Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 316-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2013, 08:12 pm IST
in Samskriti

ബാദ്ധ്വാത്മാനം രുദിത്വാ കോശകാരകൃമിര്‍യഥാ

ചിരാത്കേവലതാമേപി സ്വയം സംവിത്സ്വഭാവത:

വസിഷ്ഠന്‍ തുടര്‍ന്നു: ഞാന്‍ പറഞ്ഞ ആ അവസ്ഥയെ പ്രാപിക്കുക എത്രകണ്ട്‌ ദുഷ്കരമാണെങ്കിലും രാമാ, അതിനു വേണ്ടി നാം പരിശ്രമിക്കുകതന്നെ വേണം. അങ്ങിനെ ഈ ദു:ഖസാഗരം തരണം ചെയ്യണം. അനുഭവങ്ങള്‍ ആര്‍ജ്ജിക്കുവാനുള്ള ആശ ബോധത്തിലെ ഒരു ചിന്താശകലമായാണ്‌ ആദ്യം ഉദിച്ചുയരുന്നത്‌. എന്നാല്‍ ആ ചിന്തയുടെ ആവര്‍ത്തനം അതിനെ ദൃഢതരമാക്കുന്നു. അതങ്ങിനെ പ്രബലമാകുന്നു.

അങ്ങിനെ ഈ ഭ്രമാത്മകമായ സൃഷ്ടിസഞ്ചയത്തെ സ്വയമുണ്ടാക്കി, ബോധം തന്നെത്താന്‍ മുക്തിപദത്തിലേയ്‌ക്ക്‌ നയിക്കപ്പെടുന്നു. ബോധം എന്ത്‌ ഇച്ഛിക്കുന്നുവോ അത്‌ മൂര്‍ത്തമായി, പ്രത്യക്ഷമായി നടപ്പിലാവുന്നു. ‘പട്ടുനൂല്‍പ്പുഴു സ്വയം തന്റെതന്നെ നൂലുകൊണ്ട്‌ നിര്‍മ്മിച്ചൊരു കൂട്ടില്‍ ബന്ധനത്തിലാകുന്നതുപോലെ ആത്മാവ്‌ ദു:ഖാനുഭവങ്ങളെ സ്വാംശീകരിച്ച്‌ സ്വയം അവയില്‍ ബന്ധിക്കുന്നു. ഈ പുഴു കൂടുപൊട്ടിച്ചു ചിത്രശലഭമായി മുക്തിപ്രാപിക്കുന്നതുപോലെ കാലക്രമത്തില്‍ ആത്മാവ്‌ സംസാരദു:ഖത്തില്‍ നിന്നും മുക്തിപ്രാപിക്കുന്നു. അനന്താവബോധം അതിന്റെ സഹജഭാവമാണല്ലോ’ എന്തൊക്കെ ഈ വിശ്വത്തില്‍ കാണപ്പെടുന്നുവോ അതെല്ലാം അനന്താവബോധം മാത്രമാണ്‌ രാമാ. അനന്താവബോധത്തിന്റെ മൂലമോ, ശുദ്ധമായ അസ്തിത്വവുമാണ്‌. അവ സൂര്യനും സൂര്യരശ്മിയും പോലെ അവിഭാജ്യങ്ങളാണ്‌.

ശുദ്ധമായ അസ്തിത്വത്തിന്‌ രണ്ടു തലങ്ങളുണ്ട്‌. ഒന്ന്‌ നാനാത്വം. മറ്റേത്‌ ഏകത്വം. അത്‌, ഇത്‌, ഞാന്‍, നീ എന്നൊക്കെ വിവക്ഷിക്കുന്നത്‌ നാനാത്വമാണ്‌. ഈ വൈവിദ്ധ്യങ്ങളെ ഉപേക്ഷിക്കുമ്പോള്‍ ഉണ്ടാവുന്ന ശുദ്ധമായ അസ്തിത്വത്തെ, ഏകമായ അന്തസ്സത്തയെന്ന്‌ അറിഞ്ഞാലും. നാനാത്വം ഉപേക്ഷിച്ച്‌ ഏകതയെ പുല്‍കുമ്പോള്‍ പിന്നെ ‘അനുഭവം’ ഇല്ല. അതിനാല്‍ ഏകത്വം എന്നത്‌ അനുഭവയോഗ്യമായ ഒരു ‘വസ്തു’ അല്ല. ഈ ഏകത ശാശ്വതവും നാശരഹിതവുമാണ്‌.

അതുകൊണ്ട്‌ രാമാ, കാലത്തിന്റെയോ, ഘടകങ്ങളുടെയോ, വസ്തുക്കളുടെയോ ഫലമായുണ്ടാകാവുന്ന എല്ലാത്തരം വിഭജനങ്ങളെയും ഉപേക്ഷിക്കൂ. കാരണം അവയെല്ലാം ധാരണാസങ്കല്‍പ്പ കല്‍പ്പിതങ്ങള്‍ മാത്രമാണ്‌. അവ അനന്താവബോധത്തില്‍ നിന്നും വിഭിന്നമല്ല. അവ വസ്തുതകളുമല്ല. വിഭജനവിഘടന ചിന്തകളോ അവയെക്കുറിച്ചുള്ള മനനമോ നമ്മുടെ ദര്‍ശനങ്ങളെ നിര്‍മലമാക്കുകയില്ല.

ഇതുവരെ നാം പറഞ്ഞ എല്ലാത്തിനും മൂലകാരണമായിരിക്കുന്നത്‌ നിര്‍മലമായ ശുദ്ധാസ്തിത്വമാണല്ലോ. അതാണ്‌ കേവല സത്ത. എന്നാല്‍ ഈ സത്തിന്‌ ബീജമായി വേറെ കാരണങ്ങള്‍ ഒന്നുമില്ല. സ്വയം എല്ലാറ്റിന്റെയും ഹേതുവായിരിക്കുമ്പോഴും അത്‌ അഹൈതുകമാണ്‌. അതിലാണ്‌ എല്ലാമെല്ലാം പ്രതിഫലിക്കുന്നത്‌. നാക്ക്‌ വൈവിദ്ധ്യമാര്‍ന്ന സ്വാദുകള്‍ രുചിക്കുന്നതുപോലെ ഈ സത്തിലാണ്‌ വൈവിദ്ധ്യമാര്‍ന്ന അനുഭവങ്ങള്‍ പ്രതിഫലിക്കുന്നത്‌. അനന്തകോടി പ്രപഞ്ചങ്ങള്‍ ഉണ്ടായി നിലനിന്ന്‌ തമ്മില്‍ത്തമ്മില്‍ കാലദേശാനുസാരിയായി ചില ബന്ധങ്ങള്‍ സ്ഥാപിച്ച്‌ ഒടുവില്‍ നശിച്ചുപോകുന്നു.

ഈ ശുദ്ധസത്ത ഭാരമുള്ള വസ്തുക്കളുടെ ഘനമാണ്‌. എല്ലാ വെളിച്ചത്തിന്റെയും പ്രഭയാണ്‌. സൂക്ഷ്മവും സ്ഥൂലവും ആയ എല്ലാമതാണ്‌. ഒന്നാമന്മാരില്‍ ഒന്നാമനും അവസാനക്കാരില്‍ ഒടുവിലത്തെതും അതാണ്‌.. വിളക്കിന്റെ വെളിച്ചവും ഇരുട്ടിന്റെ ഇരുട്ടുമാണത്‌. പദാര്‍ത്ഥങ്ങളുടെ വസ്തുതയും ആകാശവും ഈ സത്തയാണ്‌. അത്‌ യാതൊന്നുമല്ല. എന്നാല്‍ എല്ലാമാണ്‍താനും. അത്‌ ഭാവവും അഭാവവുമാണ്‌. അത്‌ കാണപ്പെടുന്നതും കാണപ്പെടാത്തതുമാണ്‌. അത്‌ ഞാനാണ്‌. എന്നാല്‍ ഞാനല്ല.

അതുകൊണ്ട്‌ രാമാ, നിന്റെ എല്ലാ പരിശ്രമവും ഉപയോഗിച്ച്‌ ആ പരമമായ അവസ്ഥയെ പ്രാപിക്കൂ. എന്നിട്ട്‌ എന്താണുചിതമെന്നു വച്ചാല്‍ അത്‌ നടപ്പിലാക്കുക. നിത്യശുദ്ധമുക്തസ്വരൂപമായ, ആത്മാവായ ആ പരമസത്തയെ പ്രാപിച്ചയാള്‍ പരമപ്രശാന്തിയിലാണ്‌ നിലകൊള്ളുന്നത്‌. ആ തലത്തില്‍ എത്തുന്നതോടെ ഈ പ്രത്യക്ഷലോകത്തിന്റെ എല്ലാവിധ ഭയാശങ്കകളില്‍ നിന്നും നിനക്ക്‌ സംപൂര്‍ണ്ണമുക്തിയായി.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Entertainment

അന്ന് ആ കാറിൽ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം;അന്ന് തുടങ്ങിയതാണ് അമ്മയുടെ വീഴ്‌ച്ച;ഭാഗ്യലക്ഷ്മി

Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

Kerala

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

Kerala

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

പുതിയ വാര്‍ത്തകള്‍

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.