Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പ്രകൃതിദുരന്തങ്ങള്‍ക്ക്‌ കരുതലായി അമൃതസെന്റര്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2013, 06:55 pm IST
inKollam

അമൃതപുരി(കൊല്ലം): പ്രകൃതിദുരന്തങ്ങളെപ്പറ്റി മുന്‍കൂട്ടി വിവരം നല്‍കാനുതകുന്ന വയര്‍ലെസ്‌ സെന്‍സര്‍ നെറ്റ്‌വര്‍ക്ക്‌ സംവിധാനം ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്ഥാപിക്കാന്‍ അമൃത സര്‍വകലാശാല തയ്യാറെടുക്കുന്നു. ആസാമില്‍ കാലവര്‍ഷക്കാലത്തുണ്ടായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിലാണിത്‌. അമൃതപുരിയില്‍ നടക്കുന്ന അമ്മയുടെ അറുപതാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഈ സംവിധാനം സമര്‍പ്പിക്കും.

രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ 100 കേന്ദ്രങ്ങളിലാണ്‌ സെന്‍സറുകള്‍ സ്ഥാപിക്കുക. 24 മണിക്കൂറും പ്രകൃതിയിലെ മാറ്റങ്ങള്‍ നിരീക്ഷിച്ച്‌ വിവരങ്ങള്‍ കൈമാറാന്‍ ഉപകരിക്കുന്ന ഈ സംവിധാനം (അമൃത ഡബ്ല്യുഎന്‍എ) സെന്റര്‍ ഫോര്‍ വയര്‍ലെസ്‌ നെറ്റ്‌വര്‍ക്ക്സ്‌ ആന്‍ഡ്‌ ആപ്ലിക്കേഷന്‍സ്‌ ആണ്‌ വികസിപ്പിച്ചെടുത്തിരിക്കുന്നത്‌. ലോകത്തെവിടെയും ഉപയോഗിക്കാനാകുന്ന ഇത്തരത്തിലുള്ള ആദ്യസംവിധാനമാണിത്‌. ഇതിന്‌ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി അമൃത ഡബ്ല്യുഎന്‍എയുടെ ഡയറക്ടര്‍ ഡോ. മനീഷ സുധീര്‍ വ്യക്തമാക്കി.

ഇടുക്കി ജില്ലയിലെ മൂന്നാറില്‍ പ്രകൃതിക്ഷോഭം നാശം വിതച്ചതിനെ തുടര്‍ന്ന്‌ 2009ല്‍ ആണ്‌ ഈ സംവിധാനം ആദ്യം സ്ഥാപിക്കപ്പെട്ടത്‌. യൂറോപ്യന്‍ കമ്മീഷന്റെ എഫ്പി6 പരിപാടിയുടെ ഭാഗമായി മൂന്നാറിലായിരുന്നു ഉദ്ഘാടനം.

ആധുനിക സാങ്കേതിക വിദ്യകളോടു കൂടിയ ആദ്യത്തേതും തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നതുമായ ലബോറട്ടറിയാണ്‌ തങ്ങളുടെ സെന്ററില്‍ സജ്ജീകരിച്ചിട്ടുള്ളതെന്നും രാജ്യത്തുതന്നെ ഇതാദ്യത്തേതാണെന്നും ഡോ. മനീഷ പറഞ്ഞു. മഴപെയ്യുമ്പോള്‍ അത്‌ ഭൂമിയില്‍ ഏല്‍പിക്കുന്ന ആഘാതവും ഊര്‍ന്നിറങ്ങുന്ന ജലത്തെ സംബന്ധിച്ച വിവരങ്ങളും ലഭ്യമാക്കാനുതകുന്ന തദ്ദേശീയമായി വികസിപ്പിച്ച ഉപകരണങ്ങളാണ്‌ ലബോറട്ടറിയിലുള്ളത്‌.

മണ്ണിടിച്ചിലും മറ്റും മുന്‍കൂട്ടി മനസിലാക്കാന്‍ ഉതകുന്ന വയര്‍ലെസ്‌ സെന്‍സര്‍ നെറ്റ്‌വര്‍ക്കിനൊപ്പം ഇത്തരത്തിലുള്ള ചെറുതും വലുതുമായ ലബോറട്ടറികളും സഹകരണാടിസ്ഥാനത്തില്‍ തങ്ങള്‍ സജ്ജീകരിക്കുന്നുണ്ടെന്നും ഇതിലൂടെ യഥാസമയം പ്രകൃതി ദുരന്തങ്ങളെ കൈകാര്യം ചെയ്യാനാകുമെന്നും വിദഗ്‌ദ്ധര്‍ പറയുന്നു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള കേന്ദ്രങ്ങളില്‍ അടുത്ത മാസത്തോടെയാണ്‌ ഇവ സ്ഥാപിച്ചു തുടങ്ങുക. പ്രാഥമികസൗകര്യങ്ങള്‍ സ്ഥാപിക്കല്‍ 2014 ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന്‌ ഡോ. മനീഷ പറഞ്ഞു.

2009ല്‍ സംസ്ഥാനത്തുടനീളം കനത്ത മഴ പെയ്തപ്പോള്‍ മൂന്നാറില്‍ സ്ഥാപിച്ചിരുന്ന 150 ജിയോഫിസിക്കല്‍ സെന്‍സറുകളും ഇവയോട്‌ ബന്ധിപ്പിച്ച 20 വയര്‍ലെസ്‌ സെന്‍സറുകളും വഴി മണ്ണിടിച്ചില്‍ സാധ്യതകളെപ്പറ്റി മുന്‍കൂട്ടി മനസ്സിലാക്കാന്‍ സാധിച്ചിരുന്നതായി ഡോ. മനീഷ ചൂണ്ടിക്കാട്ടി. ഇതിനാവശ്യമായ ഗവേഷണങ്ങളുടെ ഏറ്റവും വലിയ പ്രചോദനം അമൃതാനന്ദമയീ ദേവിയായിരുന്നെന്ന്‌ അവര്‍ പറഞ്ഞു.

ഗവേഷണങ്ങളുടെ ഓരോ ഘട്ടത്തിലും അമ്മ കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ആവശ്യമായ ധനസഹായവും ആള്‍ശേഷിയും അനുവദിക്കുകയും ചെയ്തിരുന്നതായി അമൃത സര്‍വ്വകലാശാല വൈസ്‌ ചാന്‍സിലര്‍ ഡോ. വെങ്കട്ട്‌ രംഗന്‍ പറഞ്ഞു. മണ്ണിടിച്ചില്‍ സാധ്യത കണ്ടെത്തുകയെന്ന ലക്ഷ്യം ആദ്യം ഈ പദ്ധതിക്കുണ്ടായിരുന്നില്ലെന്നും പിന്നീട്‌ ജനജീവിതത്തെ സംരക്ഷിക്കാനുതകും വിധം മണ്ണിടിച്ചില്‍ സാധ്യതാ മേഖലകള്‍ കണ്ടെത്താനാകുന്നതരത്തില്‍ സംവിധാനം വികസിപ്പിക്കാന്‍ അമ്മയാണ്‌ നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍ കമ്മീഷന്റെയും ഡിപ്പാര്‍ട്ട്മെന്റ്‌ ഓഫ്‌ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെയും പിന്തുണയോടെ ആരംഭിച്ച ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്രസാങ്കേതിക വകുപ്പിന്റെ സഹായത്തോടെയാണ്‌ പുരോഗമിക്കുന്നത്‌. കേന്ദ്ര സര്‍ക്കാരിന്റെ നബാര്‍ഡ്‌ ഇന്നൊവേഷന്‍ അവാര്‍ഡിന്‌ 2012 ഒക്ടോബറില്‍ ഈ സംവിധാനം അര്‍ഹമായിരുന്നു. മറ്റ്‌ ദുരന്തങ്ങളും മുന്‍കൂട്ടി മനസ്സിലാക്കാനുതകും വിധത്തില്‍ ഇതിനെ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണങ്ങള്‍ പുരോഗമിക്കുകയാണ്‌.

പ്രകൃതിദുരന്തങ്ങളെ മുന്‍കൂട്ടി മനസ്സിലാക്കുന്നതിലൂടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കുമെന്ന്‌ ഡോ. മനീഷ പറഞ്ഞു. ദുരന്തസ്ഥലങ്ങളില്‍ അകപ്പെട്ടുപോകുന്നവരെ രക്ഷിക്കാനും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്താനും ഉതകുന്ന വയര്‍ലെസ്‌ സെന്‍സറുകള്‍ ഉപയോഗിച്ചു നിയന്ത്രിക്കാനാകുന്ന റോബോട്ടുകളെയും തങ്ങള്‍ വികസിപ്പിച്ചുവരികയാണെന്ന്‌ അവര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.