുകാലത്തും വറ്റാത്ത അത്ഭുതം പേറുന്ന കിണറും ആരാധ്യമാണ്. ഇവിടെ മലര്തൂവുകയും ഭിക്ഷക്കാര്‍ക്ക് ദാനധര്‍മങ്ങള്‍ നടത്തുകയും വേണം. ഈ കോട്ട കഴിഞ്ഞുള്ള പുതുശ്ശേരി കാറ്റിന്കരയിലും കരിമല അടിവാരത്തിലും അത്യാവശ്യമായ കെട്ടിറക്കി കാണാറുണ്ടായിരുന്നു. കെട്ടിറക്കിതങ്ങുന്നതിന് വിരിവയ്ക്കുക എന്നാണ് പറയാറ്. അഞ്ചാമത്തെ കോട്ട ശബരിപീഠമാണ്. ശബരി ദുര്‍ഗ എന്ന ദേവിക്കാണ് ഇവിടെ പ്രാമുഖ്യം. നാളീകേരബലിയും കര്‍പ്പൂര ദീപവും വഴിപാടായി നടത്തണം. അവര്‍ ദുര്‍ഗ്ഗാ മന്ത്രം പ്രസിദ്ധമായ ഒരു ഉപാസനാമന്ത്രമാണ്. പൗരാണികകാലത്ത് താപസ്സരും ശബരിപീഠപരിസരത്ത് മന്ത്രം ജപിച്ച് തപസ്സിരുന്നതിന്റെ അടയാളങ്ങള്‍ ഉണ്ട്. ആറാമത്തെ കോട്ട ശരംകുത്തിയാല്ത്തറയാണ്. ഇവിടെ ഭൂതനാഥന്‍ അസ്ത്രദേവനാണ്. ഇവിടുത്തെ പ്രധാനവഴിപാട് ഗദ, ശരം എന്നിവയും കേരബലിയും കര്പ്പൂരദീപവുമാണ്. ഏഴാമത്തെ കോട്ട തൃപ്പടി തന്നെ. ഇവിടെ കാവല്ക്കാര് വലതുഭാഗത്ത് കറുപ്പസ്വാമിയും ഇടതുഭാഗത്ത് കടത്തസ്വാമിയും ആണ്. ഇരുവര്‍ക്കും കാണിക്ക നാളികേരബലി ഇവ നടത്തിയിട്ടുവേണം ഏഴാമത്തെ കോട്ടകടക്കുവാന്.
വി. സജീവ് ശാസ്താരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: