കോതമംഗലം: ലഹരി വര്‍ദ്ധിപ്പിക്കുന്നതിനുള്ള രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ കള്ള് കൊടുക്കുന്നതായി ആരോപിച്ച് വ്യാജകള്ള് ഇറക്കാനെത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞു.
കോണ്ട്രാക്ടര് നല്കിയ പരാതിയെതുടര്‍ന്ന് പോത്താനിക്കാട് പോലീസ് സ്ഥലത്തെത്തിയെങ്കിലും കള്ളിന്റെ സാമ്പിള്‍ രാസ പരിശോധനനടത്തണമെന്ന ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് പോലീസ് ആറോളം പേര്‍ക്കെതിരെ കേസ്സെടുത്തതായി അറിയിച്ച് മടങ്ങുകയായിരുന്നു. തുടര്‍ന്ന് എക്സൈസ് സംഘം സ്ഥലത്തെത്തിയെങ്കിലും പോലീസ് റിപ്പോര്‍ട്ട് കിട്ടാതെ കള്ളിന്റെ സാമ്പിള്‍ ശേഖരിക്കാന്‍ കഴിയില്ലെന്ന നിലപാടറിയിച്ച് മടങ്ങുകയായിരുന്നു. സംഭവത്തില്‍ പോലീസും, എക്സൈസും കോണ്‍ട്രാക്ടറുടെ മാസപ്പടി കൈപ്പറ്റി ഉരുണ്ട് കളിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. കള്ളുമായി വന്ന വാഹനവും രണ്ട് കന്നാസ് കള്ളും ഉപയോഗിച്ച് പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: