Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇന്ന്‌ ബാബയുടെ 88ാ‍ം ജന്‍മദിനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2013, 08:14 pm IST
in Samskriti

ജന്മദിനത്തില്‍ ഭഗവാന്റെ തിരുമുടിയില്‍ എണ്ണ പുരട്ടാനുള്ള ഭാഗ്യം സിദ്ധിച്ച പ്രായമായ ഭക്തരില്‍ ഞാനും ഉള്‍പ്പെട്ടിരുന്നു. അതിന്‌ സമയമാകുമ്പോള്‍ പുരുഷന്മാരുടെ ഭാഗത്തുനിന്ന്‌ ഞാന്‍ എഴുന്നേല്‍ക്കും. സ്ത്രീകളുടെ ഭാഗത്തുനിന്ന്‌ ഭാര്യയും എഴുന്നേറ്റ്‌ വരും. ഒരിക്കല്‍ ഞാന്‍ അതിന്‌ എഴുന്നേല്‍ക്കുമ്പോള്‍ (വര്‍ഷങ്ങളായി പരിചമുള്ള സുഹൃത്ത്‌) അടുത്തിരിക്കുന്ന ബാങ്ക്‌ മാനേജര്‍, എന്റെ ചെവിയില്‍ മന്ത്രിച്ചു; “ഇത്‌ നല്ല അവസരമാണ്‌, തലമുടി കൃത്രിമമോ, സ്വാഭാവികമോ എന്നറിയാന്‍.”

പണ്ട്‌ നാടകത്തില്‍ ഞാന്‍ കൃത്രിമമുടി ഉപയോഗിച്ചിട്ടുണ്ട്‌; ശൂര്‍പ്പണഖ, മിസ്സിസ്‌ മാലപ്രോപ്‌, ബ്രൂട്ട്സ്‌, ഒറംഗസേബ്‌, വിദ്യാരണ്യന്‍, ബ്രഹ്മാവ്‌ തുടങ്ങിയ വേഷങ്ങള്‍ക്കുവേണ്ടി.

ബാബയുടെ സമീപത്തേക്കു നടക്കുമ്പോള്‍ എന്റെ മനസ്സ്‌ സംശയത്തിനും വിശ്വാസത്തിനും ഇടയ്‌ക്ക്‌ ആന്ദോളനം ചെയ്യുകയായിരുന്നു. തരപ്പെട്ടുവെങ്കില്‍ അദ്ദേഹത്തിന്റെ മുടിയൊന്ന്‌ പിടിച്ചുവലിച്ചു നോക്കാം, എന്ന്‌ ഞാന്‍ നിശ്ചയിച്ചു. ഞങ്ങള്‍ പനിനീര്‍പ്പു സുഗന്ധതൈലത്തില്‍ സ്പര്‍ശിച്ചു. എന്റെ ഭാര്യ ആ തിരുമുടിയില്‍ സുഗന്ധതൈലം തളിച്ചു.

ഞാന്‍ ആ മുടിയൊന്ന്‌ അമര്‍ത്തുകയും കൈ ഒരു വശത്തേക്ക്‌ ശക്തിയില്‍ നീക്കുകയും ചെയ്തു. സ്വാമി തന്റെ മുടി രണ്ടായി പകുത്ത്‌ ഞങ്ങളുടെ മുന്നില്‍ കാണിച്ചിരുന്നു.

എന്റെ ധിക്കാരപൂര്‍ണമായ ഈ പ്രവൃത്തി സ്വാമിയെ തീരെ ശുണ്ഠി പിടിപ്പിച്ചില്ല. “ശരി, വലതുവശത്തേക്കും വലിച്ചു നോക്കിക്കൊള്ളൂ” എന്ന്‌ അവിടുന്ന്‌ എന്റെ ചെവിയില്‍ മന്ത്രിക്കുകയും ചെയ്തു. അതുകേട്ട്‌ ഞാന്‍ പേടിച്ചുവിറച്ചുപോയി. സംശയത്തിന്റെ ചളിക്കുണ്ടില്‍ വീണതിന്‌ സ്വയം പഴിക്കുകയും ചെയ്തു.

“എന്തു പറ്റി?” ഭാര്യ അമ്പരന്നു. തലയും കുനിച്ച്‌ ഞാന്‍ എങ്ങനെയോ ഭഗവാന്റെ സമീപത്തുനിന്ന്‌ മടങ്ങി പൂര്‍വ്വസ്ഥാനത്ത്‌ ചെന്നിരുന്നു, ആ ശകുനിയുടെ അടുത്ത്‌. എന്റെ ധിക്കാരപൂര്‍ണമായ പ്രവൃത്തിയെപ്പറ്റി പിന്നീട്‌ പലപ്പോഴും തമാശരൂപത്തില്‍ സ്വാമി ഭക്തന്മാരോട്‌ പറയാറുണ്ട്‌.

തിരുമുടിയില്‍ സുഗന്ധതൈലം തളിച്ചശേഷം ഓരോരുത്തരായി ബാബയെ ഹാരാര്‍പ്പണം ചെയ്തു. ചിലര്‍ തങ്ങളുടെ ബാലസായിക്ക്‌ പിറന്നാള്‍ സമ്മാനങ്ങള്‍ നല്‍കി, അവരുടെ വാത്സല്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകങ്ങളായി. കല്‍ക്കണ്ടം, അണ്ടിപ്പരിപ്പ്‌, ആപ്രിക്കോട്ട്‌ എന്നിവയുടെ മാലകളും, പാവകള്‍, ചെറിയ കാറ്‌, കപ്പല്‍, തേര്‌, വിഗ്രഹങ്ങള്‍, കണ്ണാടി, ചീര്‍പ്പ്‌, ഓടക്കുഴല്‍, പീപ്പികള്‍ എന്നിവയും സമ്മാനിച്ചു. അര്‍പ്പിക്കുന്നവരുടെ ആത്മാര്‍ത്ഥത കൊണ്ടും സ്വീകരിക്കുന്ന ഭഗവാന്റെ വിശാലമനസ്കത കൊണ്ടും സ്വീകാര്യമായിത്തീരുന്നു അവ. ഓരോ സമ്മാനപ്പൊതിയും തുറക്കുമ്പോള്‍ ഹാളില്‍ ആനന്ദം അലയടിച്ചു. ബാബ തങ്ങളുടെ ഭക്തിപൂര്‍വ്വമായ സമ്മാനം സ്വീകരിച്ചതില്‍ എല്ലാവരും സന്തുഷ്ടരായി.

ചിലര്‍ ബാബയുടെ വയസ്സ്‌ സൂചിപ്പിക്കുന്ന അത്ര രൂപയും സമ്മാനത്തില്‍ ഉള്‍പ്പടുത്താന്‍ തുടങ്ങിയതോടെ സമ്മാനപരിപാടി നിര്‍ത്തിവച്ചു. ആത്മീയബന്ധത്തെ വിലയിടിച്ചുകാണുവാനുള്ള ഈ പ്രവണതയെ ബാബ രൂക്ഷമായി വിമര്‍ശിച്ചു. പില്‍ക്കാലത്ത്‌ ഹാരാര്‍പ്പണം മാത്രമേ അനുവദിക്കൂ എന്നായി.

– പ്രൊഫ. എന്‍.കസ്തൂരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Entertainment

അന്ന് ആ കാറിൽ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം;അന്ന് തുടങ്ങിയതാണ് അമ്മയുടെ വീഴ്‌ച്ച;ഭാഗ്യലക്ഷ്മി

Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

Kerala

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

Kerala

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

പുതിയ വാര്‍ത്തകള്‍

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.