Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചാരക്കേസ്സിലെ ചാരം നീക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2013, 08:46 pm IST
in Vicharam

സമൂഹമനസ്സാക്ഷിയെ ഞെട്ടിപ്പിച്ച സംഭവപരമ്പരകള്‍ പിന്നിട്ട്‌ ചാരം മൂടികിടക്കുന്ന ഐഎസ്‌ആര്‍ഓ ചാരക്കേസ്സിലെ ചാരം നീക്കി സത്യം കണ്ടെത്താന്‍ ഇനി അമാന്തിച്ചുകൂടാ. അറിയാനുളള പൗരെ‍ന്‍റ അവകാശം അടിസ്ഥാന അവകാശമാക്കി അംഗീകരിച്ച ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ എന്തുകൊണ്ട്‌ ഇന്ത്യയുടെ ? ക്രയോജനിക്ക്‌ എന്‍ജിന്‍ ടെക്നോളജി ?സ്വപ്നങ്ങള്‍ പൊലിഞ്ഞു എന്ന ചോദ്യത്തിന്‌ ഉത്തരം കിട്ടാന്‍ ജനങ്ങള്‍ക്ക്‌ അവകാശമുണ്ട്‌. മറിയം റഷീദ എന്ന മാലി വനിതയുമായി ബന്ധപ്പെടുത്തി സൃഷ്ടിക്കപ്പെട്ട ആരോപണങ്ങള്‍ കളവാണെന്ന്‌ സിബിഐ കണ്ടെത്തി പ്രതികളെ കുറ്റവിമുക്തരാക്കിയിട്ട്‌ കാലമേറെയായി. 1994 ല്‍ രജിസ്ട്രര്‍ചെയ്യപ്പെട്ട കേസ്സില്‍ സിബിഐ കേസ്‌ റഫര്‍ ചെയ്ത്‌ നല്‍കിയ റിപ്പോര്‍ട്ട്‌ സുപ്രീംകോടതിവരെ കയറിയിറങ്ങി അന്തിമമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുളളതാണ്‌. ഇതില്‍ നഷ്ടപരിഹാരത്തിനായി ഇരകള്‍ സമര്‍പ്പിച്ച കേസ്സുകളും കേരളത്തിലെ പോലീസ്‌ കുറ്റാന്വേഷകര്‍ക്കെതിരെ നടപടിക്കായി ബോധിപ്പിച്ച ഹര്‍ജികളുമൊക്കെ ഉന്നത നീതിപീഠങ്ങള്‍ക്ക്‌ മുമ്പാകെ ഇപ്പോഴും പരിഗണനക്കായി കാത്തുകിടക്കുന്നുണ്ട്‌.

എന്നാല്‍ കെട്ടിച്ചമച്ച ഈ കേസ്സിനുപിന്നിലെ ഗൂഢാലോചന, അമേരിക്കന്‍ ഇടപെടല്‍, കേന്ദ്ര ഐബിയുടെ പങ്ക്‌ എന്നിവ തീരെ അന്വേഷിക്കപ്പെടാതെപോയ വിഷയങ്ങളാണ്‌. ഇതുസംബന്ധിച്ച്‌ നിജസ്ഥിതി അറിയാന്‍ ജനങ്ങള്‍ക്ക്‌ അവകാശമുണ്ട്‌. കേരളാപോലിസിെ‍ന്‍റ കാര്യത്തില്‍ മാത്രമായി ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ ചുരുങ്ങിപ്പോകുന്നത്‌ ശരിയല്ല. രാജ്യത്തിെ‍ന്‍റ ഭദ്രതയും നിലനില്‍പും അപകടത്തിലാക്കുന്ന ഇത്തരം പ്രശ്നങ്ങളില്‍ ജനങ്ങളോട്‌ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഭരണകൂടത്തിന്‌ ബാദ്ധ്യതയുണ്ട്‌. അത്തരമൊരു ബാധ്യതയില്‍നിന്നും യുപിഎ ഭരണകൂടം ഒഴിഞ്ഞുമാറിക്കൊണ്ടിരിക്കുകയാണ്‌.

ലോക സ്പേസ്‌ മാര്‍ക്കറ്റില്‍ ക്രയോജനിക്ക്‌ സ്വപ്നം യാഥാര്‍ത്ഥമാക്കി ഇന്ത്യ കടന്നുചെന്നിരുന്നെങ്കില്‍ 300 ബില്യന്‍ ഡോളറിെ‍ന്‍റ നല്ലൊരുഭാഗം പ്രതിവര്‍ഷം നേടിയെടുക്കാന്‍ നമുക്കു കഴിയുമായിരുന്നു. ഇതിനായി ഐഎസ്‌ആര്‍ഓ കേന്ദ്രമാക്കിയുളള ശ്രമങ്ങള്‍ തുടങ്ങുകയും റഷ്യയുമായി സാങ്കേതികവിദ്യക്കുളള കരാര്‍ ഒപ്പിടുകയും ചെയ്തിരുന്നു. അമേരിക്ക വാങ്ങുന്ന വിലയുടെ മൂന്നില്‍ ഒരു ഭാഗം വിലക്ക്‌ ഇന്ത്യക്ക്‌ വ്യാപാരം നടത്താനാകുമായിരുന്നുവെന്നാണ്‌ ഇതിെ‍ന്‍റ ചുമതലവഹിച്ചിരുന്ന ശാസ്ത്രജ്ജന്‍ നമ്പിനാരായണന്‍ അവകാശപ്പെടുന്നത്‌. എന്നാല്‍ നമുക്കതായില്ല.

ഇക്കാര്യത്തില്‍ ആദ്യ പ്രതിബന്ധമുണ്ടായത്‌ അമേരിക്കയില്‍നിന്നായിരുന്നു. ഇന്ത്യക്കെതിരെ പാടില്ലാത്ത മിസ്സെയില്‍ നിര്‍മ്മാണമാരോപിച്ച്‌ അമേരിക്ക റഷ്യയെ ഭീഷണിപ്പെടുത്തി തടസ്സം സൃഷ്ടിക്കുകയായിരുന്നു. 1993 ആഗസ്റ്റ്‌ 18ന്‌ ഇന്ത്യന്‍ പ്രധാനമന്ത്രി നരസിംഹറാവു രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ യുഎസ്‌എ സൃഷ്ടിച്ച തടസ്സവും ഇന്ത്യ മിസെയില്‍ ടെക്നോളജി കണ്‍ടോള്‍ വ്യവസ്ഥ ലംഘിച്ചു എന്നുളള അമേരിക്കന്‍ ആരോപണവും ഉയര്‍ത്തികാട്ടിയിരുന്നു. ആര്‍ജ്ജവത്തോടെ അമേരിക്കന്‍ വെല്ലുവിളി നേരിടാന്‍ കോണ്‍ഗ്രസ്‌ ഭരണകൂടത്തിനായില്ല. അമേരിക്കന്‍ ഉപരോധക്കാലാവധികഴിഞ്ഞപ്പോള്‍ റഷ്യ കരാര്‍ പുതുക്കി ഇന്ത്യ ക്രയോജനിക്ക്‌ മുന്നേറ്റത്തിന്‌ മുതിര്‍ന്നപ്പോഴാണ്‌ 1994 ലെ ചാരക്കേസ്‌ വഴി ഐഎസ്‌ആര്‍ഓയെ നിശബ്ദമാക്കിയത്‌.

പ്രസ്തുത സംഭവത്തെ തുടര്‍ന്ന്‌ ഇന്ത്യന്‍ സ്പേസ്‌ റിസര്‍ച്ച്‌ സംവിധാനം ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലെത്തി. പ്രതികളും ഇരകളുമാകാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യരാണ്‌ തങ്ങളെന്ന തോന്നല്‍ പലരുടെയും ചൈതന്യത്തെ ചോര്‍ത്തികളഞ്ഞു. 1991 ല്‍ തുടങ്ങിയ ക്രയോജനിക്‌ പ്രയാണം 2013ലും ലക്ഷ്യത്തിലെത്തിയില്ലെന്ന സത്യം ഇപ്പോഴും മുഴച്ചുനില്‍ക്കുന്നു. 2013 ലെ ഐഎസ്‌ആര്‍ഓ വാര്‍ഷിക റിപ്പോര്‍ട്ടിലെ ഇന്‍ഡിജീനസ്‌ ക്രയോജനിക്‌ എന്‍ജിന്‍ പൂര്‍ത്തിയാക്കാനായില്ലെന്ന വസ്തുത നാടിനെ സ്നേഹിക്കുന്നവരെ നിരാശയിലാക്കുന്നു. എന്തുകൊണ്ട്‌ ഇതെല്ലാം സംഭവിക്കുന്നു എന്നതിനെക്കുറിച്ച്‌ പരിശോധന നടത്താന്‍ ഭരണകൂടം തയ്യാറാകണം.

ചാരക്കേസ്‌ കെട്ടുകഥയാണെന്ന സിബിഐ റിപ്പോര്‍ട്ട്‌ അംഗീകരിക്കുമ്പോഴും ഇക്കാര്യത്തില്‍ നാടിനെ തകര്‍ത്തതാരെന്ന ചോദ്യത്തിന്‌ ഉത്തരം ലഭ്യമല്ല. മറിയം റഷീദയേയും നമ്പിനാരായണനേയും വേട്ടയാടിയത്‌ കേരളാപോലീസ്‌ മാത്രമല്ല. കേന്ദ്ര ഐ.ബി.യുടെ ഇക്കാര്യത്തിലുളള പങ്ക്‌ വളരെ വലുതാണ്‌. അക്കാലത്ത്‌ കേന്ദ്ര ഐബിയുടെ ചാരക്കേസ്‌ അന്വേഷണ ടീമിലെ സൂപ്പര്‍വൈസറി മെമ്പര്‍ ആര്‍.ബി. ശ്രീകുമാര്‍ ഐപിഎസ്‌ ആയിരുന്നു. അദ്ദേഹത്തിനെതിരെ നിയമലംഘനം നടത്തി പ്രതികളെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യംചെയ്തതിനുമറ്റുമായി 1999 മുതല്‍ അച്ചടക്കനടപടികള്‍ ആരംഭിച്ചിരുന്നതായി അറിയുന്നു. പക്ഷേ പ്രസ്തുത കുറ്റാന്വേഷണം എവിടെ എത്തിയെന്ന്‌ ആര്‍ക്കുമറിയില്ല. ഇങ്ങനെ ജനങ്ങളുടെ അവകാശം നിഷേധിക്കപ്പെട്ടുകൂടാ.

ഇന്ത്യന്‍ ഐബിയില്‍ സിഐഎക്കുളള സ്വാധീനം വളരെ വലുതാണെന്ന്‌ പില്‍കാലസംഭവങ്ങളും വെളിപ്പെടുത്തലുകളും തെളിയിക്കുന്നു. വാജ്പേയ്ജി ആദ്യ പ്രധാനമന്ത്രിയായപ്പോള്‍ ആണവ പരീക്ഷണത്തിന്‌ മുന്‍കയ്യെടുത്തത്‌ അപ്പോള്‍തന്നെ സി.ഐ.എക്ക്‌ കൈമാറിയത്‌ ഐ.ബിയുടെ അഡീഷണല്‍ ഡയറക്ടയറായിരുന്ന രത്തന്‍ സിഗാളായിരുന്നു. ഈ ചാരനെ പിന്നീട്‌ സര്‍വ്വീസില്‍നിന്നും നിര്‍ബന്ധിച്ച്‌ ഒഴിവാക്കുകയായിരുന്നു. ഈ പശ്ചാത്തലത്തില്‍ അക്കാലത്ത്‌ ചാരക്കേസ്‌ അന്വേഷിച്ച കേരളത്തിലെ കേന്ദ്ര ഐ.ബിക്കു നേതൃത്വം കൊടുത്തത്‌ ആര്‍.ബി. ശ്രീകുമാറും ടീമുമായിരുന്നു. അന്വേഷണവിധേയമാക്കേണ്ട കാര്യമാണിത്‌.

ചാരക്കേസിന്റെ കാര്യത്തില്‍ കേന്ദ്ര ഐബിയുടെ പങ്കും മേല്‍ നടപടികളുമെല്ലാം ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ ഭരണകൂടം മുന്നൊട്ടുവരണം. ഇതിനായി ഒരു ധവളപത്രം സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത്‌ നല്ലതാണ്‌. സിബിഐ അന്വേഷണത്തില്‍പ്പെടാതെപോയ ചാരക്കേസുമായി ബന്ധപ്പെട്ട വന്‍ ഗൂഢാലോചന കേന്ദ്ര ഏജന്‍സി പുതിയതായി അന്വേഷിക്കുകയാണ്‌ വേണ്ടത്‌.

ഓക്സിജനും ഹൈഡ്രജനും തണുപ്പിച്ച്‌ ദ്രവരൂപത്തിലാക്കി ഓക്സിജന്‍ ഓക്സൈഡും ഹൈഡ്രജന്‍ ഇന്ധനവുമാക്കി മാറ്റുന്ന രീതിയാണ്‌ ക്രയോജനിക്‌ ടെക്നോളജി. സങ്കീര്‍ണ്ണവും നൂതനവുമായ ഈ സാങ്കേതിക വിദ്യവഴി ഇന്ത്യക്ക്‌ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനുളള അവസരമാണ്‌ അമേരിക്കയുമായി ചേര്‍ന്ന്‌ ചിലര്‍ അട്ടിമറിച്ചിട്ടുളളത്‌. ഇന്ത്യന്‍ സ്പേസ്‌ രംഗംതന്നെ അമേരിക്ക ഇടപെട്ട്‌ അട്ടിമറിച്ചതിെ‍ന്‍റ കഥകള്‍ ഹിന്ദുപത്രം ഈയടുത്തകാലത്ത്‌ പുറത്തുവിട്ടിട്ടുണ്ട്‌. നമ്മുടെ രാജ്യത്തിന്‌ ഈ രംഗത്തുണ്ടായ തിരിച്ചടികള്‍ തിരിച്ചറിയുകയും കുറ്റക്കാരെ ശിക്ഷിക്കുകയും ചെയ്യുന്നതോടൊപ്പം ഇതാവര്‍ത്തിക്കാതിരിക്കാനുളള മുന്‍കരുതലുകളും എടുക്കേണ്ടതുണ്ട്‌.

e-mail: [email protected]

അഡ്വ. പി.എസ്‌ ശ്രീധരന്‍പിള്ള

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

രമേശ് ചെന്നിത്തല
Kerala

കടുത്ത അതൃപ്തിയില്‍ ചെന്നിത്തല,നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ ഗുരുവായൂരിലേക്ക്, മന്ത്രിമാരെ നിര്‍ദ്ദേശിക്കാന്‍ കെ സിയും

Kerala

‘ ഭൂമി ഗോളമാണെന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ പറഞ്ഞത് പ്രവാചകൻ ‘ ; ലീഗിനെയും, ജിഹാദികളെയും കയ്യിലെടുക്കാൻ അന്ന് സതീശൻ നടത്തിയ പ്രസ്താവന

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

India

ദല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം…പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേഖാ ഗുപ്ത

പുതിയ വാര്‍ത്തകള്‍

മഴ മുന്നറിയിപ്പ് : സംസ്ഥാനത്ത് 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

എ​സ്ഐ​ആ​ർ മൂ​ന്നാം ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

മുഖ്യമന്ത്രി പ്രഖ്യാപനത്തെ തുടര്‍ന്ന് പടക്കം പൊട്ടിച്ചതിലൂടെ ആല്‍മരത്തിന് തീപിടിച്ചു

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാണ് എം എൽ ഏമാരും , എസ് എൻ ഡി പിയും, എൻ എസ് എസ്സും ; പരിഹസിച്ച് പി സി ജോർജ്

സതീശൻ കസേരയിൽ ഇരിക്കും മുമ്പേ തെരുവിൽ വിളയാടി ലീഗ്; സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിക്കുന്നു: എൻ .ഹരി

കേരള മണ്ണിലെ നിയമങ്ങൾ ഇനി ലീഗ് പറയും; വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ മുസ്ലീം ലീഗിന്റെ പ്രകോപന മുദ്രാവാക്യം

മോ​ഹൻലാലിന്റെ മകൻ കീറിയ ഷർട്ട് ഒക്കെയിട്ട് മുടിയൊക്കെ നീട്ടി നിലത്തിരിക്കുന്നു;ആർക്കും വിശ്വസിക്കാനായില്ല

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.