Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആയുധ കപ്പല്‍: 22 വിദേശ ജീവനക്കാരെ ചെന്നൈ ജയിലിലേക്ക് മാറ്റിയേക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2013, 03:47 pm IST
inIndia

ചെന്നൈ: ആയുധങ്ങളുമായി ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ച യുഎസ് കപ്പലായ എവി സീമാനില്‍ നിന്ന് പിടിയിലായ 35 ജീവനക്കാരില്‍ 22 വിദേശ ജീവനക്കാരെ സുക്ഷാ പ്രശ്‌നങ്ങള്‍ കാരണം തിരുനെല്‍വേലിയിലെ പാളയംകോട്ട ജയിലില്‍ നിന്ന് ചെന്നൈയിലെ പുഴല്‍ ജയിലിലേയ്‌ക്ക് മാറ്റിയേക്കും.

ഏതൊരു കേസില്‍ വിദേശികളെ പിടിച്ചാലും അവരെ സുരക്ഷാ പ്രശ്‌നങ്ങളാല്‍ ചെന്നൈ ജയിലിലേക്ക് മാറ്റാറാണ് പതിവ്. കപ്പിലില്‍ നിന്ന് പിടിച്ച ജീവനക്കാരില്‍ അഞ്ച് ബ്രിട്ടീഷുകാരും മൂന്ന് ഉക്രെയ്ന്‍ സ്വദേശികളും 14 എസ്‌റ്റോണിയന്‍ സ്വദേശികളുമാണുള്ളത്. ഈ 22 വിദേശ ജീവനക്കാരേയും അതുപോലെ പാളയംകോട്ടയില്‍ നിന്നും പുഴല്‍ ജയിലിലേക്ക് മാറ്റിയേക്കുമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് തൂത്തുക്കുടി തുറമുഖത്തുനിന്ന് കപ്പല്‍ ജീവനക്കാരെ തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ ഇപ്പോള്‍ തമിഴ്‌നാട് പോലീസിലെ ക്യു ബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്.

കഴിഞ്ഞ ആഗസ്തിലാണ് കപ്പല്‍ കൊച്ചി തീരത്തെത്തിയത് . ആ സമയത്ത് കപ്പലില്‍ മുഴുവന്‍ രേഖകളുമുണ്ടായിരുന്നു. തുറമുഖത്തെ പരിശോധനയിലും ഡീസല്‍ നിറക്കുന്നതിനുമായി ഈ രേഖകള്‍ കൊച്ചിയില്‍ ഹാജരാക്കിയതുമാണ്. എന്നാല്‍ തൂത്തുക്കുടിയില്‍ പിടിയിലാകുമ്പോള്‍ കപ്പലിന്റെ ഉടമസ്ഥതയോ ലൈസന്‍സോ സംബന്ധിച്ച രേഖകളൊന്നും ഉണ്ടായിരുന്നില്ല.

ഇതിനിടയില്‍ രേഖകള്‍ എങ്ങിനെ അപ്രത്യക്ഷമായെന്നത് ദുരൂഹമാണ്. അതേസമയം രേഖകള്‍ സുരക്ഷാ മുന്‍കരുതല്‍ കണക്കിലെടുത്ത് കപ്പലില്‍ സൂക്ഷിക്കാറില്ലെന്നും വിമാനമാര്‍ഗ്ഗം അയക്കുകയോ കൊണ്ടു പോവുകയോ ചെയ്യാറുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു.

ആഫ്രിക്കന്‍ സമുദ്ര മേഖലയില്‍ കടല്‍ക്കൊള്ളക്കാരെ നേരിടുന്നതിനുള്ള അമേരിക്കന്‍ കപ്പലാണിതെന്നാണ് അധികൃതര്‍ പറയുന്നത്. കപ്പലുടമകളായ അഡ്വാന്‍ ഫോര്‍ട്ട് എന്ന അമേരിക്കന്‍ ഷിപ്പിങ്ങ് കമ്പനിയുടെ മറ്റു കപ്പലുകള്‍ക്ക് അകമ്പടി പോകുക എന്നതാണ് പിടിയിലായ എം വി സീമാന്‍ ഗാര്‍ഡ് ഒഹിയോ എന്ന കപ്പലിന്റെ ജോലി. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഫൈലിന്‍ ചുഴലിക്കാറ്റിന്റെ ഭീഷണി നേരിടുന്ന സമയത്ത് കപ്പല്‍ എന്തിന് തൂത്തുക്കുടി തുറമുഖത്തെത്തി എന്ന ചോദ്യവും ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.

തമിഴ്‌നാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘങ്ങള്‍ക്ക് ആയുധം എത്തിച്ചു നല്‍കലായിരുന്നോ കപ്പലിന്റെ ഉദ്ദേശ്യമെന്നും സംശയമുണ്ട്. കപ്പിത്താനടക്കം കപ്പലിലെ രണ്ട് ക്രൂ അംഗങ്ങള്‍ ആത്മഹത്യക്കു ശ്രമിച്ചതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. കപ്പലിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്താത്തതും ദുരഹത വര്‍ദ്ധിപ്പിക്കുന്നു. പിടിയിലായ 35 പേരില്‍ 10 പേര്‍ ക്രൂ അംഗങ്ങളാണ്.

മറ്റുള്ളവര്‍ സായുധ കമാന്റോകളും. ഇന്ത്യന്‍ ആയുധ നിയമപ്രകാരം അനുമതിയില്ലാതെ ആയുധങ്ങള്‍ കൈവശം വയ്‌ക്കുക, പാസ്‌പോര്‍ട്ട് നിയമം, അവശ്യവസ്തു നിയമം എന്നിവ പ്രകാരവും നിയമാനുസൃതമല്ലാത്ത രീതിയില്‍ ഇന്ധനം ആര്‍ജിച്ചതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

India

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

Kerala

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

Kerala

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)
Kerala

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

പുതിയ വാര്‍ത്തകള്‍

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.