കൊച്ചി: വിദൂരദേശങ്ങളെ കണക്ട് ചെയ്യുന്നതിന് വ്യവസായ സംരംഭങ്ങളെ സഹായിക്കാന്‍ വോഡഫോണ്‍ ബിസിനസ് സര്‍വീസസ് പുതിയ സംവിധാനമൊരുക്കി.
ബിസിനസ് പങ്കാളികളെ കണക്ട് ചെയ്യുന്നതിനും റീച്ച് വര്‍ധിപ്പിക്കുന്നതിനും യാത്രയിലുള്ള ജീവനക്കാര്‍ക്കുകൂടി കണക്ടിവിറ്റി ലഭ്യമാക്കുന്നതിനും മറ്റും സഹായകമാകുന്ന റിമോട്ട് കണക്ട് സ്യൂട്ട് ആണ് വോഡഫോണ്‍ അവതരിപ്പിച്ചത്.
ദേശീയവും അന്തര്‍ദേശീയവുമായ പ്രൈവറ്റ് ലീഡ്സ് സര്‍ക്യൂട്ട്സ്, ഇന്റര്‍നെറ്റ് ലീഡ്സ് ലൈന്‍സ്, ഓഫീസ് വയര്‍ലൈന്‍ വോയ്സ്, ഓഡിയോ കോണ്‍ഫറന്‍സിംഗ് സര്‍വീസസ് തുടങ്ങിയവ നല്കുന്നതിനെക്കാള് മികച്ച സേവനമാണ് റിമോട്ട് കണക്ട് സ്യൂട്ട് നല്‍കുകയെന്നും ഐപിസെക് വിപിഎന്‍, എസ്എസ്എല്‍വിപിഎന്‍, ഡയല്‍അപ് വിപിഎന്‍, എംപിഎല്‍എസ് വിപിഎന്‍, ടുജി/ത്രീജി എപിഐ സൊല്യൂഷന് തുടങ്ങിയവ റിമോട്ട് കണക്ടിന്റെ സേവനങ്ങളില്‍ വരുമെന്നും വോഡാഫോണ്‍ ബിസിനസ് സര്‍വീസസ് ഡയറക്ടര്‍ നവീന്‍ ചോപ്ര പറഞ്ഞു.
ബിസിനസുകള്‍ക്ക് തടസമില്ലാത്തതും സുരക്ഷിതവുമായ ആശയവിനിമയം സാധ്യമാക്കുന്ന സംവിധാനമാണ് റിമോട്ട് കണക്ട്. ഡിജിറ്റല്‍ കമ്യൂണിക്കേഷനിലെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ഇത് ഇന്ത്യന്‍ സംരംഭകരെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















