Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അപകടകരമായ മുസ്ലിം പ്രീണനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2013, 09:03 pm IST
in Vicharam

ഭിന്നിപ്പിച്ചു ഭരിക്കുക എന്നത്‌ ബ്രിട്ടീഷുകാരന്റെ മാത്രം നയമാണെന്ന്‌ ആരാണ്‌ പറഞ്ഞത്‌. ഇപ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ നയിക്കുന്നവരും അതുതന്നെയല്ലേ ചെയ്തുകൊണ്ടിരിക്കുന്നത്‌. ദേശീയ ജനതയെ മൂന്നാംതരം പൗരന്മാരായി കണക്കാക്കി അവഗണിച്ച്‌, അവഹേളിക്കുന്ന മറ്റേതെങ്കിലുമൊരു രാഷ്‌ട്രം ലോകത്തുണ്ടോ. മതപരമായ പരിഗണന വച്ച്‌ ആനുകൂല്യങ്ങള്‍ നല്‍കരുതെന്ന്‌ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 27, ആര്‍ട്ടിക്കിള്‍ 28(1)എന്നിവ വ്യവസ്ഥ ചെയ്യുന്നു. ഈ ഭരണഘടനാ ലംഘനം നടത്തിയാണ്‌ കോണ്‍ഗ്രസ്‌ ഭരണകൂടങ്ങള്‍ മുസ്ലിങ്ങള്‍ക്ക്‌ മാത്രമായി ആനുകൂല്യങ്ങള്‍ നല്‍കുന്നത്‌. 2008 ല്‍ ദല്‍ഹി ഹൈക്കോടതി ഇത്തരം വര്‍ഗീയ പ്രീണനങ്ങള്‍ നടത്തുന്നതിനെക്കുറിച്ച്‌ കേന്ദ്ര സര്‍ക്കാരിനോട്‌ വിശദീകരണം ചോദിക്കുകയുണ്ടായി. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുപ്രകാരം ഒരു പ്രത്യേക മതത്തില്‍പ്പെട്ടവര്‍ക്ക്‌ മാത്രം ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെക്കുറിച്ചായിരുന്നു വിശദീകരണം ചോദിച്ചിരുന്നത്‌. എന്നാല്‍ അതുകൊണ്ടൊന്നും മുസ്ലിം പ്രീണനത്തില്‍ നിന്ന്‌ പിന്നോട്ടുപോകുവാന്‍ കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും തയ്യാറല്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിച്ചാണ്‌ മുസ്ലിം പ്രീണനം നടത്തുന്നത്‌. കേന്ദ്ര ബജറ്റില്‍ കോടികളാണ്‌ മുസ്ലിം പ്രീണനത്തിനായി നീക്കിവെച്ചിരിക്കുന്നത്‌. കേരള ഭരണം നിയന്ത്രിക്കുന്ന മുസ്ലിംലീഗ്‌ പൊതുഖജനാവില്‍നിന്ന്‌ കോടികളാണ്‌ മുസ്ലിങ്ങള്‍ക്ക്‌ വേണ്ടി മാത്രം അപഹരിച്ചെടുക്കുന്നത്‌. മുസ്ലിം സ്ത്രീയുടെ ഭര്‍ത്താവ്‌ മരണപ്പെട്ടാല്‍ ഭാര്യമാര്‍ക്ക്‌ രണ്ടുലക്ഷം വീതം ഉടനെ. അവര്‍ക്ക്‌ വീട്‌ വെക്കാന്‍ മറ്റൊരു രണ്ടര ലക്ഷം വേറെ. മുസ്ലിം ഭൂരിപക്ഷമുള്ള കുടുംബശ്രീക്ക്‌ പ്രത്യേക സാമ്പത്തിക പാക്കേജ്‌. ആ പട്ടിക അങ്ങനെ തുടര്‍ന്നുപോകുന്നു. കേന്ദ്ര സര്‍ക്കാരിന്റെ 2008 ലെ ബജറ്റില്‍ മുസ്ലിം പ്രീണനത്തിനായി നീക്കിവെച്ച ചില പദ്ധതികള്‍ ശ്രദ്ധിക്കുക. ന്യൂനപക്ഷ ക്ഷേമത്തിന്‌-1000 കോടി രൂപ, ന്യൂനപക്ഷ ജില്ലാ വികസനത്തിന്‌-3780 കോടി രൂപ, ന്യൂനപക്ഷ പ്രീ മെട്രിക്‌ സ്കോളര്‍ഷിപ്പ്‌-80 കോടി രൂപ, ആസാദ്‌ ഫൗണ്ടേഷന്‌ -60 കോടി രൂപ, ന്യൂനപക്ഷ വികസന കോര്‍പ്പറഷന്‌-75 കോടി രൂപ, ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള മേഖലയില്‍-288 പൊതുമേഖലാ ബാങ്ക്‌ ശാഖകള്‍.

മുസ്ലിം വിഭാഗത്തിനെക്കാള്‍ വളരെ പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗം ഹിന്ദുക്കളിലുണ്ടെന്ന്‌ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ രേഖപ്പടുത്തിയിട്ടുള്ളതാണ്‌. എന്നാല്‍ അക്കാര്യം മുസ്ലിം പ്രീണനക്കാര്‍ കണ്ട മട്ടില്ല. പ്രീണന പട്ടിക തുടര്‍ന്നു വായിക്കുക. മുസ്ലിം പെണ്‍കുട്ടിക്ക്‌ ഒരാള്‍ക്ക്‌ 14,000 രൂപ വച്ച്‌ ഒരു കുടുംബത്തിലെ രണ്ടു കുട്ടികള്‍ക്ക്‌ 28,000 രൂപ കേന്ദ്ര സര്‍ക്കാര്‍ വക. കഴിഞ്ഞ ഇടത്‌ സര്‍ക്കാരും പ്രീണനത്തില്‍ പിന്നോക്കം പോകാന്‍ തയ്യാറായില്ല.
പാലോളി കമ്മറ്റി ശുപാര്‍ശ പ്രകാരം കേരളത്തിന്റെ വക ഒരു കുട്ടിക്ക്‌ 3000 രൂപ മുതല്‍ 5000 രൂപ വരെ സ്കോളര്‍ഷിപ്പ്‌. ബിഎയ്‌ക്ക്‌ പഠിക്കുന്ന മുസ്ലിം പെണ്‍കുട്ടിക്ക്‌ വര്‍ഷം പ്രതി 3000 രൂപ. എംഎയ്‌ക്കാണ്‌ പഠിക്കുന്നതെങ്കില്‍ 4000 രൂപ വെച്ച്‌ പ്രതിവര്‍ഷം. എഞ്ചിനീയറിംഗിനും മെഡിസിനുമാണ്‌ പഠിക്കുന്നതെങ്കില്‍ 5000 രൂപ വച്ച്‌ ലഭിക്കും. ഹോസ്റ്റലില്‍ താമസിച്ചാണ്‌ പഠിക്കുന്നതെങ്കില്‍ ഹോസ്റ്റല്‍ ചെലവ്‌ സര്‍ക്കാര്‍ വക. സര്‍വീസ്‌ കമ്മീഷന്‍ പരീക്ഷക്ക്‌ തയ്യാറെടുക്കുന്ന മുസ്ലിംകുട്ടിക്ക്‌ സൗജന്യ കോച്ചിങ്ങ്‌. ഈ പട്ടികയും നീണ്ടുപോകും. മാത്രമല്ല, മുസ്ലിങ്ങള്‍ക്കുള്ള മുഴുവന്‍ ആനുകൂല്യങ്ങളും വാങ്ങിച്ചുകൊടുക്കാന്‍ മാസം 40000 രൂപ ശമ്പളത്തില്‍ 3000 മുസ്ലിം വോളണ്ടിയര്‍മാരെ സര്‍ക്കാര്‍ നിശ്ചയിക്കും. ഒന്നരക്കോടി രൂപയാണ്‌ ഇവരുടെ ശമ്പളവകയില്‍ മാത്രം ചെലവ്‌ വരിക. മറ്റൊരു കാര്യം കൂടിയുണ്ട്‌. ഹിന്ദുക്കള്‍ക്ക്‌, അവര്‍ മലവര്‍ഗ്ഗക്കാരായാലും പട്ടികവര്‍ഗക്കാരായാലും ആനുകൂല്യങ്ങള്‍ക്ക്‌ വില്ലേജ്‌ ഓഫീസറുടെ വരുമാന സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണം. മുസ്ലിങ്ങള്‍ക്ക്‌ അതിന്റെ ആവശ്യമില്ല. ലോകത്ത്‌ മറ്റ്‌ എവിടെയെങ്കിലും ഇത്തരം വിവേചനം കാണാന്‍ കഴിയുമോ.

ആദിവാസി മേഖലയിലെ ഏകാദ്ധ്യാപക വിദ്യാലയങ്ങളിലെ അദ്ധ്യാപകര്‍ക്ക്‌ 2000 രൂപയാണ്‌ ശമ്പളം ലഭിക്കുന്നത്‌. മാസങ്ങളോളം ഈ തുക പോലും കൊടുക്കാന്‍ തയ്യാറാവാത്തത്‌ കാരണം പല അദ്ധ്യാപകരും തൊഴില്‍ മതിയാക്കി സ്ഥലം വിട്ടു. എന്നാല്‍ മദ്രസകള്‍ക്ക്‌ കൊടുക്കാന്‍ കാശിന്റെ കുറവില്ല. മത തീവ്രവാദത്തിന്റെ ഉത്ഭവകേന്ദ്രം ചില മദ്രസകളാണെന്ന കാര്യം അംഗീകരിക്കപ്പെട്ടതാണ്‌. മദ്രസകളില്‍ നിന്നും നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഗവണ്‍മെന്റ്‌ അംഗീകൃത വിദ്യാലയങ്ങളിലേയും സിബിഎസ്‌ഇ വിദ്യാലയങ്ങളിലേയും സര്‍ട്ടിഫിക്കറ്റുകള്‍ക്ക്‌ തുല്യമാക്കി പ്രഖ്യാപിക്കാന്‍ പോകുകയാണത്രെ. മുസ്ലിം കുട്ടികള്‍ ഇനി മദ്രസകളില്‍ മാത്രം പഠിച്ചാല്‍ മതി. മറ്റു മതസ്ഥരായ കുട്ടികളുടെ കൂടെ ഇരുന്ന്‌ അവരുമായി സൗഹാര്‍ദ്ദം പങ്കിട്ട്‌ പഠിക്കേണ്ട. മുസ്ലിങ്ങള്‍ വേറിട്ടിരുന്നു പഠിച്ച്‌, വേറിട്ട്‌ പ്രവര്‍ത്തിച്ച്‌, വേറിട്ട്‌ ജീവിച്ച്‌ ദേശീയ ജനതയില്‍നിന്ന്‌ അകലം പാലിച്ച്‌ കഴിഞ്ഞാല്‍ മതി. മുസ്ലിം വിഭാഗത്തെ ദേശീയ ജനതയില്‍നിന്ന്‌ അകറ്റിനിര്‍ത്താനുള്ള പ്രവര്‍ത്തനമാണ്‌ സര്‍ക്കാര്‍ നടത്തിവരുന്നത്‌. ഹിന്ദുക്ഷേത്രങ്ങളിലെ വരുമാനം കൈയടക്കുന്ന സര്‍ക്കാരിന്‌ ക്ഷേത്ര ജീവനക്കാര്‍ക്കും ക്ഷേത്ര ആചാര സ്ഥാനീയര്‍ക്കും കൊടുക്കാന്‍ പണമില്ല. എന്നാല്‍ വഖഫ്‌ ബോര്‍ഡിന്റേയോ, പള്ളികളുടേയോ ഒരു പൈസ പോലും കൈക്കലാക്കാത്ത സര്‍ക്കാരിന്‌ മദ്രസ അദ്ധ്യാപകര്‍ക്ക്‌ മാസം പ്രതി 4000 രൂപ പെന്‍ഷന്‍ കൊടുക്കാന്‍ പണമുണ്ട്‌. ശബരിമലയില്‍ നിന്ന്‌ 2000 കോടി രൂപയാണ്‌ സര്‍ക്കാരിന്‌ വരുമാനം. എന്നാല്‍ അയ്യപ്പന്മാരുടെ സുരക്ഷയിലോ അവര്‍ക്ക്‌ സൗകര്യങ്ങള്‍ ഒരുക്കുന്നതിലോ സര്‍ക്കാരിന്‌ വേണ്ടത്ര താല്‍പ്പര്യമില്ല. അടുത്തകാലം വരെ ശബരിമല യാത്രക്കാരില്‍ നിന്ന്‌ 25 ശതമാനം അധികചാര്‍ജ്‌ കെഎസ്‌ആര്‍ടിസി വസൂലാക്കി വന്നിരുന്നു. ഭക്തരുടെ വാഹനം കടന്നുവരുന്നതിനുപോലും ഫീസ്‌ ഈടാക്കിയിരുന്നു. ഭക്തര്‍ക്ക്‌ വിരിവെക്കാന്‍ ഇടമില്ല. എന്നാല്‍ ഹജ്ജിന്‌ പോകുന്നവര്‍ക്ക്‌ ഖജനാവില്‍നിന്ന്‌ കോടികള്‍ ചെലവഴിച്ച്‌ ഹജ്ജ്‌ ഹൗസ്‌ പണിയുന്നു. സംസം വെള്ളം ഹാജിമാര്‍ക്ക്‌ വീട്ടില്‍ എത്തിച്ചു കൊടുക്കുന്നു. ഹജ്ജിന്‌ പോകുന്ന ഓരോ ആള്‍ക്കും ഓരോ തവണയും 18,000 രൂപ സര്‍ക്കാര്‍ നല്‍കുന്നു. ഹജ്ജിന്‌ പോകുന്നവര്‍ക്ക്‌ പണം കൊടുക്കുന്ന ലോകത്തിലെ ഒരേയൊരു രാഷ്‌ട്രം ഇന്ത്യയാണ്‌. പാക്കിസ്ഥാന്‍ പോലും അങ്ങനെ ചെയ്യുന്നില്ല. മദ്രസ നവീകരണത്തിന്‌ പൊതുഖജനാവില്‍നിന്ന്‌ പണമെടുത്തു കൊടുക്കുന്നു. മദ്രസകള്‍ തീവ്രവാദം പ്രചരിപ്പിക്കുന്നു എന്നുപറഞ്ഞ്‌ പാക്കിസ്ഥാല്‍ പോലും നൂറുകണക്കിന്‌ മദ്രസകളാണ്‌ പൂട്ടിച്ചത്‌.

പാലക്കാടിനും ആലപ്പുഴയ്‌ക്കും ഇടുക്കിക്കും കൊല്ലത്തിനും വയനാട്ടിനും ഒരൊറ്റ സര്‍വകലാശാല പോലും അനുവദിച്ചിട്ടില്ല. എന്നാല്‍ മലപ്പുറത്തിന്‌ നിലവില്‍ ഒരു യൂണിവേഴ്സിറ്റി ഉണ്ടെന്നിരിക്കെ അലിഗഢ്‌ മുസ്ലിം സര്‍വകലാശാലയുടെ മറ്റൊരു കേന്ദ്രം കൂടി മുസ്ലിങ്ങള്‍ക്കായി മലപ്പുറത്തു വരാന്‍ പോകുന്നു. അലിഗഢ്‌ മുസ്ലിം യൂണിവേഴ്സിറ്റിയുടെ പ്രത്യേകത എന്തെന്നറിയേണ്ടെ. മുഹമ്മദലി ജിന്ന പറഞ്ഞത്‌ ഈ സര്‍വകലാശാല പാക്കിസ്ഥാന്റെ ആയുധപ്പുരയാണ്‌ എന്നാണ്‌. ഇന്ത്യയില്‍ പിടിയിലായ പല തീവ്രവാദികളും അലിഗഢ്‌ സര്‍വകലാശാലയുടെ സൃഷ്ടകളാണെന്ന്‌ വ്യക്തമാക്കപ്പെട്ടതാണ്‌. ‘സിമി’യുടേയും ഇന്ത്യാ വിഭജനത്തിന്റെയും പ്രഭവകേന്ദ്രം അലിഗഢ്‌ സര്‍വകലാശാലയാണ്‌. അതിന്റെ ഒരു കാമ്പസ്‌ മലപ്പുറത്ത്‌ സ്ഥാപിക്കുന്നത്‌ എന്തിനാണെന്ന്‌ ബന്ധപ്പെട്ടവര്‍ വ്യക്തമാക്കേണ്ടതാണ്‌. സംഘടിത മുസ്ലിം വോട്ടില്‍ കണ്ണും നട്ട്‌ ദേശീയ ജനതയെ അവഗണിക്കാനും അവഹേളിക്കാനും തീവ്രവാദികളേയും കുറ്റവാളികളേയും പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുന്ന നയം അനവരതം തുടരുകയാണ്‌.

മാറാട്ട്‌ എട്ട്‌ നിരപരാധികളായ ഹിന്ദു മത്സ്യത്തൊഴിലാളികളെ മുസ്ലിം ഭീകരര്‍ അരുംകൊല ചെയ്തിട്ട്‌, കുറ്റവാളികളെ ശിക്ഷിക്കാനല്ല സര്‍ക്കാര്‍ താല്‍പ്പര്യം കാണിച്ചത്‌. അതുകാരണം 76 പ്രതികളെ കോടതി വെറുതെ വിട്ടു. കോടതി നിര്‍ദ്ദേശങ്ങളും ജുഡീഷ്യല്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ അവഗണിച്ചു. അക്രമത്തിന്നിരയായവര്‍ക്കല്ല, അനര്‍ഹരെന്ന്‌ തെളിഞ്ഞ 37 മുസ്ലിം കുടുംബങ്ങള്‍ക്കാണ്‌ മതം നോക്കി “നഷ്ട പരിഹാരം” എന്ന സമ്മാനം സര്‍ക്കാര്‍ നല്‍കിയത്‌. വേട്ടക്കാരായ മുസ്ലിങ്ങള്‍ക്ക്‌ “സമ്മാന”വും ഇരകളായ ഹിന്ദുക്കള്‍ക്ക്‌ അവഗണനയും.

മുസ്ലിങ്ങളില്‍ വലിയൊരു വിഭാഗം സമാധാന കാംക്ഷികളും തീവ്രവാദത്തോട്‌ യോജിക്കാത്തവരുമാണ്‌. എന്നാല്‍ സ്വാതന്ത്ര്യസമര കാലഘട്ടത്തിലെപോലെ തന്നെ അവര്‍ക്ക്‌ ഇന്നും അര്‍ഹതപ്പെട്ട പരിഗണന ലഭിക്കുന്നില്ല. അങ്ങനെയുള്ളവരെ അപമതിക്കാനും അപമാനിക്കാനുമാണ്‌ മത തീവ്രവാദികള്‍ ശ്രമിക്കുന്നത്‌. സ്വാതന്ത്ര്യസമര കാലത്ത്‌ പാക്കിസ്ഥാന്‍ രൂപീകരണത്തിനെതിരെ നിന്ന കോണ്‍ഗ്രസ്‌ നേതാവ്‌ മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹേബ്‌ മരണപ്പെട്ടപ്പോള്‍ ആ ഒരൊറ്റ കാരണത്താല്‍ അദ്ദേഹത്തെ കാഫറാണെന്ന്‌ പറഞ്ഞു പള്ളിശ്മശാനത്ത്‌ ശവം അടക്കം ചെയ്യുന്നതില്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ച വിഭാഗത്തില്‍ നിന്നുതന്നെ ഇന്നും ദേശീയ മുസ്ലിങ്ങളെ അവഹേളിക്കാന്‍ ശ്രമം നടക്കുന്നതായി നാം കാണുന്നു. സ്വാതന്ത്ര്യസമരത്തെ എതിര്‍ക്കുകയും ഇന്ത്യ വെട്ടിമുറിച്ച്‌ പാക്കിസ്ഥാന്‍ കരസ്ഥമാക്കുകയും ചെയ്ത മുസ്ലിംലീഗ്‌ തന്നെയാണല്ലോ കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസിന്റെ പ്രധാന ഭരണപങ്കാളി.

മുസ്ലിംപ്രീണന നയം തുടര്‍ന്നുവരുന്ന കോണ്‍ഗ്രസ്‌ പഴയ ചരിത്രം ഒന്നു ഓര്‍ക്കുന്നത്‌ കൊള്ളാം. സ്വാതന്ത്ര്യസമരത്തില്‍ നിസ്സഹകരിച്ചു നിന്ന മുസ്ലിം വര്‍ഗീയവാദികളെ കൂടെ കൂട്ടാന്‍ അന്ന്‌ കോണ്‍ഗ്രസ്‌, ഭാരതവുമായി യാതൊരു ബന്ധവുമില്ലാത്ത ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്‌ പിന്തുണയുമായി രംഗത്തുവന്നു. പ്രസ്തുത പ്രീണന വിഷ വിത്താണ്‌ 1921 ലെ മലബാര്‍ മാപ്പിള ലഹളയ്‌ക്ക്‌ കാരണമായതും ആയിരക്കണക്കിന്‌ ഹിന്ദുക്കള്‍ അരുംകൊലയ്‌ക്ക്‌ ഇരയായതും.
വോട്ട്ബാങ്ക്‌ ലക്ഷ്യം വെച്ച്‌ മതപ്രീണനം നടത്തുന്ന കോണ്‍ഗ്രസ്‌ പരിഗണിക്കേണ്ടതാണിത്‌. അവരുടെ ഇത്തരം നടപടികള്‍ രാഷ്‌ട്രത്തിന്‌ നന്മയാണോ തിന്മയാണോ പ്രദാനം ചെയ്യുക. പാക്കിസ്ഥാനുവേണ്ടി ബോംബ്‌ സ്ഫോടനം നടത്തി ആയിരങ്ങളെ കൊല്ലുന്നതും കള്ളക്കടത്ത്‌ നടത്തി ഇന്ത്യന്‍ സമ്പദ്ഘടനയെ തകര്‍ക്കുന്നതും. പാക്കിസ്ഥാനില്‍ അച്ചടിച്ച കള്ളനോട്ട്‌ ഇന്ത്യയില്‍ എത്തിച്ച്‌ പാക്കിസ്ഥാനെ സഹായിക്കുന്നതും പാക്കിസ്ഥാനുമായി ആത്മബന്ധം പുലര്‍ത്തുന്നതും സര്‍ക്കാരിന്റെ പ്രീണനത്തിന്റെ പങ്ക്‌ പറ്റുന്നവര്‍ തന്നെയല്ലേ. ഇന്ത്യ പാക്‌ ക്രിക്കറ്റ്‌ മത്സരത്തില്‍ ഇന്ത്യയുടെ വിജയം ആഘോഷിക്കാന്‍ തുനിഞ്ഞവരെ ബാംഗ്ലൂരിലും അലഹബാദിലും അക്രമിച്ച്‌ പാക്കിസ്ഥാന്‍ കൂറു പ്രകടിപ്പിച്ചത്‌ ആരായിരുന്നു?

ലോകത്ത്‌ മുസ്ലിം തീവ്രവാദികളഉടെ കൊലയ്‌ക്ക്‌ ഇരയാകുന്നവര്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണെന്ന്‌ കണക്കുകള്‍ വ്യക്തമാക്കുന്നു. യുഎസിലെ എന്‍സിടിസി എന്ന സംഘടന ശേഖരിച്ച കണക്കുപ്രകാരം ലോകത്ത്‌ മുസ്ലിം തീവ്രവാദി ആക്രമണങ്ങളില്‍ 2004 ജനുവരി മുതല്‍ 2007 മാര്‍ച്ച്‌ വരെയുള്ള കാലയളവില്‍ അമേരിക്ക, യൂറോപ്പ്‌, യൂറേഷ്യ എന്നിവിടങ്ങളിലായി ആകെ കൊല്ലപ്പെട്ടത്‌ 3280 പേരാണ്‌. എന്നാല്‍ ഇക്കാലയളവില്‍ ഇന്ത്യയില്‍ മാത്രം കൊല്ലപ്പെട്ടത്‌ 3674 പേരാണ്‌. ഏറ്റവും അധികം ഭീകരാക്രമണങ്ങള്‍ നടക്കുന്നതും ഇറാക്ക്‌ കഴിഞ്ഞാല്‍ ഇന്ത്യയിലാണ്‌. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രീണനനയവും നിയമ നടത്തിപ്പിലെ മൃദുസമീപനവും തീവ്രവാദികള്‍ക്ക്‌ പ്രചോദനമേകുന്നു. ഇത്‌ രാഷ്‌ട്രത്തെ എവിടെയാണ്‌ എത്തിക്കുക എന്ന്‌ പ്രീണന രാഷ്‌ട്രീയക്കാര്‍ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

സി.രാഘവന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

Cricket

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

Kerala

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

Kerala

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

Kerala

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.