Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

വിപണിയില്‍ കുരുമുളക്‌ ലഭ്യത കുറഞ്ഞു; വില കൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2013, 08:12 pm IST
inBusiness

കൊച്ചി: ഉല്‍സവകാല വിപണിയില്‍ കടുത്ത ദൗര്‍ലഭ്യം മൂലം കുരുമുളക്‌ വില കുത്തനെ ഉയരുന്നു. ദേശീയ എക്സ്ചേഞ്ചുകളേക്കാളധികം വ്യാപാരമാണ്‌ മട്ടാഞ്ചേരിയിലെ ഇന്ത്യന്‍ പെപ്പര്‍ ആന്‍ഡ്‌ സ്പൈസസ്‌ ട്രേഡ്‌ അസോസിയേഷന്‍ (ഇപ്സ്റ്റ) വഴി നടക്കുന്നത്‌.

വിദേശത്തേക്കും ഉത്തരേന്ത്യന്‍ വിപണിയിലേക്കും ഓര്‍ഡറുണ്ടെങ്കിലും ചരക്കില്ലാത്തതിനാല്‍ നിറവേറ്റാനാകുന്നില്ല. അതേസമയം, എന്‍സിഡിഇഎക്സിന്റെ ഗോഡൗണില്‍ ഗുണമേന്മക്കുറവിന്റെ പേരില്‍ ഒരു വര്‍ഷത്തില്‍ ഏറെയായി 6300 ടണ്ണോളം കുരുമുളക്‌ കെട്ടിക്കിടക്കുന്നു.

രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ മുളകിന്‌ താരതമ്യേന വിലക്കുറവാണ്‌. ടണ്ണിന്‌ 7700 ഡോളറിന്‌ ഇന്തൊനീഷ്യയും 8000 ഡോളറിന്‌ വിയറ്റ്നാമും വില്‍ക്കുന്നു. ഇന്ത്യന്‍ വില 7625 ഡോളറാണ്‌. ബ്രസീല്‍ മാത്രം ഇതിനേക്കാള്‍ കുറഞ്ഞ വിലക്ക്‌ (7150 ഡോളര്‍) വില്‍ക്കുന്നു.

കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ്‌ വരെ ഇന്ത്യ12600 ടണ്‍ കയറ്റുമതി ചെയ്തു. ഈ വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 12000 ടണ്ണാണ്‌. ആഭ്യന്തര വിപണിയില്‍ കിലോഗ്രാമിന്‌ 440 രൂപയ്‌ക്ക്‌ അടുത്തായി കുരുമുളക്‌ വില. ഈ വര്‍ഷം ഇന്ത്യയുടെ ഉല്‍പാദനം 55000 ടണ്ണാണെന്നാണ്‌ സ്പൈസസ്‌ ബോര്‍ഡ്‌ കണക്കാക്കുന്നത്‌.

എന്നാല്‍ ഇതിലും കുറവായിരിക്കും ഉല്‍പാദനമെന്ന്‌ കൃഷിക്കാരും കച്ചവടക്കാരും ചൂണ്ടിക്കാട്ടുന്നു. 22000 ടണ്ണോളം കര്‍ണാടകയുടെ ഉല്‍പാദനമാണ്‌. കുരുമുളകിന്റെ വിളവെടുപ്പ്‌ ആരംഭിക്കാന്‍ ജനുവരി വരെ കാത്തിരിക്കേണ്ടതുണ്ട്‌. എന്‍സിഡിഇഎക്സ്‌ വഴി അവധി വ്യാപാരത്തില്‍ വാങ്ങി ഗോഡൗണില്‍ സൂക്ഷിച്ചിട്ടുള്ള കുരുമുളകില്‍ മിനറല്‍ ഓയില്‍ ചേര്‍ത്തിട്ടുണ്ടെന്നാണ്‌ ആരോപണം.

ലാബില്‍ പരിശോധിച്ച സാമ്പിളുകളില്‍ ഇതിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന്‌ കുരുമുളക്‌ നശിപ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. 850 ടണ്ണിന്റെ പരിശോധന മാത്രമേ ഇതുവരെ പൂര്‍ത്തിയായിട്ടുള്ളു.

എന്‍സിഡിഇഎക്സിന്റെ കുരുമുളക്‌ അവധി വ്യാപാരം നടക്കുന്നില്ല. നാഷണല്‍ സ്പോട്ട്‌ എക്സ്ചേഞ്ചിന്റെ പ്രവര്‍ത്തനവും നിര്‍ത്തിവച്ചു. മട്ടാഞ്ചേരി ആസ്ഥാനമായ ഇപ്സ്റ്റയ്‌ക്ക്‌ പുതിയ സീസണിലേക്കുള്ള കുരുമുളക്‌ അവധി വ്യാപാരത്തിന്‌ അനുമതി ലഭിച്ചതായി പ്രസിഡന്റ്‌ ഗുല്‍ഷണ്‍ ജോണ്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.