കാഞ്ഞിരപ്പള്ളി: സനാതന ധര്‍മ്മ മൂല്യങ്ങളെ ഉദ്ധരിക്കാന്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മതപാഠശാലകള്‍ സജീവമാക്കേണ്ടത് അനിവാര്യമാണെന്ന് ക്ഷേത്ര ഏകോപനസമിതി യോഗം. ക്ഷേത്രവരുമാനത്തിന്റെ ഒരുഭാഗം സേവന പ്രവര്‍ത്തനങ്ങള്‍ ക്കായി മാറ്റി വയ്‌ക്കാന്‍ തയ്യാറാകണമെന്ന് യോഗം അഭിപ്രായപ്പെട്ടു. ക്ഷേത്രങ്ങളും ആചാരങ്ങളും സംരക്ഷിക്കേണ്ടതിനു പകരം കൊള്ളലാഭം മുന്നില്‍കണ്ട് ദേവസ്വം ബോര്‍ഡ് നടത്തുന്ന പ്രവര്‍ത്തനം പ്രതിഷേധാര്‍ഹമാണ്. കാഞ്ഞിരപ്പള്ളി താലൂക്കിലെ മുഴുവന്‍ ക്ഷേത്രയോഗം ഭാരവാഹികളെയും ഏകോപിപ്പിച്ചാണ് സമിതി രൂപീകരിച്ചത്. സംസ്ഥാന കണ്‍വീനര്‍ എം.പി.അപ്പു യോഗം ഉദ്ഘാടനം ചെയ്തു. ചോറ്റി മഹാദേവക്ഷേത്രം വൈസ് പ്രസിഡന്റ് എ.പി.പുരുഷോത്തമന്‍ പിള്ള അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി എം.സി.ബിജു കുമാര്‍ (ചെയര്‍മാന്‍), കെ.കെ.നടരാജന്‍ (വൈസ് ചെയര്‍മാന്‍), കെ.സുരേഷ്‌കുമാര്‍ മണിമല (ജനറല്‍ കണ്‍വീനര്‍), വി.ആര്‍.രവി (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി ആര്‍.ഹരിലാല്‍, താലൂക്ക് പ്രസിഡന്റ് സി.കെ.ഉത്തമന്‍, ഇകെജി നായര്‍, ശ്രീനിവാസന്‍, എന്‍.ഗോപാലകൃഷ്ണന്‍, മണികണ്ഠന്‍, ബിനോയ്, ജയാജ്, കണ്ണന്‍ ചോറ്റി, സി.ആര്‍.ശ്യാം എന്നി വര്‍ പ്രസംഗിച്ചു.
















