Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കായികപ്രതിഭകള്‍ക്ക്‌ അഭിനന്ദനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2013, 08:51 pm IST
in Vicharam

ഒരു സ്കൂള്‍കായികമേളക്ക്‌ കൂടി തിരശീല വീണു. ആതിഥേയരായ എറണാകുളം കിരീടം തിരിച്ചുപിടിക്കുന്നതിന്‌ സാക്ഷ്യംവഹിച്ചുകൊണ്ടാണ്‌ മേളക്ക്‌ കൊടിയിറങ്ങിയത്‌. ഒന്‍പതാം തവണയാണ്‌ എറണാകുളം ചാംപ്യന്‍മാരാകുന്നത്‌. നിലവില്‍ ചാംപ്യന്‍മാരായ പാലക്കാടാണ്‌ രണ്ടാമത്‌. സ്കൂള്‍ തലത്തില്‍ കോതമംഗലം സെന്റ്‌ ജോര്‍ജ്്‌ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി. ഇത്‌ ഏഴാം തവണയാണ്‌ സെന്റ്‌ ജോര്‍ജ്‌ കിരീടം നേടുന്നത്‌.

കോതമംഗലത്തു നിന്നുള്ള മാര്‍ ബേസില്‍ സ്കൂള്‍ 80 പോയിന്റോടെ രണ്ടാം സ്ഥാനത്തുമെത്തി.ഭാവിവാഗ്ദാനങ്ങളെ വാര്‍ത്തെടുക്കുന്ന കായിക കൗമാര മാമാങ്കമായ മേളയില്‍ ഇത്തവണ പ്രതീക്ഷ നല്‍കുന്ന പ്രതിഭകളുടെ മിന്നലാട്ടവും കണ്ടു. പി.യു ചിത്ര, ജിസ്ന മാത്യു, ബിബിന്‍ ജോര്‍ജ്‌, എ.ജി. രഖില്‍ എന്നിവര്‍ ട്രിപ്പിള്‍ സ്വര്‍ണ്ണവുമായി ട്രാക്ക്‌ വാണു. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ എച്ച്‌എസ്‌എസിലെ കെ.എസ്‌. അനന്തു, ജൂനിയര്‍ പെണ്‍കുട്ടികളില്‍ റെക്കോര്‍ഡ്‌ ഡബിള്‍ നേടിയ നെല്ലിപ്പൊയില്‍ സെന്റ്‌ ജോണ്‍സ്‌ എച്ച്‌എസ്‌എസിലെ ആതിര. കെ.ആര്‍, അഞ്ജലി വി.ഡി. തുടങ്ങിയവര്‍ ഈ മേളയുടെ മണിമുത്തുകളാണ്‌.

മികച്ചരീതിയില്‍ മേള സംഘടിപ്പിക്കാനായതില്‍ സംഘാടകര്‍ക്ക്‌ അഭിമാനിക്കം. കാര്യമായ കുറ്റങ്ങളോ കുറവുകളോ ഇല്ലാത്ത മേളയായിരുന്നു എറണാകുളത്തേത്‌. പ്രത്യേകിച്ച്‌ സമയനിഷ്ഠയുടെ കാര്യത്തില്‍ മാതൃകയായിരുന്നു. കൃത്യസമയത്ത്‌ ആരംഭിക്കാനും അവസാനിപ്പിക്കാനും കഴിഞ്ഞു. കേരളത്തിന്‌ ദേശീയ തലത്തില്‍ കായികരംഗത്ത്‌ വിലാസം ഉണ്ടാക്കിക്കൊടുക്കുന്നതില്‍ സ്ക്കൂള്‍ കായിക മേളക്ക്‌ വലിയ പങ്കാണുള്ളത്‌. ദേശീയ സ്ക്കൂള്‍ കായികമേളയില്‍ തുടര്‍ച്ചയായി പതിനഞ്ചാം തവണയും കിരീടം ചൂടിനില്‍ക്കുന്നത്‌ കേരളമായതുമാത്രമല്ല കാരണം. പി ടി ഉഷ ഉള്‍പ്പെടെ രാജ്യത്തിനുവേണ്ടി ലോകവേദികളില്‍ കിരീടമണിഞ്ഞ കായിക പ്രതിഭകളെ കണ്ടെത്തിയത്‌ സ്ക്കൂള്‍ കായികമേളയായിരുന്നു എന്നതാണ്‌ പ്രധാനം.

തിരുവനന്തപുരത്ത്‌ നടന്ന കഴിഞ്ഞ കായികമേളയില്‍ അനാരോഗ്യകരമായ ചില പ്രവണതകള്‍ കടന്നുവന്നിരിക്കുന്നു. മൂന്ന്‌ മത്സരാര്‍ത്ഥികള്‍ക്ക്‌ അയോഗ്യത കല്‍പിക്കപ്പെട്ടിരുന്നു. പ്രായപരിധി സംബന്ധിച്ച പരാതികളെ തുടര്‍ന്ന്‌ മെഡിക്കല്‍ ബോര്‍ഡ്‌ നടത്തിയ പരിശോധനക്കൊടുവിലാണ്‍്‌ അയോഗ്യത കല്‍പ്പിച്ചത്‌. ഇവിടെ അതൊന്നും ഉണ്ടായില്ല. പങ്കെടുത്തവര്‍ക്കെല്ലാം എറണാകുളം മേള നല്ലൊരു അനുഭവമായിരിക്കും. പരാതി നന്നേ കുറവായിരുന്നു. സംഘാടകമികവിലും മുന്നിട്ടുനിന്നു എന്നുതന്നെ പറയാം. അടുത്തമേള ഇതിലും മികച്ചതാക്കാനുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കാം. വിവിധ ഇനങ്ങളില്‍ കടുത്ത മത്സരം കാഴ്ചവച്ച്‌ അംഗീകാരം നേടിയവരും ആവേശം വിടാതെ മത്സരത്തില്‍ പങ്കെടുത്തവരും അഭിനന്ദനം അര്‍ഹിക്കുന്നവരാണ്‌. നേരിയ വ്യത്യാസത്തിന്‌ മെഡല്‍ നഷ്ടപ്പെട്ടവര്‍ നിരവധിയാണ്‌. അവര്‍ക്ക്‌ ഒന്നുറപ്പിക്കാം. ഇത്‌ അവസാനത്തെ ഊഴമല്ല. കൂടുതല്‍ ചിട്ടയോടെ മുന്നൊരുക്കത്തോടെ മനക്കരുത്തുമായി അടുത്ത മത്സരം നല്ലൊരു അവസരമാക്കുമെന്ന്‌ ദൃഢപ്രതിജ്ഞയെടുക്കാം.

കായിക മികവിന്‌ നമ്മുടെ കൗമാരങ്ങള്‍ക്ക്‌ പ്രേരണയും പ്രോത്സാഹനവും ലഭിക്കാത്ത കുറവേയുള്ളു. സാഹചര്യങ്ങളും സൗകര്യങ്ങളും ഒത്തുവന്നാല്‍ മറ്റ്‌ ഏത്‌ സംസ്ഥാനത്തെ ചെറുപ്പക്കാരെക്കാളും മികവ്‌ പ്രകടിപ്പിക്കാന്‍ കഴിയുമെന്നതിന്‌ നിരവധി ഉദാഹരണങ്ങള്‍ നിരത്താനാകും. പൊതുവെ കായികപ്രതിഭകളെ കണ്ടെത്തുന്നതിനും അവര്‍ക്ക്‌ പ്രോത്സാഹനം നല്‍കുന്നതിനും വിദ്യാഭ്യാസമേഖലയിലായാലും മറ്റ്‌ ഭരണരംഗത്തായാലും ഒരു മെല്ലെപ്പോക്കുണ്ടെന്നു കണ്ടെത്താന്‍ കഴിയും. എന്നാല്‍ ഗ്രാമപ്രദേശങ്ങളിലെ കുരുന്നുകളെ പ്രോത്സാഹിപ്പിക്കാന്‍ പ്രതീക്ഷ ഉളവാക്കുന്ന നേരിയ ശ്രമങ്ങളെങ്കിലും നടക്കുന്നത്‌ അഭിമാനാര്‍ഹമാണ്‌. ഒളിംപിക്സില്‍ പി.ടി. ഉഷ നേടിയ മികവ്‌ രാജ്യത്താകമാനം ഈ രംഗത്ത്‌ ഉത്തേജനം പകര്‍ന്നിട്ടുണ്ട്‌. ഉഷതന്നെ പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ നടത്തികൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷ ഉണര്‍ത്തുന്നവയാണ്‌. സ്ക്കൂള്‍ കായികമേളയില്‍ ഒരുപാട്‌ പുതിയ റിക്കാര്‍ഡ്‌ സൃഷ്ടിച്ചിട്ടുണ്ട്‌. അവര്‍ക്കെല്ലാം കൂടുതല്‍ അംഗീകാരവും പ്രത്സാഹനവും വേണം. അതോടൊപ്പം കായികരംഗത്തെ അഭിരുചിയും ആത്മാര്‍ത്ഥതയും കണ്ടെത്തി അത്തരക്കാരെ വളര്‍ത്തിയെടുക്കാനുള്ള ശ്രദ്ധയും ശ്രമവും വേണം. അതുണ്ടായാല്‍ കേരളം ഇന്ത്യക്കാകെ മാതൃകയാകുന്ന അവസ്ഥ സൃഷ്ടിക്കാനാകുമെന്ന്‌ നമുക്ക്‌ ഉറപ്പിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

India

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

Kerala

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

News

ബംഗാൾ സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി, നടപ്പാക്കൽ നിരീക്ഷിക്കാൻ സംവിധാനം

Kerala

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

പുതിയ വാര്‍ത്തകള്‍

ലഷ്കർ ഭീകരൻ സൈഫുള്ള ബലൂചിയെ നോട്ട് മാലയിട്ട് ആദരിച്ചു ; താമസസൗകര്യവും, ഭക്ഷണവും ഒരുക്കി നൽകി ; കശ്മീരിൽ സ്കൂൾ അധ്യാപകനെ അറസ്റ്റ് പോലീസ്

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

11 കോടി വരുമാനമുള്ള രാഹുൽ വിദേശ യാത്രകൾക്കായി ചിലവഴിച്ചത് 60 കോടി രൂപ ; രാഹുലിനായി പണം മുടക്കുന്നത് വിദേശ കമ്പനിയോ ?

പ്രസിഡന്റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത് , അൻസിബ മനസ്സു മടുത്ത് രാജിവച്ചതാണ് ; ബാബുരാജ്

അച്ചടക്കം പാലിച്ചിട്ടും അവഗണിച്ചു; കടുത്ത പ്രതിഷേധവുമായി ചെന്നിത്തല, നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ല

പാചകവാതകസിലിണ്ടര്‍ ശേഖരവുമായി പിടിയിലായത് വന്‍കരിഞ്ചന്ത റാക്കറ്റ്; അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി

മലപ്പുറത്ത് ഉള്ളി ലോറിയിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയ സംഭവം; അന്വേഷണം എൻഐഎ ഏറ്റെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.