Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ഭാരതീയ ചലച്ചിത്രത്തിന്റെ നൂറാം വാര്‍ഷികത്തില്‍ മലയാളത്തിന്റെ ചരിത്രത്തിലേക്ക് നടന്ന ബാലനെ മറന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2013, 10:08 pm IST
inKottayam

പാലാ: ഭാരതചലച്ചിത്രത്തിന്റെ നൂറുവര്‍ഷം ആഘോഷിക്കുന്ന വേളയില്‍ മലയാളചലച്ചിത്രത്തിന്റെ ചരിത്രത്തില്‍ ഇടം നല്‍കിയ ആദ്യശബ്ദചിത്രവും അതിലെ നായകനും നായികയും വിസ്മൃതിയില്‍. മലയാളത്തിലെ ആദ്യശബ്ദചിത്രമായ ബാലനിലെ നിയകന്‍ കെ.ജെ.അരൂരും നായിക എം.കെ.കമലവും ആണ് ചലച്ചിത്രലോകം മറന്ന കാലയവനികക്കുള്ളിലെ പ്രതിഭകള്‍. വര്‍ത്തമാനം പറഞ്ഞുകൊണ്ട് മലയാളചലച്ചിത്രത്തെ കൈപിടിച്ചു നടത്തിയവരാണിവര്‍. ശബ്ദിക്കുന്ന മലയാള ചലച്ചിത്രത്തിന്റെ പിറവിയറിയിച്ച ആദ്യ ബാലനു നേരെ ചലച്ചിത്രലോകം മുഖം തിരിച്ചതിലുള്ള ദുഃഖം ഉള്ളിലൊതുക്കി നിശ്ശബ്ദമാവുകയാണ് ചലച്ചിത്രത്തെയും ചരിത്രത്തെയും സ്‌നേഹിക്കുന്നവര്‍.

ഭാരത ചലച്ചിത്രം നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ മലയാളത്തിലെ ആദ്യ ശബ്ദചിത്രത്തിലെ നായകന്റെയും നായികയുടെയും കുടുംബത്തിലേക്ക് ഒരു കത്തെങ്കിലും പ്രതീക്ഷിച്ചിരുന്നതായി കെ.കെ.അരൂരിന്റെ മകനും വിമുക്തഭടനുമായ റ്റി.കെ.ജഗദീഷ് കുമാര്‍ പറഞ്ഞു.

സേലം മോഡേണ്‍ തിയേറ്റേഴ്‌സ് നിര്‍മ്മിച്ച ബാലന്‍ 1938 ജനുവരി 10 നാണ് തിയേറ്ററുകളിലെത്തിയത്. മുംബൈ സ്വദേശി എസ്.നൊട്ടാണിയായിരുന്നു സംവിധായകന്‍. നാഗര്‍കോവില്‍ സ്വദേശി എ.സന്ദരന്‍പിള്ള എഴുതിയ വിധിയും മിസ്സിസ് നായരും എന്നി കഥയെ ആധാരമാക്കി മുതുകുളം രാഘവന്‍ പിള്ളയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഗാനങ്ങളുമൊരുക്കിയത്. 1938 ജനുവരി 19ന് കൊച്ചിയിലെ സെലക്ട് ടാക്കീസിലായിരുന്നു ബാലന്റെ ആദ്യ പ്രദര്‍ശനം.

ചേര്‍ത്തല അരൂര്‍ പറമ്പുവീട്ടില്‍ കെ.കേശവപിള്ളയുടെയും പാര്‍വ്വതിയമ്മയുടെയും മകനാണ് കെ.കെ.അരൂര്‍ എന്ന കെ.കുഞ്ചുനായര്‍. സംഗീതത്തിലും അഭിനയത്തിലും താത്പര്യമുണ്ടായിരുന്നു അരൂര്‍ 1919ല്‍ 12-ാം വയസില്‍ കോട്ടയ്‌ക്കല്‍ പി.എസ്. വാര്യരുടെ പരമശിവവിലാസം എന്ന നാടക കമ്പനിയില്‍ ചേര്‍ന്നു. പിഎസ്‌വി അരൂരിന്റെ കലാസപര്യയുടെ ഗുരുകുലവും കലാക്ഷേത്രവുമായി. നടനകലയിലും സംഗീതത്തിലും ഇവിടെ നിന്നും ലഭിച്ച ശാസ്ത്രീയ പരിജ്ഞാനമാണ് കെ.കെ.അരൂര്‍ എന്ന കലാപ്രതിഭയെ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാക്കിയത്. പിന്നീട് 1040 ല്‍ പുറത്തിറങ്ങിയ ജ്ഞാനാംബികയിലും അദ്ദേഹം നായകനായി.

അക്കാലത്തെ പ്രമുഖ നാടകക്കമ്പനികളായ കടയ്‌ക്കാവൂര്‍ എസ്എസ് നടനസഭ, വൈക്കം ഓം ശിവാനന്ദ സംഗീത നടനസഭ, ചെങ്ങന്നൂര്‍ സുകുമാര കലാസമിതി, ഓച്ചിറ പരബ്രഹ്മോദ നടനസഭ എന്നീ സമിതികളില്‍ അഭിനേതാവായിരുന്നു. നാടകം വിടട് പിന്നീട് അദ്ദേഹത്തിന്റെ കലാപ്രവര്‍ത്തനം ഹരികഥാ പ്രസ്ഥാനത്തിലേക്ക് മാറി. 77-ാം വയസില്‍ കലയോടും ജീവിതത്തോടും വിടപറയുന്നതുവരെ കലാപ്രവര്‍ത്തനങ്ങളും തുടര്‍ന്നു.

പാലാ മീനച്ചില്‍ തേവര്‍കാട്ടില്‍കുന്നേല്‍ മാധവിയമ്മയായിരുന്നു ഭാര്യ. വിവാഹശേഷം മീനച്ചിലിലേക്ക് താമസം മാറ്റിയ കെ.കെ.അരൂര്‍ 1984 മെയ് 30നാണ് കലവിട്ട് കാലയവനികയ്‌ക്ക് പിന്നില്‍ മറഞ്ഞത്. കലാലോകത്തിന്റെ അംഗീകാരത്തിനപ്പുറം 1981ല്‍ ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് നല്‍കിയ പുരസ്‌കാരമാണ് ഏക ബഹുമതി.

പാലാ ഇടയാറ്റ് ബാലഗണപതിക്ഷേത്രത്തിനു സമീപം അരൂരിന്റെ കുടുംബവും സുഹൃത്തുക്കളും ചേര്‍ന്ന് നിര്‍മ്മിച്ച സ്മാരക മന്ദിരമാണിപ്പോള്‍ കെ.കെ.അരൂരിന്റെ സ്മരണ നിലനിര്‍ത്തുന്ന ഏക സ്ഥാപനം. ജന്മനാട്ടില്‍ കലാസ്‌നേഹികളും സുഹൃത്തുക്കളും ചേര്‍ന്ന് രൂപം നല്‍കിയ ട്രസ്റ്റിന് തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഉണ്ടായില്ല.

മലയാള ചലച്ചിത്രം ആദരിക്കപ്പെടുന്ന വേദികളില്‍ സുവര്‍ണശോഭയോടെ കെ.കെ.അരൂരിന്റെയും എം.കെ.കമലത്തിന്റെയും പേരുകള്‍ ആദരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് കലാലോകവും ഇവരുടെ കുടുംബവും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

Kerala

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

India

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

Kerala

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

Thiruvananthapuram

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.