Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭരണഘടനയുടെ വികേന്ദ്രീകൃത സങ്കല്‍പ്പം അട്ടിമറിക്കപ്പെടരുത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2013, 10:14 pm IST
inIndia

ഇന്ത്യന്‍ ഭരണഘടനയുടെ സവിശേഷത അത്‌ തത്വത്തില്‍ കേന്ദ്രീകൃതവും പ്രയോഗത്തില്‍ വികേന്ദ്രീകൃതവുമാണെന്നതാണ്‌. (unitary in base but fedaral in practise ). സംസ്ഥാനങ്ങളുടെ ഭരണ നിര്‍വ്വഹണപരമായ അധികാരങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്‌ ഇടപെടുന്നതിന്‌ ഭരണഘടന ഒട്ടേറെ പരിമിതികള്‍ നിര്‍ദ്ദേശിക്കുന്നു. ഈ പരിധികള്‍ മറി കടക്കുന്നത്‌ ഭരണഘടനാ പരമായ പ്രതിസന്ധികള്‍ വരെ സൃഷ്ടിച്ചേക്കാം.

ഇന്ത്യന്‍ ഭരണഘടനാ ശില്‍പികളുടെ ഇക്കാര്യത്തിലുള്ള ദീര്‍ഘ വീക്ഷണം അത്ഭുതാവഹമാണ്‌. പക്ഷേ പലപ്പോഴും ഈ അധികാര വികേന്ദ്രീകരണ സങ്കല്‍പ്പം ഫലത്തില്‍ അട്ടിമറിക്കപ്പെടുകയാണ്‌. കേന്ദ്ര ഭരണകക്ഷിയുടെ രാഷ്‌ട്രീയ താത്പര്യങ്ങള്‍ സംസ്ഥാനങ്ങളുടെ വികസനത്തെ തന്നെ ഗുരുതരമായി ബാധിക്കാവുന്ന വിധത്തില്‍ പലപ്പോഴും ഈ ഭരണഘടനാ സങ്കല്‍പ്പം അട്ടിമറിക്കപ്പെട്ടിട്ടുണ്ട്‌.

കോണ്‍ഗ്രസ്‌ അധികാരത്തിലിരുന്ന സന്ദര്‍ഭങ്ങളിലാണ്‌ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളെയും അവയുടെ വികസനത്തെയും രാഷ്‌ട്രീയമായ കണ്ണിലൂടെ കാണുന്ന പ്രവണത രാജ്യത്ത്‌ ശക്തമായിട്ടുള്ളത്‌.

ഏറ്റവുമൊടുവില്‍ മധ്യപ്രദേശ്‌ സര്‍ക്കാരിന്റെ റോഡ്‌ വികസന പദ്ധതികളെ അട്ടിമറിച്ചു കൊണ്ടാണ്‌ ദല്‍ഹിയിലെ മന്‍മോഹന്‍ സര്‍ക്കാര്‍ അതിന്റെ കോണ്‍ഗ്രസ്‌ പാരമ്പര്യം തുടര്‍ന്നത്‌. മധ്യപ്രദേശ്‌ നിയമസഭ തെരഞ്ഞടുപ്പില്‍ ഇപ്പോള്‍ ഏറ്റവും ചൂടുള്ള ചര്‍ച്ചാവിഷയം സംസ്ഥാനത്തെ റോഡ്‌ വികസനവും അതിന്റെ രാഷ്‌ട്രീയവുമാണ്‌.

രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നാണ്‌ മധ്യപ്രദേശ്‌. അടിസ്ഥാന സൗകര്യ വികസനത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നുമാണ്‌ മധ്യപ്രദേശ്‌ .എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്ത്‌ നടപ്പാക്കിയ ദേശീയ പാതാ വികസന പദ്ധതികളാണ്‌ സംസ്ഥാനത്തെ ഗതാഗത പ്രശ്നങ്ങള്‍ക്ക്‌ ഒരു പരിധി വരെയെങ്കിലും പരിഹാരമായത്‌. വടക്കു കിഴക്കന്‍ മധ്യപ്രദേശിലെ മലയോര മേഖലയാണ്‌ ഗതാഗത പ്രശ്നങ്ങള്‍ മൂലം ഏറെ ബുദ്ധിമുട്ടുന്നത്‌. ജനസംഖ്യയില്‍ പകുതിയോളം ആദിവാസി ഗോത്ര വിഭാഗത്തില്‍പ്പെട്ടവരാണെന്നതും ഈ മേഖലയുടെ അസന്തുലിതമായ വികസനത്തിനു കാരണമായിട്ടുണ്ട്‌.

ശിവരാജ്‌ സിംഗ്‌ ചൗഹാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മേഖലയുടെ വികസനത്തിനുവേണ്ടി നടപ്പാക്കിയ വിവിധ പദ്ധതികള്‍ അന്താരാഷ്‌ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. ആദിവാസി മേഖലയിലെ സ്ത്രീശാക്തീകരണത്തിനു വേണ്ടി ചൗഹാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ ഗ്രാമീണ്‍ ഹട്ട്‌ യോജന സാമൂഹ്യ സേവനത്തിനുള്ള 2013 ലെ യു എന്‍ പുരസ്കാരം നേടുകയുണ്ടായി. മധ്യപ്രദേശിലെ വീടില്ലാത്ത മുഴുവന്‍ സ്ത്രീകള്‍ക്കും വീട്‌ നല്‍കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പരിപാടി സ്ത്രീ ശാക്തീകരണത്തിന്റെ കാര്യത്തില്‍ രാജ്യത്തിനാകമാനം മാതൃകയായിരുന്നു.

പറഞ്ഞു വന്നത്‌ മധ്യപ്രദേശിലെ റോഡ്‌ വികസനം അട്ടിമറിക്കപ്പെട്ടതിനെ ക്കുറിച്ചാണ്‌. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ അടിസ്ഥാന സൗകര്യ വികസന രംഗത്ത്‌ ചൗഹാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന വികസനങ്ങള്‍ കോണ്‍ഗ്രസിനു ഉറക്കം നഷ്ടപ്പെടുത്തുന്നതാണ്‌. തീര്‍ച്ചയായും ഇത്‌ തന്നെയാകാം ദേശീയ പാതാ വികസനത്തിന്റെ കാര്യത്തില്‍ മധ്യപ്രദേശിനെ അവഗണിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചത്‌.

കഴിഞ്ഞ മൂന്നു വര്‍ഷമായി സംസ്ഥാനത്തെ ദേശീയ പാത വികസനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ചുവപ്പുനാടയിലാണ്‌. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ അനുമതിക്കായി ആവര്‍ത്തിച്ചു നടത്തിയ അഭ്യര്‍ത്ഥനകള്‍ കേന്ദ്രം ചെവിക്കൊണ്ടതായി പോലും നടിച്ചില്ല. തെരഞ്ഞടുപ്പു പ്രചരണ യോഗങ്ങളില്‍ ശിവരാജ്‌ സിംഗ്‌ ചൗഹാന്‍ ഇക്കാര്യം ആവര്‍ത്തിച്ച്‌ പറയുന്നുണ്ട്‌. വടക്കു കിഴക്കന്‍ മേഖലയിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ കൃസ്ത്യന്‍ മിഷണറി പ്രവര്‍ത്തനവും വളരെ സജീവമാണ്‌. ഈ മേഖലയില്‍ ഇക്കുറി നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ്‌ കോണ്‍ഗ്രസ്‌. ജാബുവ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കടുത്ത വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്ന പ്രചരണ പരിപാടികളും പാര്‍ട്ടി നടത്തുന്നു. മലയോര മേഖലയിലേക്കുള്ള റോഡ്‌ വികസനം അട്ടിമറിക്കപ്പെട്ടതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ കൈകളാണുള്ളത്‌ എന്ന വസ്തുത മറച്ചു വക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

സംസ്ഥാനങ്ങള്‍ സമര്‍പ്പിക്കുന്ന പദ്ധതികള്‍ക്ക്‌ കേന്ദ്രാനുമതി നല്‍കുക എന്നത്‌ സാങ്കേതികം മാത്രമായ പ്രശ്നമാണ്‌. പ്രത്യേകിച്ചും അത്‌ രാജ്യത്തിന്റെ സുരക്ഷയേയോ ദേശീയോദ്ഗ്രഥനത്തേയോ ദോഷകരമായി ബാധിക്കാത്ത സാഹചര്യത്തില്‍. റോഡ്‌ വികസനം പോലുള്ള വിഷയങ്ങളില്‍ രാഷ്‌ട്രീയ താത്പര്യം കാണുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്തയെ തന്നെയാണ്‌ ചോദ്യം ചെയ്യുന്നത്‌. കേന്ദ്ര ഭരണകൂടത്തിന്റെ സാമന്തന്മാരല്ല സംസ്ഥാന ഭരണകൂടങ്ങള്‍ എന്നെങ്കിലും മനസിലാക്കാനുള്ള വിവേകം നെഹ്‌റുവിന്റെ പിന്‍മുറക്കാര്‍ക്കുണ്ടാകണം.ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തിന്‌ എതിരാണ്‌ എന്നതുകൊണ്ട്‌ 356-ാ‍ം വകുപ്പ്‌ തന്നെ ഭരണഘടനയില്‍ നിന്നൊഴിവാക്കണമെന്ന ചര്‍ച്ചകള്‍ സജീവമായി നടക്കുന്നകാലത്താണ്‌ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെ കൂച്ചുവിലങ്ങിടാന്‍ ചുവപ്പുനാട പോലുള്ള ആയുധങ്ങള്‍ ഉപയോഗിക്കുന്നത്‌.

ടി. എസ്‌. നീലാംബരന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

Kerala

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

Entertainment

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

Kerala

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

Kerala

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.