Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മറഞ്ഞത്‌ യജ്ഞവേദികളിലെ നിറസാന്നിധ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2013, 09:17 pm IST
inKollam

കരുനാഗപ്പള്ളി: നൂറ്‌ കണക്കിന്‌ യജ്ഞാവേദികളെ ഭക്തിസാന്ദ്രമാക്കിയ ആ വാഗ്ധോരണി ഇനിയില്ല. പത്ത്‌ വര്‍ഷം കൊണ്ടു 214 യജ്ഞ വേദികളിലൂടെ പതിനായിരക്കണക്കിന്‌ മനസുകളില്‍ ഭക്തിയുടെയും ശ്രദ്ധയുടെയും പുരാണ സന്ദേശങ്ങള്‍ പകര്‍ന്ന കെ.ആര്‍.രാമകൃഷ്ണവാര്യര്‍ ഇനി ദീപ്തമായ ഓര്‍മ്മ.

സംസ്കൃത അദ്ധ്യാപകനായി വിരമിച്ച വാര്യര്‍ സപ്താഹം, നവാഹം, ഏകാദശാഹം തുടങ്ങിയ യജ്ഞ ഗ്രന്ഥപാരാണത്തില്‍ മാത്രം ശ്രദ്ധിച്ചിരുന്ന ശുഭ്രവസ്ത്രധാരിയും മിതഭാഷിയും ആചാര്യസമാനനുമായ വാര്യര്‍ എന്നും യജ്ഞവേദിയിലെ ശ്രദ്ധാകേന്ദ്രമായിരുന്നു.

2003 മുതല്‍ എല്ലാ യജ്ഞവേദികളിലും ഇദ്ദേഹമുണ്ട്‌. ഭാഗവതം മൂലം, ദേവീഭാഗവതം മൂലം, ശിവപുരാണം മൂലം എന്നിവയിലായിരുന്നു കൂടുതല്‍ താല്‍പര്യം. ദേവഭാഷയായ സംസ്കൃതത്തോടുള്ള പ്രത്യേക താല്‍പര്യം കൊണ്ട്‌ മൂലം പാരായണം ചെയ്യുന്ന യജ്ഞാദേവികള്‍ക്കാണ്‌ ഇദ്ദേഹം പ്രാധാന്യം നല്‍കിയത്‌.

അഖില ഭാരത ഭാഗവത സപ്താഹയജ്ഞത്തിലും സോമയാഗം തുടങ്ങിയ യാഗവേദികളിലും രാമകൃഷ്ണവാര്യരുടെ സാന്നിദ്ധ്യമുണ്ടാകും. സ്വസ്ഥമായ വാര്‍ദ്ധക്യജീവിതത്തെ ഈശ്വരാഭിമുഖമാക്കുന്നതിന്‌ യജ്ഞവേദികളിലെ നിത്യസമ്പര്‍ക്കം സഹായകമാണെന്ന കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്‌.

ചെറുപ്പകാലം മുതലേ വിവിധ ഹൈന്ദവ പ്രസ്ഥാനങ്ങളില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുവാനും തന്റെ കഴിവുകള്‍ പ്രസ്ഥാനങ്ങള്‍ക്ക്‌ പ്രയോജനപ്പെടുത്തുന്നതിനും ബദ്ധശ്രദ്ധനായിരുന്നു. ഹൈസ്കൂള്‍ വിദ്യാഭ്യാസകാലത്ത്‌ 1945-50 കാലഘട്ടത്തില്‍ സ്വയം സേവകനായി പ്രാഥമിക സംഘവര്‍ഗില്‍ പ്രചാരകനായിരുന്നു. ചന്ദ്രശേഖരന്‍ കര്‍ത്താ, ആര്‍.ഹരി, സര്‍സംഘചാലക്‌ ഗുരുജി ഗോള്‍വള്‍ക്കര്‍ എന്നീ മഹത്‌ വ്യക്തികളുമായി നേരിട്ട്‌ ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു.

കരുനാഗപ്പള്ളി താലൂക്കില്‍ ക്ഷേത്രസംരക്ഷണ സമിതി രൂപീകരിച്ചപ്പോള്‍ ആദ്യകാല സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. വി.കെ.വിശ്വനാഥന്‍ ക്ഷേത്രസംരക്ഷണ സമിതിയുടെ സംഘാടകനായിരുന്നപ്പോള്‍ അദ്ദേഹത്തോടൊപ്പം സ്റ്റേറ്റ്‌ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു. അന്യാധീനപ്പെട്ടുപോയ കരുനാഗപ്പള്ളി പുതിയകാവ്‌ ദേവിക്ഷേത്രമൈതാനം തിരിച്ചെടുക്കുന്നതിനായി നടത്തിയ ഐതിഹാസിക സമരത്തില്‍ സജീവമായി പങ്കെടുത്തു.

1932 ഡിസംബര്‍ 19ന്‌ തിരുവല്ല പെരിങ്ങരയിലുള്ള കോണത്തു വാര്യത്താണ്‌ ജനനം. അഴിയിടത്തുചിറ പ്രൈമറി സ്കൂള്‍, പെരിങ്ങര പ്രിന്‍സ്‌ മാര്‍ത്താണ്ഡവര്‍മ്മ സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം ചങ്ങനാശേരി എന്‍എസ്‌എസ്‌ കോളേജില്‍ നിന്നും ബിഎയും തുടര്‍ന്ന്‌ ബിഎഡും കരസ്ഥമാക്കി. സംസ്കൃതം ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിലാണ്‌ പഠിച്ചത്‌.

തിരുമൂലപുരം എസ്‌എന്‍വി സംസ്കൃത ഹൈസ്കൂളില്‍ സംസ്കൃത അദ്ധ്യാപകനായിട്ടായിരുന്നു ഔദ്യോഗിക ജീവിതം ആരംഭിച്ചത്‌. 1963 മുതല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തകഴി, ചെറിയനാടുസ്കൂളുകളില്‍ ജോലി ചെയ്തു. തുടര്‍ന്ന്‌ വിളക്കുടി യുപി സ്കൂളില്‍ പ്രധാനാദ്ധ്യാപകനായി. 1988 ല്‍ ചങ്ങന്‍കുളങ്ങര യുപി സ്കൂളില്‍ നിന്നുമാണ്‌ വിരമിച്ചത്‌.

വി. രവികുമാര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുണ്ടംവേലി ഫ്‌ലാറ്റ് നിര്‍മ്മാണ അഴിമതി വിജിലന്‍സ് അന്വേഷിക്കും

India

ഒക്ടോബര്‍ 2ന് രഞ്ജിനി ഹരിദാസ് ജയിലില്‍ പോകും? ര‍ഞ്ജിനി ഹരിദാസ് ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചും സിജെപി സമരത്തെ അനുകൂലിച്ചും രഞ്ജിനിഹരിദാസ്

News

പഞ്ചാബ് എൽപി യൂണിവേഴ്‌സിറ്റി അതിക്രമങ്ങൾ സിബിഐയുടെ അന്വേഷണത്തിലേക്ക്; ആൾക്കൂട്ട പ്രക്ഷോഭങ്ങൾക്ക് താക്കീതാകുന്നു

Kerala

സംസ്ഥാനത്ത് ബുധനാഴ്ച വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

News

മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ നാളെ മുതൽ ദൽഹിയിൽ ഇന്ധനം ലഭിക്കില്ല

പുതിയ വാര്‍ത്തകള്‍

ഐശ്വര്യ റായ് ഗർഭിണിയാണോ? നടിക്ക് നേരെ സൈബർ ആക്രമണം

വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍

ദൽഹി ഇൻഡി യോഗം പരാജയം; രാഹുലിനെ വീണ്ടും വീണ്ടും അവതരിപ്പിച്ചിട്ടെന്തുകാര്യമെന്ന് ബിജെപി

പുതിയ വോട്ടർമാർക്ക് പട്ടികയിൽ പേരുചേർക്കാനുള്ള ഫോം 6 യിൽ തെരഞ്ഞെടുപ്പുകമ്മീഷൻ മാറ്റം വരുത്തി

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

രേണുസുധിയ്‌ക്ക് ഒരു കോടി 77 ലക്ഷം ലഭിയ്‌ക്കും; കൊല്ലം സുധിയുടെ വാഹനാപകടത്തിന് നഷ്ടപരിഹാരം

അവറാച്ചനും കുടുംബവും തിയേറ്ററിലെത്താൻ ഇനി രണ്ടു നാളുകൾ

തെലങ്കാന മുഖ്യമന്ത്രിയുടെ ഹിന്ദുദൈവങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ; കോൺഗ്രസ്സിനും നേതാക്കൾക്കും ബിജെപിയുടെ വിമർശനം

ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രി റിലീസ് വേദിയിൽ ഫഹദിനെ പ്രശംസിച്ച് ജൂനിയർ എൻടിആർ

പഞ്ചാബ് രാഷ്‌ട്രീയം: രണ്ടുവർഷത്തിനകം പഞ്ചാബിനെ ലഹരിമുക്തമാക്കും; അമിത് ഷായുടെ തെരഞ്ഞെടുപ്പുവാഗ്ദാനം, നഷാ മുക്ത് പഞ്ചാബ് റാലി സമാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.